സന്തോഷം കൊണ്ടാ..ഇനി ഇതിൽ കൂടുതൽ എന്താ വേണ്ടത്.അവന്റെ ചൂടു പറ്റി,അവന്റെ കുഞ്ഞുങ്ങളുടെ അമ്മ ആയി,അവനു വേണ്ടി ജീവിച്ചു തീർക്കാൻ ഉള്ളതാണ് എന്റെ ജീവിതം.സന്തോഷം കൊണ്ട് പൊട്ടി ചിരിക്കാൻ ആണു തോന്നിയത്.
“നീ ന്താ പകൽ ഇരുന്നു സ്വപ്നം കാണുന്നോ “ഒരു കൈയിൽ ഐസ്ക്രീം ക്രീം നീട്ടികൊണ്ട് എബിൻ നില്കുന്നു..അപ്പോ കണ്ടത് മുഴുവൻ സ്വപ്നം ആയിരുന്നോ.നശിപ്പിച്ചു..നല്ല ഫ്ലോ ഉണ്ടായത് ആണു.ഐസ്ക്രീം നുണഞ്ഞു അവൻ എന്റെ അരികിൽ ഇരിക്കുമ്പോഴും തിരിച്ചു കൊണ്ട് ആകുമ്പോഴും എന്റെ ചിരി മാഞ്ഞിരുന്നില്ല..ഉള്ളിൽ ഇരുന്നു ആരോ പറയും പോലെ ഇവൻ നിന്റെ മാത്രം ആണെന്ന്.ഏതായാലും 3,4 കൊല്ലത്തെ ഗ്യാപ് ഇന് ഇടയിൽ ഇവനെ ഒന്നു വളക്കാൻ സമയം എന്തായാലും കിട്ടും.പഠിപ്പ കഴിയും വരെ ന്തായാലും എന്നെ കെട്ടിക്കാൻ പോണില്ല.
ഡിഗ്രി കയിഞ്ഞു പപ്പായെ സോപ്പ് ഇട്ടു ഇവന്റെ കാര്യം പറയണം എന്നൊക്കെ പ്ലാൻ ചെയ്ത ഞാൻ എന്റെ പ്രേമോം ആയിട്ട് തകർത്തു മുന്നോട്ടു പോകുന്ന അവസരത്തിൽ ആണു അടുത്ത പണി പ്ലെയിൻ പിടിച്ചു വരുന്നത്..ഇത്തവണ പുറത്തു നിന്നും ഒന്നും ആല്ല. സ്വന്തം കുടുംബത്തിൽ നിന്നു ഫെമി ചേച്ചിയുടെ രൂപത്തിൽ.അത് എന്റെ ആഗ്രഹങ്ങൾ എന്നെക്കും ആയി തകർത്തു എറിയാൻ ഉള്ളത് ആയിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു.
പപ്പയുടെ പെങ്ങളുടെ ഹൌസ് വാർമിംഗ് നു പോയ സമയത്തു ആണു,ആന്റിമാരും കെട്ടിച്ചു വിട്ട ചേച്ചിമാരും കൊണ്ടുപിടിച്ച ചർച്ച.ഫെമി ചേച്ചിക്ക് അപ്പൊ 23 വയസ് ആണു,പ്രായം അത്രേ ആയ സ്ഥിതിക്ക് കെട്ടിച്ചു വിടാൻ ഉള്ള ചർച്ചകൾ ആണു നടക്കുന്നത്.എനിക്ക് പൊരിഞ്ഞ സന്തോഷം അടിച്ചു പൊളിക്കും ചെയ്യാം 3,4 ദിവസം എബിനെ അടുത്ത കിട്ടുകയും ചെയ്യും.അപ്പോഴാനു കത്തിയ പൂത്തിരി മുഴുവൻ കെടുത്തി അപ്പു ചേട്ടന്റെ അമമയുടെ ഡയലോഗ് “ഇവൾക്ക് വേണ്ടി നമ്മുടെ എബിനെ ആലോചിച്ചാൽ എന്താ,അതാവുമ്പോ പുറത്തു കെട്ടിച്ചു വിട്ടെന്ന് ഓർത്തു വിഷമിക്കണ്ടല്ലോ”
“ശെരിയാ,നല്ല പയ്യൻ ആണ്” ക്രിസ്റ്റിയുടെ വക കമന്റും .”അളിയൻ ആകാൻ പറ്റിയ ഐറ്റം”