11 മണി ആയപ്പോൾ ആണു എല്ലാത്തിനെയും കുത്തി പൊക്കിയത്.. രാവിലത്തെ ബെഡ് ടൈം കോഫി കൊടുത്തു അവനെ കുളിക്കാൻ പറഞ്ഞു വിടുമ്പോ ഞാൻ കുറച്ചു അധികം സ്വാതന്ത്ര്യം എടുത്തോ?? കുളി കഴിഞ്ഞു വരുമ്പോ ടേബിളിൽ പുട്ടും ബീഫും റെഡി ആയിരുന്നു.. ഇത് ഇവിടെ പതിവ് ഉള്ളതാണ്.. ഇവന്മാർ ഉള്ളപ്പോൾ ഞാനോ ഫെമി ചേച്ചിയോ ആരെങ്കിലും അടുക്കളെ കേറി ഇല്ലെങ്കിട്ടും പട്ടിണി കിടക്കേണ്ടി വരും.. തലേന്ന് ഞാൻ തന്നെ ഒഴിച്ച് കൊടുത്ത പെഗ് ന്റെ പറ്റ ഇറങ്ങി വരുമ്പോ ഇത്രെയും സ്നേഹത്തോടെ ബ്രേക്ക്‌ഫാസ്റ്റ് വിളമ്പി കൊടുക്കുന്ന ആദ്യത്തെ പെണ്ണും ഞാൻ ആയിരിക്കും.
ആ പൊട്ടൻ എന്തായാലും ഇന്നലെ ഉണ്ടായത് ഒന്നും ഓർക്കുന്ന മട്ട് ഇല്ലാ.ഞാൻ ഒന്നും പറഞ്ഞും ഇല്ലാ… പിന്നീട് ഉള്ള എന്റെ ജീവിതം മുഴുവൻ ഈ ഒറ്റ ദിവസത്തിന്റെ ബലത്തിൽ ആയിരുന്നു.ചിലപ്പോ പെട്ടെന്ന് ഉണ്ടായ ഒരു ക്രഷ് ആയിരിക്കും എന്ന് കരുതി ഞാൻ അവനോടും ഒന്നു സൂചിപ്പിച്ചു പോലും ഇല്ലാ..പക്ഷെ അന്ന് തൊട്ടു എന്തെന്നില്ലാ. നേരെ ചൊവ്വേ ക്ലാസിൽ പോയി കൊണ്ടിരുന്ന ഞാൻ അവന്റെ കോളേജിന്റെ മുന്നിലൂടെ ചുറ്റി പോവാൻ തുടങ്ങി,മിക്കവാറും ഞാൻ അവനെ കാണുംകാണുമ്പോൾ ചിരിക്കും എനിക്ക് അത് മതി ആയിരുന്നു..അപ്പോഴാത്ത ഒരു സന്തോഷം അത് പറഞ്ഞു അറിയിക്കാൻ ആവില്ല പക്ഷെ ഒരു തവണ പോലും ഇഷ്ടം ആണു എന്ന് ഞാൻ പറഞ്ഞില്ല ..പിന്നീട് പലപ്പോഴും അവൻ വരും എന്നാ പ്രതീക്ഷയിൽ മനഃപൂർവം ലേറ്റ് ആയി. ചേട്ടൻ വരുമ്പോ ചേട്ടനെകാളും കൂടുതൽ ഞാൻ കാത്തിരുന്നതു അവന്റെ വിശേഷങ്ങൾ ആയിരുന്നു.. പറയി പറയി എന്ന് അഞ്ജലി നിർബന്ധിച്ചപ്പോൾ ഒക്കെയും ഞാൻ ഒഴിഞ്ഞു മാറി.. ഏകദേശം 6, 7 മാസം ഞാൻ അത് വെച്ചോണ്ട് നടന്നു.. ഒടുക്കം ഞാൻ പറയാൻ തീരുമാനിച്ചു..