അതിനു മറുപടിയായി അവൾ എന്റെ കയ്യിൽ അവളുടെ കൈ കോർത്തു പിടിച്ചു. അതെ രീതിയിൽ കൈകോർത്തു തന്നെയാണ് ഞങ്ങൾ കോളേജിലേക്ക് കേറിയത് പാർക്കിംഗ് നിന്നിരുന്ന റോഷിനും എബിനും ആനന്തും ഇതു കണ്ടു കണ്ണുതള്ളി. അവളെ ക്ലാസ്സിലേക്ക് വിട്ടിട്ടു ഞാനെന്റെ ക്ലാസ്സിലേക്ക് ചെന്നു. അപ്പോഴേക്കും ഈ വിവരം ക്ലാസ്സ് മുഴുവൻ അറിഞ്ഞിരുന്നു. അങ്ങനെ ഞാൻ അവന്മാരുടെ മുന്നിൽ കഴിവ് തെളിയിച്ചു.
ഞങ്ങളുടെ പ്രണയം ക്യാമ്പസ്സിലും മറൈൻ ഡ്രൈവിലും മംഗളവനത്തിലും ഒക്കെയായി തകർത്തുമുന്നേറി, അങ്ങനിരിക്കുമ്പോളാണ് സസ്പെന്ഷന് കഴിഞ്ഞു അവളുടെ എക്സ് ബോയ്ഫ്രണ്ട് എത്തിയത് സിജിൻ, അവന്റെ കുടെയുള്ളവന്മാർ ആയിരുന്നു അന്ന് അഞ്ജലിയെ പ്രൊപ്പോസ് ചെയ്ത പേരിൽ ഞങ്ങൾ കലിപ്പായായത്. വന്നു കേറിയതിന്റെ അടുത്ത ദിവസം അണ്ണന്റെ കടയുടെ അടുത്ത് വെച്ച് അവൻ എന്നോട് ചോദിച്ചു നീയും റിയയും തമ്മിൽ എന്താ കണക്ഷൻ? അവളെ ഇപ്പൊ കൊണ്ടുനടക്കുന്നത് ഞാനാ എന്താ മച്ചാനെ?
അത് വേണ്ട മോനെ ശേരിയാവില്ല നീയവളെ വിട്ടേക്ക് അത് എനിക്കുള്ള പെണ്ണാ.
നിനക്ക് നാണമില്ലെടാ എന്നോടിങ്ങനെ പറയാൻ എടാ നിന്നെ സ്നേഹിച്ച പെണ്ണ് ഇപ്പൊ എന്റെ കുടെയാണെങ്കിൽ അത് നിന്റെ കഴിവുകേടാ, നീ വേണേൽ അവളോട് പോയി ചോദിക്ക് എന്നിട്ട് അവൾ വരാൻ തയ്യാറാണെൽ കൊണ്ടോയ്ക്കോ! എന്നും എന്നും പറഞ്ഞു ഞാനെന്റെ സിഗരറ്റ് കത്തിച്ചു.