അവളാണെങ്കിൽ ഉയരം പാകത്തിനാണ്. മെലിഞ്ഞിട്ടാണ്. ആ കണ്ണുകൾ ആണ് അവളുടെ ഹെയലൈറ്റ്. പിന്നെ അത്യാവിശം ആരും നോക്കി പോകുന്ന സൗന്ദര്യവും)
മനസിലൂടെ ഇതൊക്കെ ഓടി കളിക്കുന്നത് കൊണ്ട് കളിക്കാൻ ഇന്ന് പോകേണ്ടെന്നു തീരുമാനിച്ചു. അമൽനെ വിളിച്ചു കാര്യം പറഞ്ഞപ്പോഴാണ് സഞ്ജു ചേട്ടൻ പറഞ്ഞ ഇൻസ്റ്റയുടെ കാര്യം ഓർമ വന്നത്.
ഞാൻ പെട്ടെന്ന് തന്നെ ഇൻസ്റ്റാ എടുത്ത് അവളുടെ അക്കൗണ്ട് കണ്ടുപിടിച്ചു ഒരു റിക്വസ്റ്റ് അയച്ചു.അക്‌സെപ്റ് ചെയ്യണേ എന്ന പ്രാർത്ഥന ആയിരുന്നു പിന്നെ.
എന്തൊക്കെയോ ആലോജിച്ചിരുന്നു ഉറങ്ങിപോയതറിഞ്ഞില്ല. അമ്മ വന്നു വിളിച്ചപ്പോഴാണ് എഴുന്നേറ്റത്.
അമ്മ : ഇതെന്ത് ഉറക്കം ആണ്. നീ ക്ലാസ്സിൽ പഠിക്കാൻ തന്നെ ആണോ പോണത്?
ഞാൻ : അറിയാണ്ട് ഫോണിൽ നോക്കി ഇരുന്നു ഉറങ്ങിപോയതാ. അല്ല സമയം എന്തായി?
അമ്മ : സമയം 8 മണി കഴിഞ്ഞു. നിനക്ക് വല്ല വയ്യായികയും ആണെന്ന് കരുതിയാണ് നേരത്തെ വിളിക്കാതിരുന്നത്. എഴുന്നേറ്റു വന്നു ഭക്ഷണം കഴിച്ചിട്ട് കിടന്നോ.
ഞാൻ : ഞാൻ ദാ വന്നു. അമ്മ ഭക്ഷണം എടുത്തു വെച്ചോ…
അമ്മ പോയിക്കഴിഞ്ഞു കൊറച്ചു നേരം കഴിഞ്ഞപ്പോൾ ആണ് ശെരിക്കും എനിക് ഉറക്കം വിട്ടുമാറിയത്. അപ്പോഴേക്കും റീനുന്റെ ഓർമ്മകൾ പിന്നെയും വന്നു.
ഞാൻ പെട്ടെന്ന് തന്നെ ഫോൺ എടുത്തു ഇൻസ്റ്റാ ഓപ്പൺ ആക്കി നോക്കി. അവൾ എന്റെ റിക്വസ്റ്റ് അക്‌സെപ്റ് മാത്രം അല്ല എന്നെ തിരിച്ചും ഫോളോ ചെയ്തിട്ടുണ്ട്. എനിക്കാണെങ്കിൽ സന്തോഷം ആയിരുന്നു മൊത്തം.
ഫുഡ് കഴിച്ചു കഴിഞ്ഞു വന്നിട്ട് അവളുടെ പ്രൊഫൈൽ എടുത്തുനോക്കാൻ തുടങ്ങി. അവളുടെ എല്ലാ ഫോട്ടോയും നോക്കി സ്വപനം കണ്ടോണ്ടിരുന്നു.എന്റെ വീടിന്റെ അടുത്തായതുകൊണ്ട് തന്നെ നാളെ രാവിലെ ബസ് കയറാൻ പോകുമ്പോ അവളെ കണ്ടു വെറുതെ സംസാരിക്കാം എന്ന് തീരുമാനിച്ചു.
കിടക്കുന്നതിനു മുന്നേ അമൽനെ വിളിച്ചു നാളെ നേരത്തെ ക്ലാസ്സിൽ കയറണം എന്നും പറഞ്ഞു അലാറം വെച്ചും ആണ് കിടന്നത്.
___________________________________________________________________________________________________
നിങ്ങൾക്ക് ഞാൻ എഴുതുന്നത് എത്രമാത്രം ഇഷ്ടപെടുന്നുണ്ട് എന്ന് എനിക് അറിയില്ല. എന്റെ ജീവിതത്തിൽ തന്നെ ഞാൻ ആദ്യമായി എഴുതുന്ന കഥ ആയതുകൊണ്ട് തന്നെ എങ്ങനെ എന്തൊക്കെ വിചാരിക്കണം എന്ന് എനിക് വല്യ ധാരണ ഇല്ല.