രാഹുൽ – ആഹാ ചേച്ചിക്ക് അറിയാൻ തിടുക്കമായോ..
എന്തായാലും ഞാൻ വലിച്ചു നീട്ടുന്നില്ല പെട്ടെന്നു തന്നെ കാര്യം പറയാം…
ഒരു ഫാമിലി പാക്കേജ് ട്രിപ്പ് ഉണ്ട്, അതിനുള്ള ഫുൾ പാക്കേജ് കൂപ്പൺ, മോഹൻ നിങ്ങൾക്ക് തന്നു വിട്ടിട്ടുണ്ട്…
രണ്ടുവർഷം മുമ്പ് അവർക്ക് കിട്ടിയതാണ് അവർക്ക് പോകാൻ പറ്റിയില്ല.. ഇത് ഇപ്പോൾ അഞ്ചു ദിവസം കൂടി ഉള്ളു എക്സ്പെയർ ആകാൻ അതിനു മുൻപായി റെടീം ചെയ്യണം…
ഞാൻ – അതു കൊള്ളാമല്ലോ, എത്ര ദിവസത്തെ പാക്കേജാ, ഏതാ സ്ഥലം…
രാഹുൽ – നാല് പേർക്കുള്ള ഒരു ഫാമിലി പാക്കേജ് ആണ്.. നാല് പേരില്ലെങ്കിലും ഉള്ളവർക്ക് പോകാം. ഗോവയിലെ ബാഗ ആണ് സ്ഥലം.. അവിടുത്തെ ഫേമസ് ഒരു ബീച്ച് റിസോർട്ട് ആണ്.
എങ്ങനാ താല്പര്യമുണ്ടോ?
ഞാൻ – പിന്നെ താൽപര്യമില്ലാതെ… ഞങ്ങൾക്ക് ഇങ്ങനെയുള്ള ട്രിപ്പുകൾ വളരെ ഇഷ്ടമാണ്.. റോസു ആണെങ്കിൽ ഇപ്പോൾ ആരുടെ കൂടെ വേണേലും ട്രിപ്പ് പോയാൽ മതി എന്നെ ഉള്ളൂ…
അല്ലെടീ..
രാഹുൽ – അത് മാത്രമല്ല വേറെ ഒരു കാര്യം കൂടി ഉണ്ട്… ചേച്ചിയുടെ ആദ്യ മൂവി റിലീസ് ഉണ്ടല്ലോ.. അത് അടുത്ത രണ്ടാഴ്ചക്കുള്ളിൽ തന്നെ കാണും.
അതിന്റെ പ്രിവ്യൂ ഷോയും ഈ റിസോർട്ടിൽ വച്ച് തന്നെയാണ്…
നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ അതിൽ പങ്കെടുക്കാം. അവിടെ തെലുങ്കിൽ നിന്നും തമിഴിൽ നിന്നും ഹിന്ദിയിൽ നിന്നും വേറെ കുറെ ലാംഗ്വേജ് നിന്നും ഉള്ള ഡയറക്ടർസ് ഒക്കെ കാണും.. എന്തായാലും കുറെ പേർ കാണും.