ഒരിക്കൽക്കൂടി…2 [ഋഷി]

Posted by

പാവം കുമുദിനെ അവളുടെ പിതാജി പലതരം പണികൾക്കു വിട്ടു. ഒരു ദിവസം പോലും അവൾക്കു വരാനായില്ല. എല്ലാ ദിവസവും ഡിസൂസയുടെ തെങ്ങിൻ തോട്ടത്തിൽ പണിയെടുത്തവൾ തളർന്നു. ആ സ്റ്റെല്ല തൻ്റെ പ്രിയനോടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങളോർത്തപ്പോൾ ഞരമ്പുകളിലാകെ അസൂയ പടർന്നു… എന്നാലും സ്റ്റെല്ലയല്ലേ… തൻ്റെ പ്രിയപ്പെട്ട കൂട്ടുകാരി! അവൾ സമാധാനിച്ചു.

സ്റ്റെല്ലയുടെ ഗതികേടിന് ഡാഡി മിക്കവാറും വീട്ടിലുണ്ടായിരുന്നു. പലപ്പോഴും നൊറീനും. അതുകൊണ്ട് മോളിൽ ചെന്നു ശ്യാമിനൊപ്പം അധികം ചുറ്റിപ്പറ്റി നിൽക്കാൻ കഴിഞ്ഞില്ല.

മോളിലെ പെയിൻ്റിംഗും ആശാരി പോണതിനു മുന്നേ ജനാലകൾ റിപ്പയറിങ്ങും കഴിഞ്ഞപ്പോൾ തടി കൊണ്ടുള്ള കസേരയും സോഫയുമെല്ലാം തട്ടുമ്പുറത്തു കേറ്റുന്നതിനു പകരം കനം കുറഞ്ഞ ചൂരൽ ഫർണ്ണിച്ചറായാലോ എന്നൊരൈഡിയ ശ്യാം മുന്നോട്ടു വെച്ചു. മോളും തന്തയും കയ്യടിച്ചു പാസ്സാക്കുകേം ചെയ്തു.

ഒരു പഴയ ട്രാക്ക്സൂട്ടും ടീഷർട്ടുമണിഞ്ഞ ശ്യാം തന്നെയാണ് വാനിൽ ഇതെല്ലാം കേറ്റിയോടിച്ചു വന്നത്. ബോംബെയിൽ വെച്ചഭ്യസിച്ച വിദ്യ! അടുക്കളയിൽ നിൽക്കുന്ന ചെക്കൻ്റെ സഹായത്തോടെ അവൻ വളരെ ഈസിയായി എല്ലാം മോളിലേക്ക് കയറ്റി. അവസാനം തടിയൻ ഡിസൂസയും വലിഞ്ഞുകേറി വന്നു.

ശ്യാം! അങ്ങേരു കിതച്ചുകൊണ്ട് അവൻ്റെ തോളിൽപ്പിടിച്ചു. സ്റ്റെല്ല താഴെ കുളിമുറിയിലാണെന്നു തോന്നുന്നു. അവളെറങ്ങാൻ കൊറേ സമയമെടുക്കും! കിഴവൻ ചിരിച്ചു. ഒപ്പം ശ്യാമും.

ഡിസൂസയുടെ മുഖം മെല്ലെ ഇത്തിരി ദുഖവും ഇത്തിരി ഗൗരവവും കലർന്ന ഒരു ഭാവമെടുത്തണിഞ്ഞു. പിന്നേ… ആ സ്വരം നേർത്തു… എൻ്റെ സ്റ്റെല്ല, അവളുടമ്മയെ കണ്ടിട്ടില്ല. പ്രസവത്തിൽ അവൾ പോയി. ഞങ്ങടെ ഒരാൻ്റിയാണ് വളർത്തിയത്. വല്ലപ്പോഴുമായിരുന്നു ഞാനവളെ കാണുന്നത്. എന്നാലും എന്നെയവൾക്ക് വലിയ ഇഷ്ട്ടമാണ്. അവളെൻ്റെ ജീവനും. ഇനി ഗോവ വിടാനവളെ അനുവദിക്കില്ല. എൻ്റൊപ്പം വേണം. അവൾക്കുമതാണിഷ്ട്ടം. അപ്പോ അവളെന്തു പറഞ്ഞാലും ചെയ്തുകൊടുക്കണം. ഇപ്പോ ഇവിടെത്തന്നെ… കിഴവൻ ചുറ്റിലും നോക്കി. നന്നായിട്ടുണ്ട്… അങ്ങേരവനെ നോക്കി ചിരിച്ചു. ഞാൻ പോവുന്നു. നീ ബാക്കിയെന്തേലും പണിയൊണ്ടെങ്കി തീർത്തിട്ട് വാനുമായി അങ്ങുവന്നേരേ..

ഈ കുഷനുകൾ മതിയാവുമോ? വർണ്ണങ്ങളുള്ള കവറുകൾ വാങ്ങണം. എന്തുമാതിരി കാർപ്പെറ്റാണ് വേണ്ടത്? ടീവിയ്ക്ക് പ്ലഗ്ഗിനുവേണ്ടി പവർപോയിൻ്റിൽ നിന്നും എത്ര കേബിളു വേണം? അവൻ ചിന്തയിലാണ്ട് മനസ്സിൽ കണക്കുകൂട്ടലുകൾ നടത്തുകയായിരുന്നു… എന്താണൊരു സുഗന്ധം? എവിടെനിന്നാണ്? മെല്ലെ ചുറ്റുപാടിലേക്ക് ഉണർന്നുകൊണ്ടിരുന്നപ്പോൾ ആ സുഗന്ധവും ഒപ്പം ചൂടുള്ള രണ്ടു കരങ്ങളും അവനെച്ചുറ്റിവരിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *