വാ.. ഞാൻ കാണിച്ചു തരാം. അവൾ അവനെയും കൊണ്ട് കുറെ ഇലകൾ കൂന കൂട്ടിയിട്ടിരുന്നത് കാണിച്ചു. ബൈക്കിന്റെ ഹാൻഡിൽ എത്തിനോക്കുന്നു! ആരാണ് ഇതിവിടെ കൊണ്ടുവന്ന് ഒളിപ്പിച്ചത്? അവൻ കുനിഞ്ഞ് ബൈക്കുയർത്താൻ ശ്രമിച്ചു . ഓഹ്.. വേദനയുടെ ചീളുകൾ ! പതുക്കെ! കുമുദ് വേവലാതിപ്പെട്ടു . പിന്നെ അവളുടെ സഹായത്തോടെ ബൈക്ക് പൊക്കി . വലിയ കുഴപ്പമില്ല. ചില്ലറ പെയിന്റ് പോയതേ ഉള്ളൂ. സ്റ്റാർട്ട് ചെയ്തു നോക്കി. ഒറ്റച്ചവിട്ടിന് ജന്തു മുരണ്ടു . എബി ഒന്നു നെടുവീർപ്പിട്ടു..
പോവാം.. കുമുദ് അവന്റെ തോളിൽ തൊട്ടു . ഞാൻ പറയാം. ഇപ്പോൾ വീട്ടിലേക്ക് പോവണ്ട . അവൾ പിന്നെയും മന്ത്രിച്ചു.
ഒരു നിമിഷം. അവൻ ബൈക്കിന്റെ സൈഡിൽ ഒതുക്കിവെച്ച ചെറിയ ബാഗിന്നുള്ളിൽ തപ്പി നോക്കി. ഹാവൂ! മൊബൈല് അവിടെത്തന്നെയുണ്ട്. സീനയുടെ മൂന്നു മിസ്സ് കോളുകൾ . അവൻ തിരിച്ചു വിളിച്ചു.
ഡാ ! നീയെവിടെ? എത്ര നേരമായി ഞാൻ ട്രൈ ചെയ്യുന്നു! അവളുടെ ആശങ്ക കലർന്ന സ്വരം!
സോറി ഡീ ! അമ്മച്ചിയക്ക് സുഖമില്ല. കോളു വന്നു. ഞാൻ എയർപ്പോർട്ടിലാണ്.. ആകെ ടെൻഷനായിരുന്നു. ഫോണിന്റെ ചാർജും തീര്ന്നു. . ഇപ്പഴാ.. എന്തോ അങ്ങനെ പറയാനാണ് തോന്നിയത് !
ഓ! സാരമില്ലടാ. ഒന്നും സംഭവിക്കില്ല. ഷി വിൽ ബി ഓക്കെ . ലവ് യൂ ബേബി . അവൾ പറഞ്ഞു.
ആ ഞാൻ വിടുവാണ്. സ്റ്റെല്ലയോട് മത്തായിയെ ഒന്നു നോക്കാൻ പറ. ലവ് യൂ റ്റൂ ഡീ .. അവൻ ഫോൺ കട്ടു ചെയ്തു.
കുമുദ് പറഞ്ഞ ഊടുവഴികളിലൂടെ എബി മെല്ലെ വണ്ടിയോടിച്ചു. ഷാൾ പുതച്ചിരുന്നതു കൊണ്ട് അധികം തണുത്തില്ല. മേലു വിങ്ങുന്നുണ്ടായിരുന്നെങ്കിലും, പിന്നിൽ നിന്നും അവളുടെ ചൂടുള്ള കെട്ടിപ്പിടിത്തം ആ വേദനയെ ഇത്തിരി മായ്ച്ചു കളഞ്ഞു. ഏതോ ഒരു ഗ്രാമത്തിലെ ഇടവഴിയിലുള്ള ഒരു പറമ്പ് . വലിയൊരു മാവും പിന്നെ തെങ്ങുകളും. ഉള്ളിലേക്കു കേറി ഒരു ചെറിയ ഓടിട്ട വീട്.
വണ്ടി അവൾ പറഞ്ഞപോലെ വീടിന്റെ പിന്നിലേക്ക് കൊണ്ടുപോയി സ്റ്റാന്റിൽ വെച്ചു. പിന്നെ അവളുടെയൊപ്പം അവൻ അകത്തേക്ക് കയറി. പരമ്പുകൾ കൊണ്ട് മറച്ച ഒരു വരാന്തയും പിന്നെ ഉള്ളിലൊരു ചെറിയ ഹാളും വശത്ത് കിടപ്പുമുറിയും. നല്ല വൃത്തിയുളള വീടിനകം.