പടത്തിന്റെ അതിരിൽ കൂടി ഒരു നീർച്ചാൽ ഉണ്ടാക്കിയിരിക്കുന്നു. പാടത്തേക്കു വെള്ളം എടുക്കാൻ ആയിട്ടാണ് നീർച്ചാൽ ഉണ്ടാക്കിയിരിക്കുന്നത്.
“ഇവിടുത്തെ ദേവി ഉണ്ടാലോ ഭയങ്കര ശക്തിയാണ്. മനസ് അറിഞ്ഞു വിളിച്ചാൽ കേൾക്കും ദേവി നല്ലോണം പ്രാർത്ഥിച്ചോളണം ”
അച്ഛമ്മ അമ്പലത്തിലേക്ക് കയറുന്നതിന്റെ മുന്നേ പറഞ്ഞു ….
അമ്പലത്തിനു മുന്നിൽ ഒരു വല്യ ആൽമരം ഉണ്ട്.അവിടെ കുറേ ആളുകൾ ഒക്കെ ഇരിപ്പുണ്ട്. പണ്ട് അമ്മയെ കാണാൻ അച്ഛൻ വന്നിരുന്ന സ്ഥലമാണ്. ഇവിടെ സ്ത്രികൾ ദിവസവും അമ്പലത്തിൽ പോകും. അപ്പോൾ പിന്നെ അമ്മയും പോകാറുണ്ടാകുമല്ലോ…
അമ്മ പറഞ്ഞത് എനിക്ക് ഓർമ്മ വന്നു
“വൈകുന്നേരം തൊഴാൻ പോകുമ്പോള ഒരാൾ കോളേജ് കഴിഞ്ഞു വീട്ടിൽ പോലും പോകാതെ ആ ആൽമരത്തിന്റെ അവിടെ ഇരിപ്പുണ്ടാകും. കോളേജ് കഴിഞ്ഞു ക്ഷീണിച്ചു വരുന്നതല്ലേ എന്നാൽ വീട്ടിൽ പോയി വല്ലതും കഴിച്ചിട്ടൊക്കെ വന്നൂടെ…. അത് ചെയ്യില്ല. പിന്നെ ഞാൻ പുഷ്പാഞ്ജലി കഴിഞ്ഞ് കിട്ടുന്ന പഴവും അവിലുമൊക്കെ ആൽതറയിൽ വയ്ക്കും.ആരും കാണാതെ അത് രവിയേട്ടൻ എടുത്ത് കഴിക്കും. അത് കാണുമ്പോ മനസിന് വല്ലാത്തൊരു സന്തോഷമാണ് ”
അച്ഛന്റെ ഇരിപ്പ്സ്ഥലം…… ഇവിടെ വരുമ്പോ ആൽമരം കാണാൻ വല്യ ആഗ്രഹം ആയിരുന്നു. അങ്ങനെ ഞാനും അച്ഛമ്മയും സുമ ചേച്ചിയും തൊഴാൻ കയറി.ഞങ്ങൾ അമ്പലത്തിലേക്ക് കടന്നു. വല്യ വാതിലുകൾ കടന്നു വേണം അമ്പലത്തിൽ കയറാൻ. അകത്തു ഉത്സവത്തിന്റെ നോട്ടീസ് വച്ചിട്ട് ഒരാൾ ഇരിപ്പുണ്ട്. തൊട്ടപ്പുറത്തു ഒരു വല്യമ്മ പൂമാല കെട്ടുന്നു. അമ്പലത്തിലെ ജോലിക്കാരിൽ ഒരാൾ ആ വല്യമ്മയെ മാല കെട്ടാൻ സഹായിക്കുന്നുണ്ട്. ഞങ്ങളെ കണ്ടപ്പോൾ ആ വല്യമ്മ ചിരിച്ചു…. മുന്നിൽ തന്നെ ഒരു മണ്ഡപം ആണ്. അതിന്റെ തൂണുകളിൽ എല്ലാം വിവിധ തരത്തിൽ ഉള്ള കൊത്തുപണികൾ ആണ്. മണ്ഡപത്തിനപ്പുറം ഒരു വല്യ വിളക്കും ഉണ്ട്. അച്ഛമ്മ അതിൽ എണ്ണ ഒഴിച്ചു.അകത്തു നിന്നും മന്ത്രങ്ങൾ കേൾക്കാം…. ശ്രീകോവിലിന് ചുറ്റും മതിൽ കെട്ടിയിട്ടുണ്ട്. അതിൽ എല്ലാം ചിരാത് വച്ചിരിക്കുന്നു. ശ്രീകോവിലിനു മുന്നിൽ ദീപങ്ങൾ തെളിയിച്ചു വച്ചിരിക്കുന്നു. അകത്തു ചന്ദനം ചാർത്തി, തെച്ചിപൂ മാലകൾ ഇട്ട്…. ചുവന്ന പട്ടുടുതു പുഞ്ചിരി വിടർത്തി പ്രസന്നവദനയായി നിൽക്കുന്ന ദേവി……. എന്താ ഭംഗി. ആ തേജസ്സ് എന്നെ വല്ലാതെ ആകർഷിച്ചു……. ശ്രീകോവിലിന്റെ ചുവരിൽ എല്ലാം വരച്ചിട്ടുണ്ട്… മ്യൂറൽ പെയിന്റിംഗ് ആണ്. ആയത് കൊണ്ട് എനിക്ക് ഒന്നും മനസിലായില്ല..
“അച്ചമ്മേ ഇത് എന്താ വരച്ചിട്ടിരിക്കണേ…? ”
“അത് പാർവതി സ്വയംവരം ആണ് ”
പക്ഷെ അത് പറഞ്ഞത് അച്ഛമ്മയോ സുമ ചേച്ചിയോ അല്ല ഒരു പുരുഷ ശബ്ദം. ആരാണ് എന്നറിയാൻ ഞൻ തിരിഞ്ഞു നോക്കി.
ഒരു വെളുത്തു മെലിഞ്ഞു പൊക്കമുള്ള ഒരു ചെറുപ്പക്കാരൻ. മുഖത്തു നല്ല ഐശ്വര്യം തോന്നികുന്ന ചിരി… നെറ്റിയിൽ ചന്ദന കുറി തൊട്ട്… ഞാൻ ചോദിച്ചതിന്റെ ഉത്തരം പറഞ്ഞു കൊണ്ട് ചിരിച്ചു ഞങ്ങളുടെ അടുത്തേക് വന്നു.
“പാർവതി സ്വയം വാരമാണ് ഈ വരച്ചിരിക്കുന്നത്…. ”
“പാർവതി മനസിലായി ….. സ്വയംവരം….? ”
“സ്വയംവരം എന്നാൽ കല്യാണം… സ്വന്തം ഇഷ്ട പ്രകാരം വരനെ