“എന്താട വല്ല സീൻ ഉണ്ടോ”
“ഞാൻ അവനെ കെട്ടുന്നതിൽ നിന്റെ അഭിപ്രായം എന്താ ?”അവളോട് എനിക്ക് മുഖവുരയുടെ ആവശ്യം ഇല്ലാ.എന്തും എങ്ങനെ വേണേലും പറയാം..അവൾ പൊട്ടൻ കളിക്കും എന്നെ ഉള്ളു
“നീയാണോ കെട്ടുന്നേ?”കുന്തം മനുഷ്യൻ ഇവിടെ സീരിയസ് ആയിട്ട് ഒരു കാര്യം പറയുമ്പോ ആണു അവളുടെ ഒണക്ക തമാശ
“തമാശ കളയി അഞ്ജലി”
“തമാശിച്ചതു അല്ലേടി..അല്ല ആരാണ് ഈ അവൻ ?”
“എബിൻ!”
“ഈശോയെ,ഇന്നലെ വരെ അവനെ തെറി ആയിരുന്നു..ഇപ്പോ ഇങ്ങനെ ആയോ ” അവൾക്കു ആകെ വട്ട ആയി കാണും പക്ഷെ എനിക്ക് അപ്പൊ അങ്ങനെ പറയാൻ തന്നെ ആണു തോന്നിയത്..”എന്താണ് അന്നമ്മേ ,അവൻ പിന്നേം വല്ലോം ചെയ്താ ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ ?” ജന്തു നിന്നു ചിരിക്കുവാണ്.അല്ല അവളെ പറഞ്ഞിട്ടും കാര്യം ഇല്ലാ.എന്റെ തല മണ്ടേൽ വല്ല തേങ്ങ വീണെന്ന് കരുതി കാണും . എന്റെ തലമണ്ട വല്ലടത്തും പോയി ഇടിച്ചു എന്ന് കരുതി കാണും.
“എടി, എനിക്കെന്തോ ഇപ്പൊ അവനെ വേണം എന്ന് തോന്നുന്നു”
“നല്ലതാ മോളെ, അവൻ ആവുമ്പോ നല്ല കപ്പാസിറ്റി ആയിരിക്കും ” ചില സമയത്തു ഇവള് ഇങ്ങനെ ആണു..വാ തുറന്ന ഇത് മാത്രമേ പറയുള്ളു..”എന്തായാലും ശെരി.എനിക്ക് കുറച്ചു പണി ഉണ്ട്.. ഞാൻ രാവിലെ വിളിച്ച് കഥ കേട്ടോളാം ” പണി എന്ന് ഉദേശിച്ചത് പുഷ്പിക്കൽ ആണു.. നടക്കട്ടെ എന്ന് വെച്ച് ഞാനും കട്ട് ചെയ്തു.. ഉറങ്ങാൻ കിടക്കുമ്പോ മനസ് മുഴുവൻ അവൻ ആയിരുന്നു.അവനെ കിനാവ് കണ്ടു എപ്പോ ആണു ഉറങ്ങിയത് എന്ന് ഓർക്കുന്നില്ല.. രാവിലെ എണീറ്റപ്പോ 9 മണി കഴിഞ്ഞു.അവർ ഒന്നും എണീറ്റിട്ടില്ല.. എണീറ്റു വരുമ്പോ നല്ല വിശപ്പ് കാണും വെട്ടി വിഴുങ്ങാൻ വല്ലോം ഉണ്ടാകേണ്ട എന്ന് വെച്ച് ഞാൻ അടുക്കളയിലെക്കു നടന്നു.. പുട്ടിനു മാവും കുഴച്ചു കുളിക്കാൻ കേറി..കോട്ടയം ആ സമയത്തു കാണാൻ ഒരു പ്രേത്യേക ഭംഗി ആണു.. കോട മഞ്ഞു വീണ റബ്ബർ തോട്ടവും പള്ളിയിൽ പോയിട്ടു വരുന്ന അച്ചായത്തിമാരും എല്ലാം ചായയോടൊപ്പം നുണഞ്ഞു..