ആൾകൂട്ടത്തിൽ അവനെ മാത്രം തിരഞ്ഞു.ചിലപ്പോൾ ഒക്കെ കണ്ടുമുട്ടി.സംസാരിച്ചു,രാവിലെയും വൈകിട്ടും അവന്റെ കോളേജിന്റെ മുമ്പിൽ എത്തുമ്പോൾ ഞാൻ ഒന്നു പരതി നോക്കും.ആ ആൽമരചോട്ടിൽ അവൻ എന്നെ ആണു കാത്തു നില്കുന്നത് എന്ന് ചിന്തിക്കുമ്പോ തന്നെ രസം ആയിരുന്നു.പലപ്പോഴും ബസ് മിസ്സ് ആക്കി അവന്റെ ബുള്ളറ്റിൽ കോളേജിൽ ചെന്ന് ഇറങ്ങി.കട്ട താടി ഒക്കെ ഉള്ള, സ്റ്റൈൽ ആയിട്ട് ചിരിക്കുന്ന എബിനെ നോക്കി പെൺപിള്ളേർ വെള്ളം ഇറക്കുന്ന കണ്ടു ഞാൻ അഹങ്കരിചിട്ട ഉണ്ട്.പക്ഷെ അവൻ എന്നോട് ഒരിക്കലും പ്രണയം കാണിച്ചില്ല,ഞാനും.
3 ടെ ഇയർ സ്റ്റഡി ലീവ് തുടങ്ങിയ സമയം ആണു.അറ്റന്റൻസ് നിറയെ ഉള്ളത് കൊണ്ട് സ്റ്റഡി ലീവിന് വരെ ക്ലാസ്സിൽ പോകേണ്ട അവസ്ഥ ആയിരുന്നു.അങ്ങനെ ക്ലാസ്സിൽ പോയ ഒരു ദിവസം, വിദ്യാഭ്യാസബന്ധ ആയിരുന്നു എങ്കിലും പാർട്ടി ഇല്ലാത്ത ഞങ്ങളുടെ കോളേജിൽ അത് ബാധകം അല്ല. ക്ലാസ്സിൽ ആണെങ്കിൽ കാര്യം ആയിട്ട് ആരും വന്നിട്ട് ഇല്ല താനും.. അങ്ങനെ ബോർ അടിച്ചു ചത്തു ഇരിക്കുമ്പോ ആണു തൊട്ടു അടുത്ത മിക്സ്ട് കോളേജിലെ ചേട്ടൻമാർ കോളേജിൽ കേറി മണി അടിച്ചു പിള്ളേരെ വിടുന്നത്.സന്തോഷം കൊണ്ട് ചാടി തുള്ളി ബസ് സ്റ്റോപ്പിൽ എത്തി.(എബിനെ കാണാൻ വേണ്ടി മാത്രം ഉള്ള വണ്ടി പൂട്ടി വച്ചു ബസിൽ ആണലോ പോക്ക്)11 മണി ആയിട്ടേ ഉള്ളു.വീട്ടിൽ പോയാൽ ഒറ്റക്ക് ശോകം ആവും അല്ലോ എന്ന് ആലോചിച്ചപ്പോ ആണ് ഐഡിയ കിട്ടിയത്.നേരെ ബസിൽ കേറി എബിന്റെ കോളേജിന് മുന്നിൽ ഇറങ്ങി.ആൾ ഇന്ന് വന്നിട്ടുണ്ടാകണാം, സസ്പെൻഡ് ആയതു കൊണ്ട് അറ്റന്റൻസ് ഇല്ലാലോ. എന്തായാലും നിൽപ്പ് വെറുതെ ആയില്ല.എന്റെ ഹൃദയമിഡിപ്പ് കൂട്ടി കൊണ്ട് ബുള്ളെറ്റ് വന്നു നിന്നു.
“ആരെ കാണാൻ വന്നത് ആടി?”
“ഇത് നല്ല പാട്,ഞാൻ അഞ്ജനടെ കയ്യിന്നു റെക്കോർഡ് വാങ്ങിയിട്ട് വരുവാണ്..അല്ലാതെ ആരേം കാണാൻ വന്നത് അല്ല “