“ആണോ.. മ്മ്മ്…”ഒന്ന് നിർത്തി അവൻ ചോദിച്ചു “നി വരുന്നോ എനിക്ക് ഒരു ഷർട്ട് എടുക്കാൻ പോണം ആയിരുന്നു” മോനെ മനസ്സിൽ ലഡ്ഡു പൊട്ടി.വൈദ്യൻ കല്പിച്ചതും രോഗി ഇച്ചിച്ചതും പാല് എന്ന് പറഞ്ഞ പോലെ ആയി.
“കാമുകിയെ കൊണ്ട് പോവരുന്നില്ലേ”ഞാൻ ഒന്നു എറിഞ്ഞു നോക്കി,റിയാക്ഷൻ അറിയാൻ വേണ്ടി.
“നി അല്ലേ പറഞ്ഞെ,പെൺപിള്ളേരുടെ പ്രാക്കു കിട്ടിയാ പോവൂലാന്നു..അതുകൊണ്ട് ഞാൻ ആ കേസ് വിട്ടു,കിട്ടിയത് തന്നെ ധാരാളം ആണു” അത് കേട്ടാൽ മതി..ഇനി ഷർട്ട്ടുക്കാനോ, സിനിമ കാണാനോ ഏത് കാട്ടിലേക്ക് ആണേലും ഞാൻ റെഡി.ഞാൻ കേറി,ഞങ്ങൾ നേരെ പോയത് ട്രെൻഡ്സിലേക്ക് ആണു..പെൺപിള്ളേരെക്കാൾ കഷ്ടം ആണു കേട്ടോ ആണ്പിള്ളേര്..ഇഷ്ടം ഉള്ളത് കിട്ടുന്ന വരെ തപ്പും..ഒരു 3,4 ട്രയൽ കഴിഞ്ഞു ഒരു ബ്ലൂ ചെക്ക ഷർട്ട് എടുത്തു.ബ്ലൂ അവനു നന്നായി ചേരുന്നുണ്ട്.ഷോപ്പിംഗ് കഴിഞ്ഞു ഫുഡും കഴിച്ചു ഇറങ്ങിയപ്പോ രണ്ടു മണി ആയതേ ഉള്ളു.വീട്ടിൽ പോവാൻ രണ്ടു പേർക്കും മടി എന്നാൽ പിന്നെ ഒന്നു കറങ്ങിയിട്ട് പോവാം അല്ലോ എന്ന് വെച്ച് ബീച്ചിലേക്ക് വെച്ച് പിടിച്ചു.ഇപ്പോൾ ഞങ്ങളെ കണ്ടാൽ ശെരിക്കും കാമുകി കാമുകന്മാർ പോലെ ഉണ്ട്.അവന്റെ ഹെൽമെറ്റ് കയ്യിൽ ഇട്ടു,തോളിൽ പിടിച്ചു ഞാൻ അവനോടു ചേർന്ന് ഇരിക്കുക ആണു.ഒരുപാട് ദൂരം അങ്ങനെ പോണം എന്ന് എനിക്ക് തോന്നി. പെട്ടെന്ന് ബീച്ചിൽ എത്തിയ പോലെ തോന്നുന്നു..ബൈക്ക് അറ്റത്തു കൊണ്ടു പോയി പാർക്ക് ചെയ്തു ഞാൻ അവന്റെ കൂടെ നടന്നു.കടൽകാറ്റ് അവന്റെ മുടിയിൽ തട്ടി പോവുമ്പോ അലസമായി അത് കണ്ണിലേക്കു വീഴുന്നത് കാണാൻ തന്നെ എന്ത് ഭംഗി ആണു.അവൻ വല്ലാതെ ക്യൂട്ട് ആവുന്നു.. അവനെ പിടിച്ചു വലിച്ചു കവിളിൽ ഒരു ഉമ്മ കൊടുക്കാൻ വല്ലാതെ കൊതി വന്നു.