ഹാവൂ ആശ്വാസം ആയി ഒരാൾ എങ്കിലും ഉണ്ടല്ലോ വിശ്വസിക്കാൻ എന്ന് വെച്ച് കഥ ഫുൾ പറയാൻ തുടങ്ങിയ എന്നെ പാടെ നിരാശ പെടുത്തി ചേച്ചി അവന്റെ സൈഡ് പിടിച്ചു. അതും കൂടെ ആയപ്പോൾ എനിക്ക് സഹിച്ചില്ല
“ചെയ്ത അവൻ പുണ്യാളൻ ഞാൻ നൊണച്ചി കൊള്ളാം” ഞാൻ ഒരു പുച്ച ഭാവത്തിൽ പറഞ്ഞു
നിനക്ക് അത് കിട്ടണം എന്നായി ചേച്ചി.നീ ആ ചെക്കനെ തല്ലു കൊള്ളിച്ചില്ലേ അപ്പൊ അവൻ അത് ചെയ്തില്ല എങ്കിലേ ഉള്ളു
“തല്ലിയോ… ആര് ആരെ എപ്പോ ?”ഞാൻ ആകെ വണ്ടർ അടിച്ചു ചേച്ചിയെ നോക്കി
“ആ, അല്ലെങ്കിലേ അവൻ കുരുത്ത കേട് ആണു. റോഡിൽ ഒരു പെങ്കൊച്ചിനെ വണ്ടീം ഇടിച്ചു ചീത്തയും പറഞ്ഞു എന്ന് അറിഞ്ഞപ്പോ അവനു അവാർഡ് അല്ലേ കൊടുക്കാ.അവനു നല്ല തല്ലു കിട്ടി വീട്ടിൽ നിന്നു “
അത് ഞാൻ അറിഞ്ഞില്ലലോ..അതിൽ ഞാൻ എന്ത് തെറ്റ് ആണു ചെയ്തത്..ആരായാലും അങ്ങനെയെ ചെയ്യുള്ളു..അല്ല അതിനു ദേഷ്യം തീർക്കാൻ എന്ത് മാത്രം വഴികൾ വേറെ ഇണ്ട്.
തല്ലു കൊണ്ടെങ്കി കണക്കു ആയി പോയി എന്ന് പറഞ്ഞു ഞാൻ എങ്കി നിനക്ക് കിട്ടിയതും കണക്കു ആയിപോയി ഇത്രേം വലിയ ചെക്കൻ അല്ലേ അവനെ തല്ലു കൊള്ളിച്ചാ വാശി ആവാതിരുക്കോ എന്ന് ചേച്ചി..
അതൊക്കെ ശെരി ആണു പക്ഷെ അവൻ ചെയ്തത് മോശം അല്ലേ..ഞാൻ എന്തൊക്കെ പറഞ്ഞിട്ടും ചേച്ചി അവനെ ആണു സപ്പോർട്ട് ചെയ്യുന്ന.ഞാൻ പറയുന്നത് വിശ്വസിക്കുന്നു പോലും ഇല്ലാ.. അവൻ പാവം ആണു അങ്ങനെ ഒന്നും ചെയ്യില്ല എന്ന്..വീണ്ടും പറയുന്നു പാവം ആണെന്ന്.. ഇതെന്തു കഷ്ടം ആണു വാദി പ്രതി ആയ അവസ്ഥ..ഒരുത്തൻ കേറി പിടിച്ചിട്ടു ഒരു പൂച്ച കുഞ്ഞു പോലും വിശ്വസിക്കുന്നില്ല..അത്രെ പാവം ആണെങ്കിൽ ചേച്ചി കെട്ടിക്കോ എന്നും പറഞ്ഞു കലി തുള്ളി ലൈറ്റ് ഓഫ് ചെയ്തു.