കല്യാണം പൊടി പൊടിച്ചു… എല്ലാം കഴിഞ്ഞു ചേച്ചി പോവാൻ ഇറങ്ങിയപ്പോൾ പൊരിഞ്ഞ കരച്ചിൽ സീൻ ആണു നടക്കുന്നത്..ചെറിയ സങ്കടം എനിക്കും വന്നു.എന്റെ കസിസിൽ ഏറ്റവും കമ്പനി ഉള്ള ആൾ ആണു.ഞാൻ,എന്റെ അനിയൻ ആൽഫി,ഫെമി ചേച്ചി,ചേച്ചിടെ അനിയൻ ക്രിസ്റ്റി,അപ്പു ചേട്ട ഞങ്ങൾ ഇത്രെയും പേര് ആണു ഗാങ്.ആൽഫി ഇപ്പോ +2,ചേച്ചി msc ഫസ്റ്റ് ഇയർ, ക്രിസ്റ്റി bca ഫസ്റ്റ് ഇയർ, ചേട്ടൻ ടെക്നോ പാർക്കിൽ.ഇവർ എല്ലാം നമ്മുടെ കഥയിൽ മെയിൻ റോൾ ആണു കേട്ടോ.. ഞങ്ങൾ ഒക്കെ കാണിക്കുന്ന കുരുത്തക്കേടിൽ നിന്നു തല്ലു കൊള്ളാതേ രക്ഷിക്കാൻ വരുന്ന ഗാർഡിയൻ ആണു ഇപ്പോ കെട്ടി പോയത്.സങ്കടം കാണും അല്ലോ. സ്വാഭാവികം.
അങ്ങനെ കല്യാണവും കഴിഞ്ഞു പിറ്റേ ദിവസം കൂടെ അവിടെ അലമ്പ് ഉണ്ടാക്കിയിട്ടു ആണു തിരിച്ചു വന്നത്
അന്ന് വൈകിട്ട് തന്നെ കാര്യത്തിന്റെ കിടപ്പുവശം അറിയാൻ അഞ്ജലി വന്നിരുന്നു.. അവളെ കാണിച്ചു കൊടുക്കാൻ വേണ്ടി എഫ്ബിയിൽ ആളെ സെർച്ച് ചെയ്തു കൊടുത്തപ്പോ അഞ്ജലി ഫ്ലാറ്റ്.10 k ഫോള്ളോവെർസ് ഒക്കെ ഉള്ള കക്ഷി ആണു ആക്റ്റീവ് ആയ a/c. 10,60 ഫോട്ടോസ്,സ്റ്റാറ്റസ് എല്ലാം.
ഇവൻ ഉമ്മ വച്ചിട്ടു ആണോഡി പോർക്കേ മോങ്ങി കൊണ്ട് വന്നത് എന്ന ആട്ടലും.
ശെരി ആണു ആള് ലുക്ക് ഒക്കെ തന്നെ ആണു..എന്നുവെച്ചു ഉമ്മ വെക്കാൻ സമ്മതികുന്നേ എന്തിനാ..അവൾ ആണെങ്കിൽ എല്ലാ ഫോട്ടോയും സൂം ചെയ്ത നോക്കുവാണ്.ഞാനും നോക്കി….കണ്ടാൽ അറിയാം അഹങ്കാരി ആണെന്ന്
“എന്തായി..പെണ്ണിന് പിടിച്ചു പോയെന്നു തോന്നുന്നു.മ്മ്മ് മ്മ്മ് നടക്കട്ടെ “
ഇവള് അല്ലെങ്കിലേ ഇങ്ങനെ ആണു.എന്നെ ഏതെങ്കിലും ഒരുത്തന്റെ തലയിൽ കെട്ടി വെക്കാൻ പാട് പെടുവാണ് അവൾ.ഞാൻ കുറെ നേരം കൂടി ഫോട്ടോസ് നോക്കി ഇരുന്നിട്ട് ലാപ് അടച്ചു.
രാത്രി വീണ്ടും തുറക്കുമ്പോ റിക്വസ്റ്റ് വന്നിട്ടുണ്ട് ഓർമ ഉണ്ടോ എന്ന് ഒരു മെസ്സേജ്ഉം..ഞാൻ ഇവനെ ഓർക്കുന്നു പോലും ഇല്ല എന്നാ ഭാവത്തിൽ മനസിലായില്ല ആരാ എന്ന് ചോദിച്ചു