ഇടിതീ പോലെ ആണു അത് എന്റെ ചെവിയിൽ വീണത്. അവന്റെ പെണ്ണ് എന്ന്.. അവൾക്കു വേണ്ടി ആണു ഇടി ഉണ്ടാക്കിയതു എന്ന്..2 സെക്കന്റ് എനിക്ക് ഒന്നും പറയാൻ ആയില്ല.അവൾ വീണ്ടും എന്തൊക്കെയോ പറയുന്നുണ്ട്.ഞാൻ ഒന്നും കേൾക്കുന്നില്ല..എങ്ങനെയോ ക്ലാസിൽ ആണെന്ന് പറഞ്ഞു ഒപ്പിച്ചു ഫോൺ കട്ട് ചെയ്തു.
തല കറങ്ങുന്ന പോലെ..നെഞ്ച് വല്ലാതെ പിടയുന്നു..എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല അവൻ എന്റെ അല്ല എന്ന്..എല്ലാം ഒരു നിമിഷം കൊണ്ട് തീർന്നു..വിശ്വസിചേ മതിയാവൂ..എന്നെക്കാൾ കൂടുതൽ അവനെ സ്നേഹിക്കുന്ന അവൻ സ്നേഹിക്കുന്ന ഒരു പെൺകുട്ടി ഉണ്ട് എന്ന്….അത് ഞാൻ അല്ല എന്ന്…
തുടരും………