“നിന്റെ അപ്പൻ!” ഇതെന്തു കഷ്ടം ആണു ഇവന് ഇടക്ക് എന്റെ അപ്പന് വിളികാം എന്ന് വല്ല നേർച്ച ഉണ്ടോ. എനിക്ക് അങ്ങ് ദേഷ്യം വന്നു
മര്യാദക്ക് സംസാരിക്കാൻ പറ്റുമെങ്കിൽ മതി എന്നായി ഞാൻ..
“നിനക്ക് മറക്കാൻ പറ്റില്ലെന്ന് എനിക്ക് അറിയാം” ഓഹോ അപ്പോ മോനു അറിയാം എന്താ ചെയ്തത് എന്ന്…എന്നിട്ടാണോ അഭിനയം..ഞാൻ ഒന്നും പറഞ്ഞില്ല.. എന്ത് പറയാൻ ആണു..”എനി വേ സോറി, അപ്പോഴത്തെ ആ വാശിക്ക ചെയ്തത് ആണു” അങ്ങനെ വഴിക്ക് വായോ ചെയ്തത് തെറ്റ് ആണെന്ന് മനസിലായല്ലോ സന്തോഷം..ഞാൻ ജാട തീരെ കുറയ്ക്കാതേ ഒരു ഇറ്റ്സ് ഓകെ അയച്ചു.
സാരമില്ല ഇനി കിട്ടുന്നത്തിൽ നിന്നു നീ ഒന്നു കുറച്ചോളാൻ!!!എങ്ങനെ തെറി പറയാതെ ഇരിക്കും ഇവനെ..ഞാൻ എന്തു നിന്റെ കെട്യോളോ നിനക്ക് തോന്നുമ്പോൾ തോന്നുമ്പോൾ ഉമ്മ തരാൻ..പോടാ പട്ടി എന്ന് റിപ്ലൈ ചെയ്ത ലാപ് അടച്ചു..അല്ലേലും ഈ ആണ്പിള്ളേര് ഇങ്ങനെയാ..സാദാരണ ചെക്കൻമാർ ചങ്ക്ന്റെ പെങ്ങളോട് എങ്കിലും ഡീസന്റ് ആയിരിക്കും..ഇത് എന്ത് മൊതല് ആണു ആവോ…ഫെമി ചേച്ചി അടുത്ത ഒക്കെ ഇവൻ കട്ട ഡീസന്റ് ആണു..എന്നോട് മാത്രം ആണോ ഇങ്ങനെ..എന്നാലും അവൻ എന്തു ഉദേശിച് ആയിരിക്കും അങ്ങനെ പറഞ്ഞത് എന്ന് ഞാൻ കൊറെ ആലോചിച്ചു..ഇനി എങ്ങാനും അവനു ബല്ല പ്രണയം ? ഏയ് ചാൻസ് ഇല്ലാ..ചുമ്മാ ഫ്ലെർട്ടിങ്ങ് ആയിരിക്കും..ചേട്ടന്റെ ചങ്ക് അല്ലേ സ്വഭാവത്തിന്റെ എന്തേലും അംശം കിട്ടാതെ ഇരിക്കില്ല..അങ്ങേരു ഒരുമാതിരി തേൻ കുടിക്കുന്നു,പറക്കുന്നു, പരാഗണം ടൈപ്പ് ആണു..അപ്പോൾ കൂട്ടുകാരൻ അതിന്റെ പകുതി എങ്കിലും കാണിക്കണ്ടെ… അത്കൊണ്ട് ആ കേസ് ഞാൻ വിട്ടു..പിന്നെ അവൻ അങ്ങനെ മെസ്സേജ് ഒന്നും ഉണ്ടായില്ല..ദിവസങ്ങൾ പിന്നെയും ഒരുപാട് കഴിഞ്ഞു..അതിന്റെ എടേൽ പലതും സംഭവിച്ചു.ഇന്ത്യക്ക് വേൾഡ് കപ്പ് കിട്ടി,തട്ടം കേരളത്തിലെ ആണ്പിള്ളേരുടെ വീക്ക് നെസ് ആയി,ഞാൻ സെക്കന്റ് ഇയർ ആയി ഇതിന്റെ കൂടെ ഒരു കാര്യം കൂടെ ഇണ്ടായി!!!
ആ വർഷത്തെ ഫെസ്റ്റ് ഒരു ഒക്ടോബർ മാസം ആയിരുന്നു…Vcp ന്റെ ബെസ്റ്റി ആണു. അത്കൊണ്ട് പ്രോഗ്രാം ഒക്കെ കഴിഞ്ഞു അവളെ ഹെല്പ് ചെയ്ത ഒക്കെ വന്നപ്പോൾ ലേറ്റ് ആയി..പ്രോഗ്രാം ഉള്ളവർക്ക് ഫുഡ് കൊടുക്കാൻ തോറ്റു ബാനെർ അഴിക്കാൻ വരെ നമ്മൾ പെൺപിള്ളേർ തന്നെ വേണം അല്ലോ.ellam കഴിഞ്ഞു ഇറങ്ങിയപ്പോ 8 മണി.