“അവൻ ഡ്രൈ ആണു അടിക്കാറു ” ഡ്രൈ ഓ.. ഇതിപ്പോ ഇങ്ങേരുടെ ബോഡിൽ കരളു ബാക്കി ഉണ്ടോ ആവോ.. ഈശ്വരാ ഞാൻ തന്നെ നോക്കണം അല്ലോ.. ഞാൻ മനസില്ലമനസോടെ ഡ്രൈ ഒഴിച്ച് കൊടുത്തു. പ്രേമിക്കണ ചെക്കന് പെഗ് ഒഴിച്ച് കൊടുത്ത ആദ്യത്തെ പെണ്ണ് ഞാൻ ആയിരിക്കും.. അതും ഡ്രൈ.. ആ 2 ലിറ്റർ മുഴുവൻ അവന്മാർ നാലും കൂടെ അടിച്ചു തീർത്തു.. വീട്ടിൽ ഞങ്ങൾ മാത്രം ഉള്ളു.. ആന്റി ചേച്ചിയുടെ അടുത്ത ആണു അങ്കിൾ സ്പെയിൻ ഇലും.. വീട് ആണെങ്കിൽ ഒരു തോട്ടത്തിന്റെ നടുക്കും. അത്കൊണ്ട് ആണു ഇവന്മാർക്കു ഈ ധൈര്യം.വെള്ളം അടിച്ചു ഫിറ്റ് ആയിരിക്കുംബോ കൂടെ ഇരിക്കാൻ നല്ല രസം ആണു.. പല കള്ളത്തരങ്ങൾ വെളിവ് ആകുന്നതു അപ്പൊ ആയിരിക്കും.. ഞാൻ മെയിൻ ആയും അതിനു തന്നെ ആണു പോയി ഇരിക്കുന്നത്..എല്ലാം നല്ല ഫിറ്റ് ആയി കെടപ്പ് ആണു.. ആൽഫിയും ക്രിസ്റ്റിഉം എന്റെ മടിയിൽ ആണു.തട്ടി വിളിച്ചിട്ട് എണീക്കുന്ന ലക്ഷണം ഒന്നും ഇല്ലാ .ഇവന്മാരെ പൊക്കി എടുത്തു കൊണ്ട് പോക്ക് നടക്കില്ല..അതുകൊണ്ട് ഞാൻ പതിയെ രണ്ടു പേരെയും താഴെ കിടത്തി താഴേക്കു ഇറങ്ങി..റൂമിൽ പോയി 4 ബ്ലാങ്ക്റ്റ് എടുത്തുകൊണ്ട് വന്നു.. ഹൈ റേഞ്ച് ആയതോണ്ട് തണുത്തു മരവിച്ചു പോവും.. എല്ലാത്തിനെയും പുതപ്പിച്ചു..എബിനെ പുതപ്പിച്ചു എണീക്കുമ്പോ അവൻ കൈയിൽ പിടിച്ചു. അമ്മാ എന്നാണ് വിളിച്ചത്.. നല്ല പറ്റ ആണു കൈയിൽ നിന്നു വിടുന്നില്ല. ഞാൻ അവന്റെ അടുത്ത ഇരുന്നു.അപ്പോഴേക്കും അവൻ എന്റെ മടിയിലേക്ക് കേറി കിടന്നു.. എന്റെ കൈ നെഞ്ചിലെക്കു ചേർത്തു വച്ചിരിക്കുവാണ്. ഞാൻ മാറ്റാൻ പോയില്ല.. അവൻ ഉറങ്ങട്ടെ എന്ന് കരുതി.. അവൻ എന്റെ വലതു കൈ എടുത്തു അവന്റെ തലയിലേക്ക് വെച്ചു..അമ്മ ആണെന്ന് കരുതിയാണ്.. അവന്റെ അമ്മ അങ്ങനെ ചെയ്തു കൊടുക്കാറുണ്ടാവും.. ഞാൻ പതിയെ മുടി ഇഴകളിലൂടെ വിരൽ ഓടിച്ചു..അവൻ ഉറങ്ങിയിരുന്നു.. എന്നിട്ടും കുറച്ചു നേരം കൂടെ ഞാൻ അങ്ങനെ ഇരുന്നു..എന്റെ മടിയിൽ ഒരു കുഞ്ഞിനെ പോലെ ഉറങ്ങുവാണ് അവൻ..അവനെ മാറ്റി ഞാൻ താഴേക്കു ഇറങ്ങി റൂമിൽ ചെന്ന് ആദ്യം ചെയ്തത് അഞ്ജലി യെ വിളിക്കുക ആണു.. അവൾ ഉറങ്ങികാണില്ല.. അവനും ആയിട്ട് ചാറ്റിംഗ് ആയിരിക്കും. 2, 3 റിങ് ആയപ്പോൾ അവൾ കോൾ എടുത്തു..