ഞാൻ ഒന്നും അറിയാത്ത മട്ടിൽ കാര്യം തിരക്കി.
“ജൂനിയർസ് ആയിട്ട് ഇടി ആയിരുന്നു..മിക്കവാറും സസ്പെന്ഷൻ ആവും”
നന്നായുള്ളൂ..കണ്ടവളുമാർക്ക് വേണ്ടി ഇടി ഉണ്ടാക്കുമ്പോ ഓർക്കണം.മിനിമം ഒരു മാസം എങ്കിലും കിട്ടിയാ മതി ആയിരുന്നു..അത്രേം ദിവസം എങ്കിലും ആ പിശാശിനെ കാണാൻ പോവൂലല്ലോ..
വല്ല പെണ്ണ് കേസ് ആയിരിക്കും എന്ന് ഞാൻ പുച്ഛിച്ചു..
അല്ലേടി പോർക്കേ..ഇതു ആ ചെക്കന്മാർ എന്തോ കംപ്ലയിന്റ് കൊടുത്തു അതിനു ആണു..
ഏഹ്.കംപ്ലയിന്റ് ഓ അതെന്താ കഥ..അപ്പൊ ലവൾ തള്ളിയത് ആണോ ??? കൺഫ്യൂഷൻ ആയല്ലോ.
“അപ്പൊ ഏതാണ്ട് ഒരു പെങ്കൊച്ചിനു വേണ്ടി ആണു ഇടി ഇണ്ടാക്കിയെ എന്ന് പറഞ്ഞു??”
“ആര് പറഞ്ഞു?”
ഈശ്വരാ പെട്ടു…ഒരു ആവേശത്തിനു ചോദിച്ചത് ആണു.
“ചേട്ടൻ ഇപ്പോ പറഞ്ഞില്ലേ?”
“എടി,അതായത് അവരുടെ ജൂനിയർസ് അവർക്ക് എതിരെ കംപ്ലയിന്റ് കൊടുത്തിടുണ്ട്.അത് ചോദിക്കാൻ ചെന്നത് ആണു ഇവന്മാർ..ഒരു ജൂനിയർ പെൺകൊച്ച് ഉണ്ട്.അവൻ സെറ്റ് ആക്കി വെച്ചേക്കാണ്..അവൾ ആണു കൊളം ആക്കിയതു”
അപ്പോൾ കൊറെ ഒക്കെ സത്യം ആണു..അങ്ങേർക്കു അവിടെ ഒരു അവിഹിതം ഉണ്ട് അപ്പൊ..എടാ കള്ളതിരുമാലി..
“നീ എന്തോന്നാ ആലോചിക്കുന്നെ”