ഓണ പരീക്ഷ|Onapariksha
By: പാലാരിവട്ടം സജു
ഞാന്‍ രാഹുല്‍. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്നു. ഈ കഴിഞ്ഞ ഓണ പരീക്ഷ കാലത്ത് ഉണ്ടായ ഒരു സംഭവമാണ് ഞാന്‍ പറയാന്‍ പോകുന്നത്.
ഓണത്തിന് മുന്‍പ് വീടും പരിസരവും വൃത്തിയാക്കുന്ന പതിവുണ്ടല്ലോ. എന്‍റെ വീടിനു പുറകു വശത്ത് നിറയെ പുല്ലു വളര്‍ന്നു നില്‍ക്കുകയാണ്. അത് ഒന്ന് വെട്ടി വൃത്തിയാക്കാന്‍ ആരെയെങ്കിലും നോക്കാന്‍ തുടങ്ങിയിട്ട് ഒരു മാസത്തോളമായി. പുരയിടം കിളക്കാന്‍ വരുന്നവര്‍ക്കൊക്കെ ഭയനകര ഡിമാന്‍ഡ് ആണിപ്പോള്‍. ബംഗ്ലാളികളെ കൊണ്ട് പണി ചെയ്യിപ്പിക്കാന്‍ ഡാഡിക്ക് ഇഷ്ടമല്ല. നാട്ടിലെ പ്രധാന കിളയല്‍കാരന്‍ ആയ സണ്ണി ചേട്ടന്‍ ആണെങ്കില്‍ ഒടുക്കത്ത തിരക്കും. ഡാഡി രണ്ടു മൂന്നു പ്രവശ്യം ഈ കാര്യത്തിനായി അയ്യാളെ പോയി കണ്ടിരുന്നു. വരാം വരാം എന്ന് പറയുന്നതല്ലാതെ ആളിനെ ഇ വഴിക്ക് കണ്ടിട്ടില്ല.
അങ്ങിനെയിരിക്കെ ഒരു ദിവസം വൈക്കിട്ട് ഞങ്ങള്‍ ഓണത്തിനു സാധനം വാങ്ങാന്‍ പോയപ്പോള്‍ സണ്ണി ചേട്ടന്‍ കടയില്‍ നില്‍ക്കുന്നു. സണ്ണി ചേട്ടന്‍ കുറെ സാധനത്തിന്‍റെ ലിസ്റ്റുമായി നില്‍ക്കുകയാണ്. അതെല്ലാം വാങ്ങി കഴിഞ്ഞപ്പോള്‍ ഡാഡി അതിന്‍റെ ബില്‍ പേ ചെയ്തു. എന്നിട്ട് പറഞ്ഞു “സണ്ണി എങ്ങിനെയെങ്കിലും ഒന്ന് വന്നു എന്‍റെ പുരയിടം വൃത്തിയാക്കണം.”
അത് സാറെ ഞാന്‍ പലര്‍ക്കും വാക്ക് കൊടുത്തു പോയി അതുകൊണ്ടല്ലേ .. സമയക്കുറവു കൊണ്ടാ..
“സണ്ണിക്ക് ഞാന്‍ കൂടുതല്‍ കാശ് തരാം.. എങ്ങിനെയെങ്കിലും വന്നൊന്നു ചെയ്തു തരണം”
ഡാഡി കുറച്ചു കാശ് സണ്ണി ചേട്ടന്‍റെ ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ വെച്ച് കൊടുത്തു. അങ്ങിനെ നാളെ വരാമെന്ന് അയ്യാള്‍ സമ്മതിച്ചു.
ഡാഡിക്ക് സന്തോഷമായി. കാരണം ഈ ഓണത്തിന് മമ്മിയുടെ സഹോദരന്‍ യു.എസ്സില്‍ നിന്നും വരുന്നുണ്ട്. അവര്‍ വരുമ്പോള്‍ വീടും പുരയിടവും വൃത്തികേടായി കിടന്നാല്‍ മോശമല്ലേ.. ഞാന്‍ ഡാഡി മമ്മി എന്നാണ് വിളിക്കാറുള്ളത്.
ഞങ്ങള്‍ വീട്ടില്‍ തിരിച്ചു വന്നപ്പോള്‍ മമ്മിയോടു സണ്ണി ചേട്ടന്‍ നാളെ വരുമെന്ന് പറഞ്ഞു. അത് കേട്ടിട്ട് മമ്മിക്കു ഇഷ്ടമില്ലാത്ത പോലെ നോക്കി.
“അയ്യാള്‍ ജോലി ഒന്നും ചെയ്യില്ല, മാത്രവുമല്ല വായില്‍ നോട്ടവും ഉണ്ട്. അതാ എനിക്ക് അയ്യാളെ ഇഷ്ടമല്ലാത്തത്” മമ്മി തുറന്നു പറഞ്ഞു..
ഓ അപ്പോള്‍ സണ്ണി ചേട്ടന്‍ കോഴിയാണോ! എനിക്ക് അറിയില്ലായിരുന്നു.