അവളുടെ ചർദ്ധിൽ തെറിച്ചു.പെണ്ണെത്ര സുന്ദരിയാണെങ്കിലും വാള് വെച്ചാൽ അമേധ്യം തന്നെയാണല്ലോ.അവളുടെ ചർദ്ധിലിന് അവൾ പൂശിയ പെർഫ്യുമിന്റെ മണമില്ലായിരുന്നു. അതു കൊണ്ടു തന്നെ മറ്റു യാത്രക്കാർ അറപ്പോടെ അവളിൽ നിന്നും മുഖം തിരിച്ചു.
കയ്യിലുണ്ടായിരുന്ന മിനറൽ വാട്ടർ ഞാനവൾക്കു നേരെ നീട്ടി.അതിൽ പകുതിയും അവൾ കുടിച്ചു. പിന്നെ ബാഗിൽ നിന്നും കർച്ചീഫ് എടുത്തു എന്റെ ഷർട്ട് അവൾ തുടച്ചു തന്നു. അപ്പോഴെല്ലാം പദ്യ പാരായണം പോലെ സോറി സോറി എന്നു പറഞ്ഞു കൊണ്ടിരുന്നു. എന്തോ വലിയ തെറ്റു ചെയ്തു എന്ന കുറ്റ ബോധം അവർക്കുണ്ടായിരുന്നു.സാരമില്ലെന്നു പറഞ്ഞു ഞാനവളെ ആശ്വസിപ്പിച്ചു.അവളുടെ മുഖത്തെ നിഷ്കളങ്കത എനിക്ക് വല്ലാതെ ഇഷ്ട്ടപ്പെട്ടു.
പിന്നീട് അവൾ സംസാരിച്ചു തുടങ്ങി അവളെ കുറിച്ച്. റിട്ടയേഡ് തഹസീല്ദാരായ അപ്പന്റെയും കോളേജ് പ്രൊഫസറായ അമ്മച്ചിയുടെയും പുന്നാര മകൾ, U K യിൽ സോഫ്റ്റ് വെയർ എൻജിനീയർ ആയ ചേട്ടന്റെ ഏക പെങ്ങൾ,കോടിക്കണക്കിനു രൂപയുടെ സമ്പാദ്യമുള്ള കുടുംബത്തിലെ ഇളയ കുട്ടിയായ കട്ടപ്പനക്കാരി.ബാൻഗ്ലൂറിലേ പ്രശസ്തമായ ഒരു കോളേജിൽ MBA ചെയ്യുന്നു.ഗുരുവായൂരിൽ വച്ചു നടന്ന കൂട്ടുകാരിയുടെ കല്യാണത്തിൽ പങ്കെടുത്തു ബാംഗ്ളൂരിലേക്കു മടങ്ങുന്ന വഴിയാണ് ഇതു..
അവളുടെ ബയോഡാറ്റ കേട്ടതോടെ കാറ്റു പോയ ബലൂണിനെ പോലെയായി ഞാൻ.എങ്കിലും ഡോക്റ്റർ പോലെ നന്നായി സംസാരിക്കാൻ എനിക്കറിയാമായിരുന്നു.അങ്ങനെ ചെരുപ്പ് വില്പനക്കാരനായ ഞാൻ പ്രശസ്ത പരസ്യ സംവിധായകനായി,ഇട്ടു മൂടാനുള്ള സ്വത്ത് ഉണ്ടായിട്ടും സ്വന്തം അദ്ധ്വാനത്തിൽ ജീവിക്കണം എന്നു പ്രതിജ്ഞ എടുത്ത മകനായി..കള്ളത്തരങ്ങൾ കൊണ്ടെന്റെ നാവു കൊട്ടാരം പണിതപ്പോൾ ഞാനുമൊരു പണക്കാരൻ ആണെന്ന് അവളെ വിശ്വസിപ്പിക്കാൻ എനിക്ക് കഴിഞ്ഞു.
ഡോക്റ്റർ ഒന്നു കൂടെ അവനരികിലേക്കു നീങ്ങിയിരുന്നു. “നീ മിടുക്കാനാടാ ..എന്നിട്ടു”
“8 മണിക്കൂർ നീണ്ട ആ യാത്ര അവസാനിക്കുമ്പോഴേക്കും ഞങ്ങൾ നല്ല സുഹൃത്തുക്കളായി കഴിഞ്ഞിരുന്നു.അതി സുന്ദരിയായ ഒരു പെണ്ണ് കൂടെ ഉണ്ടായിട്ടും ബസ്സിലെ മുഴുവൻ ലൈറ്റുകൾ അണച്ചിട്ടും തണുപ്പിന്റെ ശക്തി കൂടിയിട്ടും ഒരു നോട്ടം കൊണ്ടു പോലും തെറ്റ് ചെയ്യാൻ മുതിരാത്ത എന്നോട് അവൾക്കു ഭയങ്കര ബഹുമാനം തോന്നി.”