ഡെയിലി അവനെ രാവിലെ കാണുന്നത് ആണു.. അന്ന് ആ സ്റ്റോപ്പിൽ ഇറങ്ങണം എന്നും ഇഷ്ടം പറയണം എന്നും ഉറപ്പിച്ചു ഞാൻ.. ഒരു ബ്ലാക്ക് അനാർക്കലി ആണു ഇട്ടത്, ആദ്യം ആയി ഷാൾ എടുത്തു ഇട്ടു, ഒരു ചെറിയ പൊട്ടും കുത്തി.. എന്താ വല്ല രജിസ്റ്റർ ചെയ്യാൻ പോവണോ എന്ന് എന്റെ ഒരുക്കം കണ്ടു ആൽഫി ചോദിക്കുന്നുണ്ടായി. അപ്പൊ കൊള്ളാം കാണാൻ.. അന്ന് നേരത്തെ ഇറങ്ങി.. പോവുന്ന വഴി മുഴുവൻ പ്രാക്ടീസ് ആയിരുന്നു.. എങ്ങനെ പറയണം എന്നു.. എനിക്ക് ധൈര്യം തന്നത് മുഴുവൻ അഞ്ജലി ആണു.. ഞാൻ പ്രസവിക്കാൻ പോവുന്ന ടെൻഷൻ ആയിരുന്നു അവൾക്കു!
ബസ് സ്റ്റോപ്പിലേക്ക് അടുക്കുംതോറും ഹൃദയമിടിപ്പു കൂടി കൂടി വന്നു.. സ്റ്റോപ്പിൽ അവൻ ഇല്ലാ.. അവന്റെ കൂടെ സ്ഥിരം കാണുന്ന ഒരുത്തൻ ഉണ്ട്.. ഞാൻ ആംഗ്യം കാണിച്ചു ചോദിച്ചു എബിൻ എവിടെ എന്ന്.. വിളിക്ക് എന്ന് അവൻ പറഞ്ഞു.. ഞാൻ ഫോൺ എടുത്തു നമ്പർ ഡയൽ ചെയ്തു.. റിങ് ഉണ്ട് പക്ഷെ എടുക്കുന്നില്ല..ചിലപ്പോൾ ഇന്ന് വന്നു കാണില്ലായിരിക്കും..അവന്റെ ക്ലാസ്സിൽ ഉള്ള ഒരു കൊച്ച് ഫെമി ചേച്ചിടെ ഫ്രണ്ട് ആണു.ഏതോ ഒരു ദിവസം സ്റ്റോപ്പിൽ അവനോടു സംസാരിക്കുമ്പോ ഇവള് എന്നെ കണ്ടു ഫെമി ചേച്ചിയുടെ നമ്പർ ചോദിക്കാൻ വന്നത് ആണു അന്ന് ഫോൺ ഇല്ലാതിരുന്ന കൊണ്ട് അവൾക്കു ഞാൻ എന്റെ നമ്പർ കൊടുത്തു..അങ്ങനെ കമ്പനി ആയതു ആണു..അതിനെ വിളിച്ചു നൈസ് ആയിട്ട് അവൻ വന്നോ എന്ന് അറിയാം എന്ന് കരുതി ഞാൻ അവളെ വിളിച്ചു..അവൾ കാൾ എടുത്തു..അവനെ വിളിച്ചിട്ട് കിട്ടുന്നില്ല അത്യാവശ്യം ആണു അവിടെ എവിടേലും ഉണ്ടോ എന്ന് ഞാൻ നൈസ് ആയിട്ട് ചോദിച്ചു..
ഇപ്പോ ഒരു ഇടി ഉണ്ടാക്കി പോയതേ ഉള്ളു അവൻ.. പൊരിഞ്ഞ അടി ആയിരുന്നു എന്നാണ് അവൾ പറഞ്ഞത്.. അടി ഉണ്ടാക്കുന്നതു പുത്തരി അല്ലാത്തകൊണ്ട് എനിക്ക് ഒന്നും തോന്നിയില്ല.. ആണ്പിള്ളേർ അല്ലേ ഇതൊക്കെ ഉണ്ടാവും.. എന്നാലും കാര്യം എന്താ എന്ന് അറിഞ്ഞിരിക്കണം അല്ലോ
അവന്റെ പെണ്ണിനെ ഏതോ ഒരുത്തൻ കമന്റ് അടിച്ചു. അവനെ പോയി തല്ലിയതു ആണു. ആ കൊച്ചു പാവം അവിടെ നിന്നു കരയുന്നുണ്ടായി