ഒരു കഥ
Oru Kadha | Author : Pakki
ഇതൊരു റിയൽ ലൈഫ് കഥയാണ്, വായിക്കുന്നവരെ തൃപ്തി പെടുത്തണം എന്ന ലക്ഷ്യമില്ലാതെ ആരോടെങ്കിലും പറയണം എന്നുള്ള ഒരു ത്വരയിൽ നിന്ന് എഴുതുന്ന ഒരു കഥയാണ് ഇത്. അതുകൊണ്ട് പൊടിപ്പും തോങ്ങലും ഒന്നും ചേർക്കാതെ ആണ് എഴുതുന്നത്. എത്രപേർക്ക് ഇഷ്ടപെടും എന്നറിയില്ല. ഇഷ്ടപ്പെട്ടില്ലങ്കിൽ കമന്റ് ചെയ്യാം. ഇഷ്ടപെട്ടാൽ ഒരു നഷ്ടവും വരാത്ത മുകളിൽ ഉള്ള ലവ് ബട്ടൺ ഉപയോഗിക്കാം. സേഫ് ആണ്.
കഥയിലേക്ക് വരുന്നതിന് മുന്നെ ഈ കഥാ സന്ദർഭത്തിലേക്ക് എന്നെ എത്തിച്ച എന്റെ ബോറൻ ജീവിതം പറഞ്ഞു തുടങ്ങാം.
മലപ്പുറം ജില്ലാ അതിർത്തി പങ്കിടുന്ന തൃശൂർ ജില്ലയിലെ ഒരു തീരദേശ ഗ്രാമം ആണ് എന്റേത്. പേര് നീരവ്, ഞാൻ കോളേജ് കഴിഞ്ഞു പിജി പഠിച്ചത് കോയമ്പത്തൂർ ആണ് അതും എനിക്ക് ഇഷ്ടമുണ്ടായിട്ട് പഠിച്ചത് ഒന്നും അല്ലാ.
ഡിഗ്രി കഴിയുമ്പോ എനിക്ക് 20 വയസ്സ് ആയിട്ടില്ല. അത്രയും ചെറുപ്പത്തിൽ ജോലിക്ക് പോവാനുള്ള മൂഡ് ഒന്നും ഇല്ലായിരുന്നു. അതിപ്പോഴും ഇല്ലാ എന്നുള്ളത് വേറൊരു സത്യം. പക്ഷെ പിന്നെ എന്ത് ഉള്ളതിൽ ഏറ്റവും നല്ല ഓപ്ഷൻ ഈ പഴഞ്ചൻ നാട്ടിൽ നിന്ന് മാറി പുറത്ത് പോയി പഠിക്കാം എന്നതായിരുന്നു.
ഞാൻ അങ്ങനെ ബാംഗ്ലൂർ കോളേജ് ഒക്കെ സെലക്ട് ചെയ്തു വീട്ടിൽ എത്തിയപോ വീട്ടുകാർ മുട്ടൻ ഉടക്കായി. അവസാനം പഠിപ്പിന്റെ കാര്യം ആയോണ്ട് വീട്ടുകാർ ഒന്ന് മടിച്ചിട്ടാണേലും അച്ഛന്റെ കൂട്ടുകാരന്റെ മകൻ പോകുന്ന കോളേജിൽ അതെ കോഴ്സിനു എന്നെയും ചേർത്തു.
വീട്ടിൽന്ന് മാറിയാ മതി എന്നുള്ള ഞാൻ കോഴ്സ് ഏതാ ഒന്നും നോക്കാതെ ഓക്കേ പറഞ്ഞു മൂന്നാം നാൾ ഷിബുവിന്റെ(നേരത്തെ പറഞ്ഞ കൂട്ടുകാരന്റെ മോൻ )കൂടെ കോയമ്പത്തൂർ എത്തി.
അവൻ ഫുൾ പ്ലാൻഡ് ആയോണ്ട് അവന്റെ കൂടെ നിന്ന് കൊടുത്താൽ മാത്രം മതിയായിരുന്നു. കോളേജ് ന്റെ അടുത്ത് റൂം എല്ലാം കണ്ടുവെച്ചാണ് അവിടെ എത്തിയത് തന്നെ. ഇവനെ എനിക്ക് ചെറുപ്പം മുതലെ അറിയാവുന്നതാണ്. പക്ഷെ ഇവൻ ഇംഗ്ലീഷ് മീഡിയവും ഞാൻ സർക്കാർ സ്‌കൂളും ആയ കാരണം ഒരുമിച്ചു പഠിച്ചിട്ടില്ല. അതുപോലെ ഇവൻ മേലാനങ്ങാത്ത ക്രിക്കറ്റും ഞാൻ ഫുട്ബാളും ആയത് കൊണ്ടും ആ വഴിക്കും കമ്പനി ആയില്ല. പിന്നെ ഒരേ age ആയത് കൊണ്ടും വേറെ മ്യൂച്ചൽ ഫ്രണ്ട്സ് ഉള്ളത് കൊണ്ടും കാണുമ്പോൾ എല്ലാം എന്തേലും മിണ്ടും. ആ ഒരു ബന്ധം മാത്രമേ ഉള്ളു.