“ശെരിക്കും… തണുക്കില്ലേ. ”
“ഇല്ല മോളെ ഞാൻ ദിവസവും കുളിക്കണതല്ലേ.. ”
സുമ ചേച്ചി തന്ന ധൈര്യത്തിൽ ഞാൻ കുളിക്കാൻ തുടങ്ങി. വെള്ളം മേലെ വീണപ്പോ ഞാൻ അറിയാതെ തന്നെ ഓം നമഃ ശിവായ എന്ന് പറഞ്ഞു… സുമ ചേച്ചി പറഞ്ഞത് പോലെ എനിക്ക് തണുത്തതേയില്ല…. കുളി കഴിഞ്ഞ് ഞാൻ പുറത്ത് ഇറങ്ങി…. ഞാൻ ഇട്ടിരുന്ന ഡ്രസ്സ് ഇപ്പോ കഴുകണോ അതോ പിന്നീട് കഴുകണോ….
“തുണിയൊക്കെ അവിടെ ഇട്ടേക്കു ”
കുറേ തുണികൾ കൂട്ടി ഇട്ടിരിക്കുന്ന ഒരിടം കാണിച്ചിട്ട് പറഞ്ഞു. ഞാൻ തുണിയെല്ലാം അവിടെ ഇട്ടു…
“കുളിച്ചപ്പോ തണുത്തോ നിനക്ക്…? ”
സുമ ചേച്ചി എന്നെ കളിയാക്കി കൊണ്ട് ചോദിച്ചു…
“ആദ്യം തണുത്തെങ്കിലും ഓം നമഃ ശിവായ പറഞ്ഞപ്പോ തണുത്തില്ല ”
“അഹ് അതാ ശിവന്റെ ശക്തി….
“വേഗം പോയി റെഡി ആയിട്ട് വാട്ടോ… ”
ഞാൻ റൂമിൽ കയറി റെഡി ആകാൻ തുടങ്ങി. അമ്പലത്തിൽ പോകാൻ അമ്മ സാധാരണ സാരി ആണ് ഉടുക്കാറുള്ളത്. എന്റെ കൈയിൽ സാരി ഇല്ല ഉണ്ടായാൽ തന്നെ ഉടുക്കാനും അറിയില്ല… വേണ്ട ഒരു സാഹസത്തിനു പോകണ്ട. ചുരിദാർ ഉണ്ട് അതിടാം…
ഞാൻ ഒരുങ്ങി ഉമ്മറത്തേക് വന്നു. അച്ഛമ്മ നേരത്തെ തന്നെ അവിടെ നിൽപ്പുണ്ടായി. ഞാൻ ഇറങ്ങി കഴിഞ്ഞ് സുമ ചേച്ചി വാതിൽ അടച്ചു
“നീ എന്താ മുടി കെട്ടാതെ വരുന്നേ…? ”
അച്ഛമ്മ അല്പം ദേഷ്യത്തോടെ ചോദിച്ചു
“ഞാൻ മുടി അങ്ങനെ കേട്ടറില്ല അച്ചമ്മേ… ”
“അമ്പലത്തിൽ പോകുമ്പോ മുടി അഴിച്ചിട്ടുടാ ”
ഇനി ഞാൻ മുകളിൽ പോയി മുടി കെട്ടേണ്ടി വരും. എന്താ ചെയ്യാ ഓരോരോ ആചാരങ്ങൾ.
“ഇങ്ങോട്ട് വരൂ ഞാൻ മുടി കെട്ടി തരാം ഇനി മുകളിലേക്ക് പോകണ്ട… ”
സുമ ചേച്ചി enne വിളിച്ച് അടുത്ത് നിർത്തി. രണ്ടു വശത്തു നിന്നും കുറച്ചു മുടിയെടുത്ത് നടുക്കായി കെട്ടി.
“ഇത് അഴിയോ സുമ ചേച്ചി,..? ”
“ഇത് അഴിയില്ല. ഞാൻ കെട്ടിയെക്കുന്നത് കണ്ടില്ലേ.,..? ”
“എന്നാൽ നമുക്ക് പോകാം സുമേ. നീ ആ വാതിൽ അടച്ചോളു “.”വാതിൽ ഇപ്പോളെ അടച്ചു അമ്മേ… ”
“ആഹ് എന്നാ നടക്കു….”
ഞാനും അച്ഛമ്മയും സുമ ചേച്ചിയും അമ്പലത്തിലേക്ക് നടന്നു…. മുന്നിലെ പാടം കടന്ന് ഒരു കുന്നിനു മുകളിൽ ആണ് അമ്പലം.