“അങ്ങനെ ഒന്നും ഇല്ലാ..എവിടെയോ ഏതോ ഒരുത്തി ഉണ്ട്.അതിനെ കർത്താവ് കാണിച്ചു തരുമ്പോ അങ്ങ് കെട്ടിയ മതി” ആ പെണ്ണ് ആവാൻ നിനക്ക് ഇഷ്ടം ആണോടി എന്ന് ഒന്ന് ചോദിക്കും എന്ന് ഞാൻ പ്രതീക്ഷിച്ചു.അപ്പോ തന്നെ കഴുത്തു നീട്ടി കൊടുത്തേനെ…ഈ മണ്ടൻ മനസിലാക്കി വരുമ്പോ എന്നെ കെട്ടിച്ചു വിടും എന്ന് തോന്നുന്നു.
ഉണ്ടായാ മതി എന്ന് പറഞ്ഞു അവൻ എണീറ്റു
“ഞാൻ ഐസ് ക്രീം വാങ്ങിയിട്ട് വരാം..നിനക്ക് ഏതാ ഫ്ലെവർ?”
ചോക്ലേറ്റ് എന്ന് വിളിച്ചു പറഞ്ഞു അവൻ പോവുന്നത് ഞാൻ നോക്കി ഇരുന്നു.ഒരു സ്ട്രോബെറിയും ഒരു ചോക്ലേറ്റ്ഉം വാങ്ങി അവൻ തിരിച്ചു വന്നു..എന്നോട് കൂടുതൽ ചേർന്ന് ആണു ഇരുന്നത്.സംസാരിക്കുന്നതിന് ഇടക്ക് ഐസ് ക്രീം കുറെ അലിഞ്ഞു പോയി.വിരലിൽ പടർന്നു ഒഴുകിയതും നക്കി എടുത്തു വന്നപ്പോ ഞങ്ങളുടെ മുഖത്തു ഒക്കെ ഐസ്ക്രീം ആയി..അവന്റെ താടിയിലും മീശയിലും ഒക്കെ പിങ്ക് കളർ ആയി.ചിരിച്ചു കൊണ്ടു അത് ഒപ്പി കൊടുക്കുമ്പോ ഞങ്ങളുടെ കണ്ണുകൾ ഉടക്കി.ഒരു സെക്കന്റ് അങ്ങനെ തന്നെ നിന്നിട്ട് ഞാൻ കണ്ണുകൾ മാറ്റി..ഐസ്ക്രീം നിറഞ്ഞ ചൂണ്ടു വിരൽ ഞാൻ ന്റെ വായിൽ വച്ചു ചപ്പികൊണ്ടു ചിരിച്ചു.
“ദേ നിന്റെ മുഖത്തു ഉണ്ട്”
“എവിടെ,പോയോ ?” ചുണ്ടിന്റെ വശം അമർത്തി തുടച്ചു കൊണ്ട് ഞാൻ ചോദിച്ചു.ഇല്ലാ എന്ന് പറഞ്ഞു കൈ നീട്ടിയ അവൻ പെട്ടെന്ന് കൈ വലിച്ചു.അവന്റെ കണ്ണിൽ വീണ്ടും ആ കള്ള ചിരി നിറഞ്ഞു.അവന്റെ മുഖം അടുപ്പിച്ചു എന്റെ ചുണ്ടിൽ നിന്നു ഒഴുകിയ ചോക്ലേറ്റ് അവൻ അവന്റെ ചുണ്ട് കൊണ്ട് ഒപ്പി എടുത്തു.അറിയാതെ ഞാൻ കണ്ണുകൾ അടച്ചു.അവന്റെ വലിയ ചുണ്ടുകൾ എന്റെ പാതി തുറന്ന വായിലേക്ക് കേറി.എന്റെ കീഴ്ചുണ്ട അവന്റെ ചുണ്ടുകൾക്കിടയിൽ അമർന്നു. രണ്ടു കൈകളും കൊണ്ട് എന്നെ ചുറ്റി പിടിച്ചു അവൻ നുകർന്നു എടുക്കുമ്പോ ഞാൻ പ്രതിഷേധിചില്ല,എന്റെ കൈകൾ അവന്റെ കഴുത്തിലും മുടിയിലും പരതി നടന്നു.ഞാൻ അത് ആസ്വദിക്കുക ആയിരുന്നു…മതിയാവോളം വലിച്ചു കുടിച്ചു എന്റെ കണ്ണിലേക്കു നോക്കി അവൻ ചോദിച്ചു,
“നിനക്ക് എന്നെ സ്നേഹിക്കാൻ പറ്റുമോ?”ഈശ്വരാ എന്റെ ശ്വാസം നിന്നു പോയോ.. ഒരു 100 ജന്മം സ്നേഹിക്കാൻ റെഡി ആയിട്ട് നിക്കുന്ന എന്നോടോ…ഇത് കേൾക്കാൻ അല്ലേ ഈ പാട് മുഴുവൻ പെട്ടത്.ഒന്നും പറയാതെ അവനെ അമർത്തി ചുംബിക്കുമ്പോ കണ്ണ് നിറഞ്ഞു..