ബാക്കി ഉള്ളവർ എല്ലാം പ്ലാൻ പലവുരു ആവർത്തിച്ചു പഠിച്ചു. സംശയങ്ങൾ എല്ലാം അപ്പൊ തന്നെ ക്ലിയർ ചെയ്തു. അസ്ലന്റെ മനസ്സ് ഒരു കടൽ പോലെ ആർത്തിരമ്പുക ആയിരുന്നു. നടക്കാൻ സാധ്യത ഉള്ള കാര്യങ്ങൾ എല്ലാം അയാൾ മുൻകൂട്ടി കണ്ടു. അതിന് വേണ്ട പരിഹാരങ്ങളും കണ്ടു. ഇവരെ പല നാടുകളിൽ നിന്ന് തട്ടിക്കൊണ്ടു വന്നതിലും റിസ്ക് ആണ് തങ്ങൾ ഇപ്പൊ എടുക്കാൻ പോകുന്നത് എന്ന ചിന്ത എല്ലാവരെയും ജാഗരൂകരാക്കി.
എന്നാൽ തങ്ങൾക്ക് ചുറ്റും ഇങ്ങനൊരു അപകടം നടക്കുന്നത് ഒന്നും അറിയാതെ ഒരു പറ്റം പെൺകുട്ടികൾ ഇന്നോ നാളെയോ വീട് കാണാൻ പറ്റും എന്ന പ്രതീക്ഷയിൽ ഉള്ളുരുകി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ******************************
സമയം ഓടിക്കൊണ്ടേ ഇരുന്നു. അസ്ലനും കൂട്ടാളികളും അവരുടെ അവസാന ഘട്ട തയ്യാറെടുപ്പിലേക്ക് കടന്നു. വണ്ടിയിൽ ഇരുന്ന ആയുധങ്ങൾ എല്ലാം തന്നെ അവർ ആദ്യമേ എടുത്തു ഹോട്ടൽ റൂമിൽ വെച്ചിരുന്നു.
എല്ലാവരുടെയും അരയിൽ മൂർച്ചയുള്ള കത്തി ഉണ്ടായിരുന്നു. സമയം അടുത്ത് വരും തോറും എല്ലാവരുടെയും ചങ്കിടിപ്പ് കൂടി വന്നിരുന്നു. തട്ടിക്കൊണ്ട് പോകൽ ആദ്യമായിട്ട് ചെയ്യുന്ന ഒന്നല്ലെങ്കിലും പക്ഷേ ഇത്രെയും പേരെ ഒന്നിച്ചു ഒരിടത്ത് നിന്ന് അതും നല്ല ജനവാസം ഉള്ളൊരു സ്ഥലത്ത് നിന്ന് തട്ടിക്കൊണ്ട് വരാൻ പോകുന്നത് ആദ്യം ആണ്. എന്നാൽ അസ്ലന്റെ പ്ലാനിൽ അവർക്ക് അത്ര വിശ്വാസം ആയിരുന്നു.
സമയം ഒന്നിനോട് അടുക്കുന്നു.
“റെഡി അല്ലേ എല്ലാവരും? അസ്ലന്റെ ശബ്ദം ആ മുറിയിൽ മുഴങ്ങി.
“റെഡി ഭായ്…” എല്ലാവരും ഒരേപോലെ പറഞ്ഞു. എല്ലാവരും മാസ്ക് ഇട്ടു റൂമിന് വെളിയിൽ ഇറങ്ങി. അസ്ലൻ മുന്നിൽ തന്നെ നടന്നു. ബാക്കി ഉള്ള ഓരോരുത്തരും അവന് പിന്നാലെ നടന്നു തുടങ്ങി. ഹോട്ടൽ റിസെപക്ഷണിസ്റ്റിന്റെ കണ്ണിൽ പെടാതെ തന്നെ അവർ പുറത്തെത്തി. ശേഷം മൂന്നായി പിരിഞ്ഞു.
ഇരുട്ടിന്റെയും നിർത്തിയിട്ട ലോറികളുടെയും മറപറ്റി അവർ ഒടുവിൽ ആ വീടിനു മുന്നിൽ എത്തിച്ചേർന്നു. ചുറ്റും ഒന്ന് നിരീക്ഷിച്ച ശേഷം സാജിദ് മുന്നേ പറഞ്ഞ് ഉറപ്പിച്ചത് പോലെ തന്നെ ഒരു പ്രത്യേക സൗണ്ടിൽ സിഗ്നൽ കൊടുത്തതും വിവേക് അവൻ മറഞ്ഞിരുന്ന സ്ഥലത്ത് നിന്നും ഫോണിന്റെ ഫ്ലാഷ് ലൈറ്റ് മൂന്ന് വട്ടം മിന്നിച്ചു.