അവൻ ആദ്യമായി എന്നെ കാണാൻ വന്നത് ഇന്നും ആലോചിക്കുമ്പോൾ മനസ്സിൽ പുഞ്ചിരിവിടരും
എന്നെ ഫോണിൽ വിളിച്ചു ഒന്ന് കാണണം എന്ന് പറഞ്ഞു .
പരസ്പരം ഫോട്ടോ കണ്ടിട്ടുണ്ടെങ്കിലും അവൻ നേരിട്ടു കാണണം എന്ന് പറഞ്ഞപ്പോൾ എനിക്ക് ആദ്യം എന്റെ മനസ്സിൽ ഒരു ഭയം തോന്നി , പിന്നെ മനസ്സിനെ പറഞ്ഞു മനസ്സിലാക്കി
എന്റെ അടുത്ത് നേരിൽ വന്നു ആദ്യമായി കാണുന്നതുപോലെ പറഞ്ഞു
ഞാൻ ഗോപൻ
ഞാൻ ചിരിച്ചു കൊണ്ട് മറുപടി കൊടുത്തു , എനിക്കറിയാം ,
പിന്നെ ഞാൻ സ്വയം എന്നപോലെ പറഞ്ഞു ഞാൻ നാൻസി കുരുവിള
അത് എനിക്കും അറിയാം എന്ന് ഗോപനും ,
നാൻസി യു റിയലി ബ്യൂട്ടിഫുൾ , ഫാർ ബെറ്റർ ദെൻ യുവർ ഫോട്ടോസ്
എന്റെ ഫോട്ടോസ് അത്ര മോശമാണോ
മോശമെന്ന് അല്ല , നിന്റെ സൗന്ദര്യം പകർത്താൻ നിന്റെ ഫോട്ടോസിനുപോലും കഴിയുന്നില്ല
ഞാൻ ആ വാക്കിൽ തന്നെ ഫ്ലാറ്റ് ആയിപോയി
ഗോപനും ഒരു സുന്ദരൻ തന്നെയാണ്
നാൻസി ഞാൻ വീട്ടിൽ വന്നു പെണ്ണ് ചോദിച്ചോട്ടെ ,
ഞാൻ യെസ് എന്ന് മൂളി
ഒരു ഹിന്ദു പയ്യനെ അവർ സ്വീകരിക്കുമോ
ഞാൻ പറഞ്ഞു- അറിയില്ല , അതുപോലെ ഒരു ക്രിസ്ത്യൻ പെൺകുട്ടിയെ ഗോപന്റെ വീട്ടുകാരും
ഞാൻ പറയുന്നതിന് അപ്പുറം ഒരിക്കലും എന്റെ വീട്ടുക്കാർ എതിര് നിൽക്കില്ല എന്ന് ഗോപനും , ആ പറഞ്ഞത് എനിക്ക് കൂടുതൽ ആത്മവിശ്വാസമായി
ഗോപനും വീട്ടുകാരുമായി എന്റെ വീട്ടിൽ വന്നു
പപ്പാ പിന്നെ വിളിക്കാം എന്ന് പറഞ്ഞു അവരെ നല്ല രീതിയിൽ തന്നെ നിരുത്സാഹപ്പെടുത്താതെ തിരിച്ചയച്ചു
അവസാനം എന്റെ നിർബന്ധവും കൂടാതെ ഗോപന്റെ പണവും കണ്ടു വീട്ടുക്കാർ സമ്മതിച്ചു
അങ്ങിനെ വീട്ടുകാരുടെ സമ്മതത്തോടുകൂടി ഞങ്ങളുടെ വിവാഹം കഴിഞ്ഞു
ഞാൻ ഗോപനോടൊപ്പം അമേരിക്കയിലേക്ക് യാത്രയായി
ഞാനും ഗോപനും എല്ലാംകൊണ്ടും ആസ്വദിച്ച ജീവിതമായിരുന്നു . ഞങ്ങൾക്ക് സെക്സിനും ഒരു മറയും ഇല്ലാതെ തന്നെ . ഇപ്പോഴും കുറച്ചു പിന്നോക്ക ചിന്താഗതി ആയതിനാൽ പീരീഡ് സമയത്തു എന്നെ മാറ്റികിടത്തുക എന്ന് മാറ്റി നിർത്തിയാൽ , ഞങ്ങൾ ഞങളുടെ സ്വകാര്യ നിമിഷങ്ങൾ ഞങൾ പരമാവധി ആഘോഷിച്ചു
അവിടെ ചെന്ന് ഒരു ജോബ് കിട്ടണം എന്ന് കരുതി ഞാൻ എക്സാം എല്ലാം തയ്യാറായി .ആ സമയത്താണ് ഞങ്ങളുടെ ഹണിമൂണിന്റെ പ്രകടനം എന്റെ ഉദരത്തിൽ വളരുന്നു എന്ന് ഞങ്ങൾക്ക് തിരിച്ചറിവ് നൽകി
അങ്ങിനെ എന്റെ മമ്മിയുടെ നിർബന്ധത്തിനു വഴങ്ങി ഞാൻ നാട്ടിലേക്കു തിരിച്ചെത്തി