ഓണ സദ്യ
Ona Sadhys | Author : Ansiya
“എന്തായി ആയിഷ കഴിഞ്ഞില്ലേ…. ???
“ഇപ്പൊ വരാം കഴിഞ്ഞു…”
“വേഗം ഇറങ്ങാൻ നോക്ക്… അശോകേട്ടൻ ദേഷ്യം പിടിക്കും വൈകിയാൽ…..”
“പിന്നല്ലേ അശോകേട്ടനെ ഇക്ക കാണുന്നതിന് മുന്നേ എനിക്കറിയാം….”
“അശോകേട്ടനെ നീ മുന്നേ കാണുന്നതായിരിക്കും… പക്ഷെ ഫ്ലൈറ്റ് നിങ്ങളെ കാത്ത് നിൽക്കില്ല….”
“അഹ്… കഴിഞ്ഞു ഇക്കാ….”
ഒരു മാസത്തെ വിസിറ്റിംഗ് വിസക്ക് സുഹൈലിന്റെ അടുത്തേക്ക് മധുവിധു ആഘോഷിക്കാൻ വന്നതായിരുന്നു ആയിഷ… പക്ഷെ ഇപ്പൊ ദുബായിൽ എത്തിയിട്ട് മാസം നാല് കഴിഞ്ഞു… കൊറോണ കാരണം കുടുങ്ങിപ്പോയ അവസ്ഥ… അല്ല ചിലർക്കെങ്കിലും കൊറോണ ഒരു ഉപകാരി ആയിരുന്നു എന്ന് വേണം പറയാൻ…. ഒറ്റയ്ക്ക് നാട്ടിലേക്ക് പോകാൻ മടി ഒന്നുമില്ലായിരുന്നു ആയിഷാക്ക്.. പക്ഷെ പതിനാല് ദിവസം ഒറ്റയ്ക്ക് ഇരിക്കണ്ടേ എന്ന പേടി ആയിരുന്നു എല്ലാവർക്കും… അങ്ങനെയാണ് സുഹൈലിന്റെ റൂമിലെ അശോകേട്ടൻ നാട്ടിലേക്ക് പോകാൻ തീരുമാനിക്കുന്നത്…. മുപ്പത് വർഷത്തെ പ്രവാസം അവസാനിപ്പിച്ചാണ് അയാൾ പോകുന്നത്… തന്റെ റൂമിലെ ഒരു ദുശീലവും ഇല്ലാത്ത സുഹൈലിന് ആയിഷാടെ കാര്യം കൊണ്ട് വന്നതും അശോകൻ ആയിരുന്നു…. കല്യാണം കഴിഞ്ഞ് എട്ട് മാസമേ ആയിട്ടുള്ളു…
“കഴിഞ്ഞു പോകാം….”
റൂമിന്റെ വാതിൽ തുറന്ന് ഇറങ്ങി വന്ന ആയിഷാനെ നോക്കി സുഹൈൽ ചോദിച്ചു…
“അല്ല പെണ്ണേ അനക്ക് സങ്കടം ഒന്നുമില്ലെ എന്നെ പിരിഞ്ഞു പോകുന്നതിന്….??
“ഇക്കാടെ ലീവ് എന്നാണ്ന്ന പറഞ്ഞേ…??
“അടുത്ത മാസം….”
“ഇനി ഏറി വന്ന നാല്പത്തിയഞ്ചു ദിവസം… ഈ ദിവസം എനിക്ക് സഹിക്കാൻ കഴിഞ്ഞില്ലെങ്കിൽ രണ്ട് വർഷം നിന്ന് വരുന്ന പ്രവാസികളുടെ ഭാര്യമാർ തൂങ്ങി ചാവേണ്ടി വരുമല്ലോ…”
“ഹെന്റമ്മോ ഞാനൊരു സാധാരണ പെണ്ണിന്റെ അവസ്‌ഥയാണ്‌പറഞ്ഞത്… നിന്റെ അല്ല… വാ ഇറങ്ങാം…”
ആയിഷ വന്നപ്പോ തൊട്ടടുത്ത് തന്നെയാണ് സുഹൈൽ വേറെ റൂം എടുത്തത്… നടക്കാനുള്ള ദൂരമേ അവിടുന്ന് ഉണ്ടായിരുന്നുള്ളു…. തങ്ങളെ കാത്ത് എല്ലാവരും പുറത്ത് തന്നെ ഉണ്ടായിരുന്നു…. കൂടെയുള്ള ചങ്ങായിമാരുടെ കമന്റ് കേട്ട് ചൂളി പോയ ആയിഷ വേഗം വണ്ടിയിൽ കയറി ഇരുന്നു….