*****************************************************
ആഹ്……. ഹൂ…. ഓരോന്നാലോചിച്ചു നിന്ന് സിഗരറ്റ് തീർന്നത് അറിഞ്ഞില്ല, എരിഞ്ഞു തീരാറായ സിഗരറ്റ് കയ്യിലൊരു ചുംബനം തന്നപ്പോഴാണ് അവനുണർന്നത്. എല്ലാമിന്നലേ കഴിഞ്ഞതുപോലെയുണ്ട്. അന്ന് റിയയെ അവിടെ വച്ചു കണ്ടത് വരെയുള്ള കാര്യങ്ങൾ അവൾക്കറിയാം ബാക്കി നടന്നതുകൂടെ പറയണോ? എന്തായാലും നാളെയവളെ കാണുമല്ലോ അവൾ അറിയേണ്ടതായിട്ടുള്ള കാര്യങ്ങൾ എന്തായാലും പറയേണ്ടി വരും, അല്ലെങ്കിൽ മറച്ചുപിടിക്കുന്ന ഓരോ കളവിനും പിന്നീട് വലിയ വില നല്കേണ്ടിവന്നേക്കാം. പക്ഷേ സ്നേഹിക്കുന്ന പുരുഷൻ മറ്റൊരുത്തിയെ തന്റെ വാശി തീർക്കുന്നതിനായി ഉപയോഗിച്ചുകൊണ്ടിരുന്നു എന്നത് അറിഞ്ഞാൽ അവളെപ്പോലെ എന്നല്ല ആത്മാഭിമാനമുള്ള ഒരു പെണ്ണും അംഗീകരിച്ചു തരില്ല അത് എത്ര ന്യായീകരിക്കാൻ ശ്രെമിച്ചാലും അവളുടെ മനസ്സിലെ കരടിനെ എടുത്തുകളയാൻ കഴിയില്ല. ബെഡിലേക്ക് ഇരുന്നുകൊണ്ടവൻ ഒന്നുകൂടി തന്റെ തീരുമാനമുറപ്പിച്ചു. നാളെ ഇതൊക്കെ പറഞ്ഞുതുടങ്ങുമ്പോൾ അവളുടെ മുഖഭാവം നോക്കാം എന്നിട്ട് കുറച്ചു ഇന്റെൻസീവ് ആയിട്ടുള്ളതൊക്കെ പറയണോ വേണ്ടേയെന്നു ആലോചിക്കാം. അതെ അതു മതി. അല്ലാതെ അവളെ പോലുള്ള ഒരു പെണ്ണിനെ തന്റെ ഭൂതകാലത്തിലെ വിവരക്കേട്കൊണ്ടുണ്ടാക്കിയ തെറ്റുകളുടെ പേരിൽ ഒരിക്കലും നഷ്ടപ്പെടുത്താൻ മാത്രം മണ്ടനല്ല ഞാൻ. ബെഡിലേക്ക് ചെരിഞ്ഞവൻ കണ്ണുകളടച്ചു.
പിറ്റേന്നുച്ചവരെ വളരെ പ്രേത്യേകിച്ചു മാറ്റങ്ങളൊന്നുമില്ലാതെ പോയി, രാവിലെ തന്നെ എണീറ്റ് ഫ്രഷായി റൂമും ബെഡും ഒക്കെ വൃത്തിയാക്കി തുണികളും അലക്കി ഒരു കുളിയും കഴിഞ്ഞു. ഇതൊക്കെ ജയിലിലെ ശീലങ്ങളാണ് അവിടെ എല്ലാത്തിനും ഓരോ സമയമുണ്ട് ആ സമയത്ത് ചെയ്യേണ്ടതെല്ലാം ചെയ്തോളണം. അവിടുത്തെ ചിട്ടയായ ജീവിതം തന്നിൽ കുറച്ചൊക്കെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് ഒന്നുമില്ലേലും തന്റേതായുള്ള കാര്യങ്ങളൊക്കെ മറ്റൊരാളെ ആശ്രയിക്കാതെ ചെയ്യാൻ കഴിയുന്നുണ്ട്. ഉച്ചയ്ക്ക് ഊണും കഴിഞ്ഞു ഒന്നു നടക്കാനിറങ്ങി അമ്മ ഉച്ചമയക്കത്തിലാണ് പെങ്ങൾ ക്ലാസ്സിലും
അമ്മാ ഞാനൊന്നു പുറത്തേക്കു പോവാ. ഒന്നു രണ്ടു പേരെ കാണാനുണ്ട് ചാരിയിട്ടിരുന്ന വാതിൽ തുറന്നമ്മയോട് പറഞ്ഞിട്ട് മറുപടിക്ക് കാക്കാതെ ഞാനിറങ്ങി. മുറ്റത്തെ പൈപ്പിൽ നിന്നൊരു കുമ്പിൾ വെള്ളമെടുത്തു ഞാൻ മുഖത്തേക്കൊഴിച്ചു നന്നായൊന്നു കഴുകി, വർക്കിങ്ഡേ ആയതോണ്ട് ചുറ്റുവട്ടത്തെ കൂട്ടുകാരാരും അവിടെങ്ങുമില്ല എല്ലാവരും ക്ലാസും ജോലിയുമൊക്കെ കഴിഞ്ഞു തിരിച്ചു വരുമ്പോഴേക്കും ആറുമണിയൊക്കെയാവും. വീട്ടിൽനിന്നും പടിഞ്ഞാറോട്ടുള്ള നടവഴിയെ ഞാൻ മൈതാനം ലക്ഷ്യമാക്കി നടന്നു. മാർച്ച് മാസത്തിലെ ഉച്ചവെയിൽ നല്ല ചൂടുണ്ട്. ഗ്രൗണ്ടിലെ പഞ്ചാരമണലിൽ വെയിലടിച്ചിട്ട് അങ്ങോട്ട് നോക്കാൻ കൂടി കഴിയാത്തത്ര തിളക്കമാണ്. മൈതാനം ഉച്ചമയക്കത്തിലാണ് കുറച്ചു മണിക്കൂർ കൂടി കഴിഞ്ഞാൽ ഇപ്പൊ കാണുന്ന ശാന്തതയുണ്ടവില്ലിവിടെ യുദ്ധസമാനമായ ഒരന്തരീക്ഷമാകും. പിന്നെ വാശിയും കളിയാക്കലും