ഒരു ഭയങ്കര കാമുകൻ…. (ചെറുകഥ )

Posted by

പ്രണയ നൈരാശ്യം വന്നവരൊക്കെ മരിക്കാൻ നിൽക്കുകയാണെങ്കിൽ ഈ ഭൂമിയിൽ ഒരാളും ജീവനോടെ ഉണ്ടാവില്ല,കാരണം ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയിക്കാത്തവരോ പ്രണയം തകരാത്തവരോ ആയിട്ട് ആരുമുണ്ടാവില്ല.എന്നിട്ടും അവരൊക്കെ സന്തോഷത്തോടെ ജീവിക്കുന്നില്ലേ.. then why not you?”

“പ്രണയം തുടങ്ങുന്നത് കണ്ണുകളിലൂടെയാണ് ഡോക്റ്റർ,ഭൂരിഭാഗം പേരും കണ്ണുകളിലൂടെ തന്നെ പ്രണയിക്കുന്നു.പക്ഷെ എന്നെപ്പോലെ ചിലർ ഹൃദയം കൊണ്ട് പ്രണയിക്കുന്നു.ഒരാളുടെ ശരീരത്തിൽ നിന്നും ഹൃദയം മുറിച്ചു മാറ്റിയാൽ അയാൾക്ക്‌ ജീവനോടെയിരിക്കാൻ കഴിയില്ലല്ലോ ഡോക്റ്ററെ ..അതു പോലെയാണ് ഇപ്പോൾ എന്റെ അവസ്ഥ,അവൾ പോയത് എന്റെ ഹൃദയം കൊണ്ടാണ്..എനിക്കെങ്ങനെ ജീവിക്കാൻ കഴിയും.

“ഹഹഹ “ഡോക്റ്റർ ഉറക്കെ ചിരിച്ചു.”എന്നിട്ടു ഞാൻ സ്റ്റെതസ്കോപ് വച്ചു നോക്കിയപ്പോൾ നിന്റെ ഹൃദയം അവിടെ തന്നെ ഉണ്ടല്ലോ”

“അതേ ഡോക്റ്റർ പ്രണയിച്ചവന്റെ വേദന അവനു മാത്രമേ മനസ്സിലാവൂ.മറ്റുള്ളവർക്ക് അതു തമാശയാവും.പത്തു മാസം ഉദരത്തിൽ ചുമന്നു പേറ്റു നോവറിഞ്ഞു നമ്മെ പ്രസവിക്കുന്ന ഉമ്മ,28 വർഷത്തോളം നമ്മെ പൊന്നു പോലെ വളർത്തി വലുതാക്കിയ ഉപ്പ,കൂടെ നിന്നാൽ ചങ്ക് പറിച്ചു തരുന്ന ചങ്ങായിമാർ ഇവർ പിണങ്ങി എന്നും പറഞ്ഞു കമ്പികുട്ടന്‍.നെറ്റ് ആത്മഹത്യ ചെയ്ത ആരെങ്കിലും ഉണ്ടോ ഇവിടെ,മറിച്ചു സ്നേഹിച്ച പെണ്ണ് കൈവിട്ടു പോയതിന്റെ പേരിൽ കഴുത്തിൽ കയറിയിട്ടും,ട്രെയിനിന് തല വച്ചും,വിഷം കുടിച്ചും മരിച്ച ആയിരം പേരെ എനിക്ക് കാണിച്ചു തരാൻ കഴിയും,അവരൊന്നും പ്രാന്തന്മാരായിരുന്നില്ല ഡോക്റ്റർ,ജീവന് തുല്യം സ്നേഹിച്ചവൾ കൈവിട്ടു പോവുമ്പോൾ സഹിക്കാൻ കഴിയാതെ മരണം വരിച്ചവരാണവർ, അതാണ് ഡോക്റ്ററെ സ്നേഹം,അവനാണ് രക്തസാക്ഷി,അല്ലാതെ വിടുവായത്തം വിടുന്ന നേതാക്കന്മാരുടെ ജല്പനം കേട്ടു സ്വന്തം കുടുംബത്തെ മറന്നു തോക്കിന്‌ മുന്നിൽ വിരിമാറു കാണിച്ചു കൊടുക്കുന്ന വിഡ്ഢികളല്ല രക്തസാക്ഷികൾ”

ഡോക്റ്റർ എഴുന്നേറ്റു നിന്നു കയ്യടിച്ചു.. നന്നായി സംസാരിക്കുന്നു നീ.. പ്രണയം പ്രണയം എന്നു പറയുകയല്ലാതെ നിന്റെ പ്രണയത്തെ കുറിച്ചു നീ ഒന്നും പറഞ്ഞില്ല”

Leave a Reply

Your email address will not be published. Required fields are marked *