ഒരിക്കൽക്കൂടി…1 [ഋഷി]

Posted by

എല്ലുകളുണ്ട്. എബി അങ്ങോട്ട് നടന്നു. മൈക്കിൾ.. അങ്ങേര് കൈനീട്ടി. എബി… അവനാ കൈ കവർന്നു.

വെള്ളം വീണു കുതിർന്ന ഡെസ്കിൽ കിളവൻ നിരത്തിയ ആവി പറക്കുന്ന ഗോവൻ സോസേജ് കറിയും രാവിലെ ബേക്കു ചെയ്ത ചൂടുള്ള പാവു റൊട്ടിയും ആടുന്ന പഴയ ബെഞ്ചിലിരുന്ന് എബിയാർത്തിയോടെ വെട്ടി വിഴുങ്ങി. അപ്പോഴാണ് വിശപ്പവനറിഞ്ഞത്! കത്തലൊന്നടങ്ങിയപ്പോൾ മുഖമുയർത്തി.

മുൻപ് കണ്ടിട്ടില്ലല്ലോ. എവിടെയാണ്? അങ്ങേര് പിന്നെയും ചിരിച്ചു.

ഇവിടടുത്താണ്. ആൽബർട്ടിന്റെ വില്ലയിൽ… കുറച്ചു ദിവസം താമസിക്കാൻ വന്നതാണ്..

ഓ… ആൽബി… അവനിപ്പമങ്ങ് കാനഡയിലല്ലേ… ആ…. എല്ലാരുമങ്ങ് പോയി. പാവം ആ പരിസരത്തിപ്പോൾ സ്റ്റെല്ല മാത്രമൊണ്ട്…. എങ്ങനെയൊള്ള പെണ്ണായിരുന്നു! എന്റെ മോള് മരിയേടൊപ്പം പഠിച്ചതാണവൾ…

ഇന്നലേം ഞാൻ സ്റ്റെല്ലയെ കണ്ടതാണല്ലോ. ഷീ ഈസ് ഓക്കേ.. എബി പറഞ്ഞു. ഒപ്പം ഈ കെളവനെന്താണ് പറയണത് എന്നവനോർത്തു.

മൈ സൺ… മൈക്കിൾ ഒരു കപ്പു ചായ തനിക്കും പകർന്ന് അവന്റെയടുത്തിരുന്നു.
എബി ചായ ഊതിക്കുടിക്കുന്നതിനൊപ്പം അങ്ങേരവന്റെ ഞരമ്പുകളിൽ ഷോക്കേൽപ്പിച്ച വാർത്ത പങ്കിട്ടു…

നിനക്കറിയില്ല. ഈ പാരിഷിലെ ഏറ്റവും സ്മാർട്ടായ പെണ്ണായിരുന്നവള്. ക്രിസ്മസ്സിനും, ന്യൂയിയറിനും പിന്നെ ഏതൊരു ഫങ്ഷനും അവളുടെ കൂടെ ഡാൻസു ചെയ്യാൻ ചെറുപ്പക്കാരുടെ ക്യൂവായിരുന്നു. അവളുടെ മോളു ടീനയാണെങ്കിൽ അവളേക്കാൾ സുന്ദരിയും. ആ… എന്തു ചെയ്യാൻ…കിഴവനൊരു ദീർഘ നിശ്വാസം വിട്ടു.

എബിയുടെ ഹൃദയമിടിപ്പ് മെല്ലെ ഉയർന്നു. അവൻ മുന്നോട്ടാഞ്ഞു… എന്തു പറ്റി മൈക്കിൾ? സ്വരം വിറച്ചിരുന്നു.. അവന്റെ മൂഡു മാറിയതറിഞ്ഞ മത്തായി മെല്ലെ അവന്റെ കാലുകളിലുരുമ്മി.

ടീന മരിച്ചിട്ട് ഒന്നര വർഷമായി. മൈക്കിൾ താനഴിച്ചുവിട്ട ചുഴലിക്കാറ്റിനെപ്പറ്റി ഒരു ബോധവുമില്ലാതെ പറഞ്ഞു.

ഏഹ്…?? എബിയുടെ രോമങ്ങളെഴുന്നു. അവന്റെ സ്വരത്തിലെ വിറയൽ കൂടിവന്നു… പതിഞ്ഞ താളത്തിൽ മുറുകി വന്ന ചങ്കിടിപ്പ് ഒരു തായമ്പകയായി… ഉൽക്കടമായ പെരുമ്പറക്കൊട്ടലായി… നേരിയ

Leave a Reply

Your email address will not be published. Required fields are marked *