ഒരു അവധി കാലം 2
Oru Avadhikkalam Part 2 | Author : Manoharan | Previous Part
യാത്രയുടെ ക്ഷീണമോ, വയറു നിറച്ചു ഭക്ഷണം കഴിച്ച കൊണ്ടോ ഞാൻ നന്നായിട്ടു ഉറങ്ങി പോയി. ഉറങ്ങി എഴുന്നേറ്റപ്പോൾ അവിടെ അച്ഛമ്മയും സുമ ചേച്ചിയും മാത്രം ഉള്ളു. ഞാൻ എഴുനേറ്റ് പുറത്ത് വന്നപ്പോ അച്ഛമ്മ പുറത്ത് ഇരുന്ന് നാമം ചൊല്ലുകയായിരുന്നു. അച്ഛമ്മ നാമം ചൊല്ലിക്കൊണ്ട് ഇരിക്കെ എന്നോട് അടുത്ത് വന്നിരിക്കാൻ പറഞ്ഞു… അവിടെ ആയിരുന്നപ്പോൾ അമ്മ എന്നും നാമം ചൊല്ലും. ഞാനും ഇടയ്ക് അമ്മയുടെ കൂടെ പോയി നാമം ചൊല്ലാറുണ്ട്. അത് കൊണ്ട് തന്നെ നാമജപങ്ങൾ എനിക്ക് അറിയാമായിരുന്നു. അച്ഛമ്മയുടെ കൂടെ ഇരുന്ന് ഞാനും നാമം ചൊല്ലി
“നിനക്ക് ഇതൊക്കെ അറിയോ….? ”
“ആഹ് അമ്മ അവിടെ എന്നും നാമം ചൊല്ലാറുണ്ട് അച്ചമ്മേ. പറഞ്ഞിട്ട് എന്താ കാര്യം അമ്മയ്ക്ക് അവിടുത്തെ രീതികൾ ഒന്നും ഇഷ്ടല്ല.പരിഷ്കാരം ഒട്ടും ഭധിചിട്ടില്ല… ”
“അവളെ ഞാൻ മര്യാദക്ക് ഒന്ന് കണ്ടിട്ടില്ല. ഭാഗ്യം ആണ് എന്റെ മോന്റെ ഭാഗ്യം ആണ് ”
സ്വന്തം അമ്മയെ കുറിച്ച് നല്ലത് കേൾക്കാൻ ആഗ്രഹിക്കാത്ത മക്കൾ ഉണ്ടോ. അച്ഛമ്മയുടെ വാക്കുകളിൽ നിന്നും മനസിലായി അച്ഛമ്മയ്ക്ക് അമ്മയോട് ഉള്ള ദേഷ്യം ഒക്കെ മാറിയെന്നു
“അവരൊക്കെ എവിടെ അച്ഛമ്മേ…? ”
“അവരൊക്കെ പോയി മോളെ. കുട്ടികൾക്ക് നാളെ പഠിക്കാൻ പോണോലോ അത് കൊണ്ട് അവർ പോയി ”
“ശോ കഷ്ടം ആയി പോയല്ലോ ഞാൻ ഇവിടെ ഒക്കെ ചുറ്റി കറങ്ങി കാണാൻ ഒക്കെ വിചാരിച്ചതാ. ഇനിയിപ്പോ ഞാൻ എന്താ ചെയ്യാ അച്ചമ്മേ…? ”
“അതിനാണോ അപ്പൊ നീ ഇവിടെ വന്നത്… അപ്പൊ എന്റെ കൂടെ നിൽക്കാൻ അല്ലേ…? ”
“ഞാൻ അച്ഛമ്മടെ കൂടെ നിൽക്കുന്നുണ്ടല്ലോ.പിന്നെ എപ്പോളും വീട്ടിൽ തന്നെ ഇരുന്നാൽ ബോർ അടിക്കില്ലേ പിന്നെ അച്ഛൻ പറയാറുണ്ട് ഇവിടെ കണ്ടാലും കണ്ടാലും മതി വരില്ലാന്ന്… ”
“അത് ശെരിയ… നിനക്ക് പുറത്ത് പോകാൻ കൂട്ട് ഉണ്ടായാൽ പോരെ ശെരിയാക്കാം ”
“താങ്ക് യു അച്ചമ്മേ…. “”അച്ഛൻ സുഖമാണോ അവിടെ…? ”
“അച്ഛമ്മക്ക് അച്ഛനെ കാണണോ…? ”
“മരിക്കുന്നതിനു മുന്നേ അവനെ ഒന്ന് കാണണം.. ”
“അല്ല അച്ചമ്മേ ഇപ്പോ കാണണോ…? ”
“അതെങ്ങനെയാ അവൻ അവിടെയല്ലേ..? ”
“അച്ഛൻ ഇപ്പോ ഓഫീസിൽ ആയിരിക്കും. അവിടെ ഇപ്പൊ രാവിലെ ആണ് ഞാൻ വീഡിയോ കാൾ ചെയ്യാം അപ്പൊ കാണാൻ പറ്റും. മാത്രല്ല ഇവിടെ എത്തിയിട്ട് ഞാൻ അവരെ വിളിച്ചിട്ടില്ല”