ഞാന്‍ ”നല്ല സൂപ്പര്‍ സീന്‍, നന്നായി എഴുതിയിട്ടുണ്ട്.. നീ റെഡിയാണോ…”
അനു ”ഓക്കേ ചേച്ചീ…”
ഞാന്‍ ചുദാറില്‍ ആയിരുന്നു. അനു നേരെ എന്റെ മുന്നില്‍ വന്നു നിന്നു. ഞാന്‍ അനുവിനെ നോക്കി തലകുലുക്കി. തുടങ്ങാന്‍ എന്നവണ്ണം.
അനു വിറക്കുന്ന കൈകളോടെ എന്റെ കവിളുകളില്‍ പിടിച്ചു. മുഖം എന്നോട് ചേര്‍ത്തു ഞാനും ഒന്ന് മുന്നിലേക്ക് നീങ്ങി പക്ഷേ ഞങ്ങളുടെ ശരീരങ്ങള്‍ സ്പര്‍ശിച്ചില്ല. അവന്‍ എന്റെ മുഖത്ത് നോക്കി അങ്ങിനെ തന്നെ നിന്നിട്ട് ഡയലോഗ് പറഞ്ഞു. ഒരു ആത്മാര്‍ഥയുമില്ലാത്ത ഡയലോഗ്, മുഖത്ത് ഒരു വികാരവും ഞാന്‍ കണ്ടില്ല. ഞാന്‍ ആ സമയത്ത് അവനോട് ഒന്നും പറഞ്ഞില്ല ഇത് കഴിഞ്ഞിട്ട് പറയാം എന്ന് കരുതി നിന്നു. അത് കഴിഞ്ഞ് ഞാനും എന്റെ ഡയലോഗ് പറഞ്ഞു അധികം ആത്മാര്‍ഥത ഇല്ലാതെ തന്നെ. അനു മുഖത്ത് നിന്നും കൈ മാറ്റിയപ്പോള്‍ ഞാന്‍ അവനോട് പറഞ്ഞു ” ഓക്കെ ഒറ്റവാക്കേ എനിക്ക് പറയാനുള്ളൂ.. ശരിയായിട്ടില്ല.. ഒന്നുകൂടി ചെയ്യണം…”
അനു വീണ്ടും ആവര്‍ത്തിച്ചു. ഒരു മാറ്റവുമില്ല. അത് കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു
”അനൂ.. ഓക്കേ ആണോ…”
അനു ” യെസ് ചേച്ചി…”
ഞാന്‍ ”സീന്‍ ഓക്കെ ആണോ…”
ഞാന്‍ ” അറിയില്ല… എനിക്ക് തോന്നുന്നത് കുറച്ച് നന്നായി എന്നാണ്..”
ഞാന്‍ ”എനിക്കിപ്പോഴും ശരിയായിട്ടില്ല എന്നാണ് തോന്നുന്നത്…”
എന്റെ മറുപടി കേട്ടപ്പോള്‍ അവന്റെ മുഖത്ത് നിരാശ പടര്‍ന്നു.
ഞാന്‍ ”ടാ നിന്നെ നിരാശനാക്കാന്‍ പറഞ്ഞതല്ല… ഫോണുകള്‍ എടുക്ക് നമുക്ക് ഒന്ന് കണ്ട് നോക്കാം…” അനു ഫോണുകള്‍ എടുത്തു എന്നിട്ട് ടിവിയില്‍ കണക്ട് ചെയ്തു. ഞാനും അനുവും സോഫയില്‍ ഇരുന്ന് ഞങ്ങള്‍ അഭിനയിച്ച സീനുകള്‍ ടിവിയില്‍ കണ്ടു. അങ്ങിനെ ഞാനും അനുവും ചേര്‍ന്ന് നില്‍ക്കുന്നത് ടിവിയില്‍ കണ്ടപ്പോള്‍ എനിക്ക് ഉള്ളില്‍ ഒരു കുളിര്‍മ്മ വന്നു. ഞാന്‍ ടിവിയുടെ അടുത്തേക്ക് ചെന്നു. അനു കവിളില്‍ പിടിക്കുന്ന ഭാഗത്തില്‍ ഞാന്‍ പോസ് ചെയ്തു.
” നോക്ക് നിന്റെ വിരലുകള്‍ വിടര്‍ന്നിരിക്കുന്നു.. വിറക്കുന്നു.. പേടിച്ച പോലെ…”
അനു ”ശരിയാ…. ചേച്ചി എനിക് ചെറിയ പരിഭ്രമം ഉണ്ടായി..”