എന്റെ ആറ്റിട്യൂട് കണ്ടിട്ടാണോ എന്നറിയില്ല അവളുടെ മറുപടിയും സോഫ്റ്റായിരുന്നു! എനിക്ക് വേറെ അഫയർ ഉണ്ടെടാ സോറി! അത് കൊഴപ്പമില്ല അത് ബ്രേക്ക് അപ്പ് ആവുമ്പോൾ ഞാൻ വന്നു പ്രൊപ്പോസ് ചെയ്തകാര്യം മറക്കാതിരുന്നാൽ മതി. പക്ഷെ അന്നും അടിച്ചു ഫ്ളിപ് ആയിരുന്ന ഞാൻ വീട്ടിലെത്തിയപ്പോഴേക്കും ഇതെല്ലാം മറന്നിരുന്നു.
കുറച്ചു ദിവസങ്ങളായി റിയ എന്നെ ശ്രെദ്ധിക്കുന്നത് ഞാൻ കണ്ടായിരുന്നു എന്നിട്ടും അവളെ പ്രൊപ്പോസ് ചെയ്തകാര്യം ഞാൻ ഓർത്തില്ല. പിന്നെ അഞ്ജലി പോയതിൽ പിന്നെ ഞാൻ മിക്കവാറും ട്രെയിനിലും ബസിലും ഒക്കെയായിട്ടാണ് കോളേജിലേക്ക് വന്നിരുന്നത്. അങ്ങനെ ഇന്റെര്ണല് എക്സാം വന്നു ഞാനും അവളും ഒരു റൂമിൽ ആയിരുന്നു എക്സമിനു ഇരുന്നത്. നമുക്ക് അതിനകത്തിരുന്നു ബോറടിച്ചപ്പോ അവിടിരിക്കുന്ന പെൺപിള്ളേരെ ചുമ്മാ നോക്കികൊണ്ടിരിക്കുവാരുന്നു, അപ്പോഴാണ് എന്നെ തന്നെ നോക്കികൊണ്ട് അവളിരിക്കുന്നു,
എഴുതാനുള്ളത് ആദ്യമേ എഴുതി തീർത്തതോണ്ട് ഞാൻ പെട്ടന്ന് തന്നെ പേപ്പർ കൊടുത്തിറങ്ങി ഞാൻ പുറത്തിറങ്ങി, അണ്ണന്റെ കട ലക്ഷ്യമാക്കി നടന്നു. ഇതിനിടയിൽ എന്റെ പുറകെ ഇറങ്ങിയ അവളും എന്റെ കൂടെ വന്നു. എന്താടാ പ്രൊപ്പോസ് ചെയ്തിട്ട് നോ പറഞ്ഞത് കൊണ്ടാണോ കണ്ടാലും മൈൻഡ് ഇല്ലാത്തെ? അപ്പോഴാണ് അവളെ പ്രൊപ്പോസ് ചെയ്ത കാര്യം ഞാനോര്ക്കുന്നത്, ഇപ്പോ എങ്ങോട്ടാ? അവൾ ചോദിച്ചു ഞാനൊരു ചായ കുടിക്കാൻ പോകുവാ കൂടുന്നോ? അങ്ങനെ ഞങ്ങൾ നടന്ന് അണ്ണന്റെ കടയിലെത്തി എന്റെ സ്ഥിരം സാധനങ്ങളായ കട്ടനും സിഗരറ്റും വാങ്ങി അവൾക്കു ഒരു ചായയും കടിയും വാങ്ങി കൊടുത്തിട്ടുണ്ട് കടയുടെ മുന്നിലെ വരാന്തയിൽ ഞാനിരുന്നു അങ്ങനെ അന്നത്തെ കൊണ്ട് ഞങ്ങൾ നല്ല കൂട്ടായി,
ഇതിനിടയിൽ ഒരിക്കലും ഞാൻ അവളോട് ഫോൺ നമ്പറോ ഒന്നും ചോദിച്ചിരുനില്ല അതൊരുപക്ഷേ അവൾക്കെന്നോടുള്ള മമത കൂട്ടിക്കാണും.
ആഴ്ചകൾ കടന്നുപോയി അവളോട് ഞാൻ ഒരു കൃത്യമായ അകലം പാലിച്ചിരുന്നു, എങ്കിലും എല്ലാ ദിവസവും ക്ലാസ്സ് വിട്ടുകഴിഞ്ഞു അവളെ ബസ് കയറ്റിവിട്ടിട്ടേ ഞാൻ റെയിൽവേ സ്റ്റേഷനിലേക്കുള്ള ബസ് കയറുമായിരുന്നുള്ളു അങ്ങനെ അവളുമായി നല്ലൊരു ബന്ധം ഉണ്ടാക്കിയെടുക്കുന്നതിൽ ഞാൻ വിജയിച്ചു.