ക്ലാസ്സൊക്കെ അങ്ങനെ ജോളിയായി പോകുന്ന ടൈം, കൂടെയുള്ള കൂട്ടുകാർക്ക് എന്നെ ഭയങ്കര പുച്ഛം, കോളേജിൽ ഞാൻ അഞ്ജലിയോടല്ലാതെ മറ്റു പെൺകുട്ടികളെ അധികം മൈൻഡ് ചെയ്തിരുന്നില്ല അതുകൊണ്ട് തന്നെ ഒരു സെമസ്റ്റർ കഴിഞ്ഞിട്ടും എനിക്കൊഴിച്ചു ക്ലാസ്സിലെ ഒരുമാതിരിപെട്ട എല്ലാവർക്കും കോളേജിൽ ഗേൾഫ്രണ്ട് ഉണ്ടായിരുന്നു. എന്റെ ഈ ആറ്റിട്യൂട് കണ്ടിട്ടാവണം അവന്മാർ അതിനെ പറ്റി ഇടയ്ക്ക് ചോദിക്കാറുണ്ടായിരുന്നു ഞാനതെല്ലാം ചിരിച്ച് തള്ളി അതില്നിന്നൊക്കെ ഒഴിവായി, ഫുൾ ടൈം അടിച്ചു സെറ്റ് ആയിട്ട് നടക്കാനായിരുന്നു എനിക്ക് അപ്പൊ താല്പര്യം.
അങ്ങനെയിരിക്കുമ്പോഴാണ് അഞ്ജലിയുടെ അച്ഛൻ മരിക്കുന്നത് അതോടെ അവൾ അടുത്തുള്ള കോളേജിൽ എവിടേലും പഠിച്ചാൽ മതിയെന്ന് അവൾടെ അമ്മയും അനിയനും ആവശ്യപ്പെട്ടതിനനുസരിച്ച് അവൾ നാട്ടിലേക്ക് മടങ്ങി. അങ്ങനെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞു ഞങ്ങൾ ക്ലാസ്സിൽ കട്ട് ചെയ്തു ഞങ്ങടെ സായൂജിന്റെ ഫ്ലാറ്റിൽ ഇരിന്നു വെള്ളമടിയായിരുന്നു അങ്ങനെ ഓരോന്ന് പറഞ്ഞതിന്റെ ഇടയ്ക്ക് റോഷിന്റെ ഗേൾഫ്രണ്ടുമായിട്ടുള്ള ഒടക്കിനെ പറ്റി പറഞ്ഞു,
ഇതു ബ്രേക്ക്‌അപ്പ് ആവുമെന്നാടാ തോന്നണേ അവൻ പറഞ്ഞു. ഇതു കേട്ടോണ്ടിരുന്ന ഞാൻ പറഞ്ഞു പുറകെ നടന്നു വളക്കുമ്പോ കാണിക്കുന്ന സ്നേഹവും കേറിങ്ങും അവൾക്കു എപ്പോഴും കൊടുക്കണം അല്ലാണ്ട് ഉള്ളിൽ പൂട്ടി വെച്ച് നടന്നാൽ ഇങ്ങനെ തന്നെ വരൂ. അത് കേട്ടതോടെ അവന്മാർ എന്റെ നേരെയായി. ഈ പറയുന്നത് കേട്ടാൽ തോന്നും കോളേജിലെ തന്നെ കാമദേവനാണ് നീയെന്നു, റോഷിൻ പറഞ്ഞു കത്തികേറി. ഇതുവരെ പെൺപിള്ളേരെ ഇവൻ നേരെ നോക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല. അതേടാ കാമദേവൻ തന്നെയാ അല്ലെന്നു പറയാൻ അങ്ങേരു നിന്റെ തന്തയൊന്നുമല്ലല്ലോ, ഞാനും വിട്ടുകൊടുത്തില്ല. തർക്കം മുറുകി പക്ഷെ അതൊരു വാക്കേറ്റമായിരുന്നില്ല, ഇപ്പൊ അവന്മാരുടെ പ്രശ്നം എനിക്ക് ഗേൾഫ്രണ്ട് ഇല്ലാത്തതായിരുന്നു. മാത്രമല്ല എന്റെ ഫോണിൽ അവന്മാർ കണ്ട ഗേൾസിന്റെ നമ്പറും ഫോട്ടോസും മെസ്സേജുകളും എല്ലാം വെറുതെ ഷോ ആയിരുന്നു എന്നൊക്കെ പറഞ്ഞു എന്നെ കളിയാക്കൽ ആയിരുന്നു അവന്മാരുടെ പരിപാടി അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു ഒരുദിവസം സഹികെട്ടു ഞാൻ ഡെസ്കിൽ അടിച്ചു സത്യം ചെയ്തു,