ഫർഹ : ഇന്നലെ നിന്നെ കാണാതെ മോൾ കുറേ കരഞ്ഞു റൂമിൽ പോവാൻ സമ്മതിക്കുന്നുണ്ടായിരുന്നില്ല.. ഇന്നലെ എന്ത് പറ്റി..
ഞാൻ : ഇന്നലെ കുറച്ചു എമർജൻസി വർക്ക് വന്നു.. അതോണ്ട് വരാൻ പറ്റിയില്ല..
ഫർഹ: നിനക്ക് ബുദ്ധിമുട്ട് ഇല്ലെങ്കിൽ നിന്റെ നമ്പർ തരുമോ.. നി വന്നില്ലെങ്കിലും മോൾക്ക് കാണാൻ വീഡിയോ കാൾ ചെയ്യാം..
ഞാൻ ഓക്കേ പറഞ്ഞു നമ്പർ കൊടുത്തു.. അപ്പോൾ തന്നെ എനിക്ക് ഫർഹ വാട്സാപ്പിൽ മെസ്സേജ് അയച്ചു..
പിന്നീട് ഞങ്ങൾ ഒരുപാട് ചാറ്റ് ചെയ്തു… അങ്ങനെ സംസാരിച്ചപ്പോൾ എനിക്ക് മനസ്സിലായി ഫർഹയും മോളും ആകെ ഒറ്റപ്പെട്ട അവസ്ഥയിൽ ആണ് എന്ന്.. ക്യാഷ് ഉണ്ട്.. പക്ഷെ അത് മാത്രം പോരല്ലോ…
( ഞങ്ങൾ തമ്മിൽ ഉള്ള സംഭാഷണം മുഴുവൻ പറഞ്ഞാൽ ഈ കഥ എവിടെ നിൽക്കും എന്ന് എനിക്ക് അറിയില്ല.. അത് കൊണ്ട് സംഭാഷണം ഉൾപെടുത്തുന്നില്ല )
എന്റെ കെയറും കുട്ടിക്ക് എന്നോടുള്ള ഇഷ്ടവും കണ്ടിട്ടാണോ എന്ന് അറിയില്ല ഫർഹക്ക് എന്നോട് ഒരു പ്രേമം ഉണ്ടോ എന്ന സംശയം എന്നെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു.. നേരിൽ കാണലും ചാറ്റ് ചെയ്യലും ആയി ഞങ്ങൾ ഒരുപാട് അടുത്തു..
അതിനിടയിൽ പനി പിടിച്ചു കിടപ്പിലായി.. ആദ്യത്തെ ദിവസം എന്നെ കാൾ ചെയ്തു ചോദിച്ചു.. എന്ത് പറ്റി എന്നെ… ഞാൻ പറഞ്ഞു ലീവ് ആണ്, പനി പിടിച്ചു കിടപ്പിലാണ് എന്ന്.. പിറ്റേ ദിവസവും ഞാൻ ലീവ് ആയിരുന്നു.. അന്ന് എന്നോട് ലൊക്കേഷൻ അയക്കാൻ പറഞ്ഞു.. ഞാൻ റൂമിന്റെ ലൊക്കേഷൻ അയച്ചു കൊടുത്തു.. .. വന്നിട്ട് എന്നെ വിളിച്ചു…
ഞാൻ താഴെ പോയി.. മോളേം കൊണ്ട് വരും എന്നുള്ള എന്റെ പ്രതീക്ഷ തെറ്റിച്ചു അവൾ ഒറ്റക്കാണ് വന്നത്..കുറച്ച് നേരം സംസാരിച്ചു നിന്നും.. എന്നിട്ട് അവൾ പറഞ്ഞു നമുക്ക് ഒരു കോഫി കുടിച് വരാം എന്ന്. ഞങ്ങൾ ഒരുമിച്ച് കോഫി കുടിക്കാൻ പോയി…
അങ്ങനെ അത് കഴിഞ്ഞു വീണ്ടും കുറച്ച് സംസാരിച്ചു.. അപ്പോളാണ് അവളുടെ ഹസ്ബൻഡ് വിളിച്ചത് മോൾ കരയുന്നുണ്ട് എന്ന് പറഞ്ഞു.. പോവാൻ നേരം വണ്ടിയിൽ നിന്ന് കൊറേ ഫ്രൂട്സ് എടുത്തു തന്നു… അവൾ പോയി..