“ഏഹ് രാവിലെയോ ദേവി…. അങ്ങനെ ആണോ…? ”
അകത്തു നിന്നും സുമ ചേച്ചി അത്ഭുതത്തോടെ ചോദിച്ചു കൊണ്ട് ഇറങ്ങി വന്നു
“ആഹ് ചേച്ചി ഇവിടെ രാത്രി അവിടെ പകലാണ്. ഭൂമി കറങ്ങുവല്ലേ ”
“ഉവ്വ് ഉവ്വ് നിക്കറിയാം. പണ്ട് പഠിച്ചത് ഓർമ ഉണ്ട് ”
ഇതൊന്നും ഒരു അത്ഭുതം അല്ല അവിടുത്തെയും ഇവിടുത്തെയും കാഴ്ച്ചകളും, സംസ്കാരവും എല്ലാം വ്യത്യസമാണ്. മാറാത്തതു ഒന്ന് മാത്രം എന്റെ അമ്മ. അന്നും ഇന്നും അങ്ങനെ തന്നെ ഒരു മാറ്റവും ഇല്ല. ഞാൻ അകത്തു പോയി ഫോൺ എടുത്ത് കൊണ്ട് വന്നു. വീഡിയോ കാൾ ചെയ്യാൻ തുടങ്ങി. പക്ഷെ അതിനു പറ്റുന്നില്ലായിരുന്നു.
എന്ത് പറ്റിയെന്നു മനസിലാവുന്നില്ല… ഞാൻ അച്ഛനെ കാൾ ചെയ്തു
“അച്ഛാ…. ഞാനാ അച്ഛാ ”
“ആഹ് ഞാൻ ഇപ്പൊ നിന്നെ പറ്റി വിചാരിച്ചുള്ളൂ. ”
“അച്ഛൻ ഓഫീസിൽ പോയില്ലേ ”
“ഇല്ല നീ പോയേ പിന്നെ ഇവിടെ ഒരാൾ സങ്കടത്തിലാണ്. അപ്പൊ ഞാനും കൂടി പോയാലോ. എന്തായാലും എനിക്കു ലീവ് ഉണ്ട്. ഒരു ആഴ്ച ലീവ് എടുത്തു ”
“ആഹാ ഞാൻ പോയ തക്കത്തിന് ലീവ് ഒക്കെ എടുത്ത് അടിച്ചു പൊളിക്കാൻ പോവാ രണ്ടുപേരും കൂടി കൊള്ളാട്ടോ ”
“ഒന്ന് പോടീ….. ”
“ആഹ് അച്ഛാ ഞാൻ വീഡിയോ കാൾ ചെയ്യാൻ നോക്കിയിട്ട് പറ്റണില്ല എന്താ ആവോ…? ”
“അവിടെ സിഗ്നൽ കിട്ടിലേരിക്കും. ഞാൻ അമ്മയക്ക് കൊടുക്കാം ”
“രാഖി നീ എന്തെടുക്കാ അവിടെ…? ”
“ഞാൻ അച്ചമ്മടെ കൂടെ നാമം ചൊല്ലേർന്നു അമ്മേ.. ”
“ആഹ് മിടുക്കി, നന്നായി അങ്ങനെ തന്നെ നിൽക്കുട്ടോ.അമ്മനെ കുറ്റം പറയിക്കരുത് മോൾ ”
“ഇല്ല അമ്മേ ഞാൻ ഇവിടെ നന്നായിട്ട് തന്നെ ഇരിക്കണേ…. നോക്ക് അമ്മ ഇവിടെ അച്ഛമ്മ എനിക്കു എണ്ണ ഇട്ട് കുളിപ്പിച്ചു, എന്ത് ഫ്രഷ്നെസ് ആണ് അമ്മേ ”
“അല്ലേലും ഞാൻ പറഞ്ഞാൽ നീ ചെയ്യില്ലലോ. നന്നായി അങ്ങനെ ഓരോന്ന് പഠിച്ചോ നീ “”പിന്നെ മിന്നു അമ്മു ആദി മാളു എല്ലാരും എന്ത് രസം ആണ് അമ്മേ…. ”
“നന്നായി എന്റെ കുട്ടി സന്തോഷായിട്ട് ഇരിക്കുട്ടാ ”
“ആഹ് അമ്മ ഞാൻ വയ്ക്കട്ടെ നാളെ വിളിക്കാട്ടോ ”
“ആഹ് ശെരി എന്നാൽ ”
ഞാൻ ഫോൺ കട്ട് ചെയ്ത അച്ഛമ്മടെ അടുത്ത് പോയി ഇരുന്നു. അകത്തു സുമ ചേച്ചി രാത്രി ഭക്ഷണം ഉണ്ടാക്കാൻ ഉള്ള പരിപാടി ആണ്. എനിക്ക് അടുക്കളയിൽ പോയി നിൽക്കാൻ തോന്നി. സാധാരണ അടുക്കള വശതേക്ക് ഞാൻ പോകാറില്ല പക്ഷെ എന്തോ ഇവിടെ വന്നത് മുതൽ എനിക്കു ഞാൻ അറിയാതെ തന്നെ പല മാറ്റങ്ങൾ… ഞാൻ പതിയെ അകതെക്കു കയറി നാമം കഴിഞ്ഞാൽ പിന്നെ അച്ഛമ്മടെ പരിപാടി ടീവി കാണുന്നതാണ്.