അവൻ അങ്ങനെ പറയണം എന്ന് ഞാനും ആഗ്രഹിച്ചിരുന്നു..എനിക്ക് അവനെ വിട്ടു പോവാൻ തോന്നുന്നുണ്ടായില്ല.വല്ലാത്ത ഒരു സുരക്ഷിതത്വം അവന്റെ കൈകൾക്കുള്ളിൽ ചേർന്ന് നിൽകുമ്പോൾ എനിക്ക് തോന്നി..മഴ കുറയുന്നത് വരെ ഞങ്ങൾ അവിടെ നിന്നു..എനിക്ക് അവനെ പറ്റി ഉണ്ടായിരുന്ന മുൻവിധികൾ എല്ലാം മാറ്റിയത് ആ 2 മണിക്കൂറുകൾ ആയിരുന്നു.വീട് എത്തുന്ന വരെ അവൻ വാ തോരാതെ സംസാരിച്ചു.അവന്റെ വിശേഷങ്ങളും .ഞാൻ ആണെങ്കിൽ ഒരു കൈ അവന്റെ തോളിൽ വെച്ച് അവനോടു ചേർന്ന് ആയി ഇരുപ്പു..ഇല്ലെങ്കിൽ പ.റയുന്നത് ഒന്നും കേൾക്കാൻ പറ്റില്ലല്ലോ..ഒന്നര മണിക്കൂർ ഉണ്ട് കോട്ടയത്തെക്കു.. ഹൈവേ ആയതു കൊണ്ട് അത്യാവശ്യം സ്പീഡിൽ തന്നെ ആയിരുന്നു.മഴ നനഞതു കൊണ്ട് നല്ല തണുപ്പും..ഡ്രസ്സ് ഒക്കെ ഉണങ്ങാൻ വേണ്ടി ഞാൻ ജാക്കറ്റ് ഊരി കൈയിൽ ഇട്ടു..അവൻ അപ്പോഴും എന്തൊക്കെയോ പറയുന്നുണ്ട്..ഞാൻ പകുതിയേ കേൾക്കുന്നുള്ളു..ഞാൻ അവനെ നോക്കി ഇരുപ്പു തന്നെ ആയിരുന്നു..അന്ന് ഞാൻ ഉറപ്പിച്ചു കെട്ടി കൂടെ പൊറുക്കുവാണെങ്കിൽ അത് ഇവന്റെ കൂടെ ആയിരിക്കണം എന്ന്..
ഞങ്ങൾ വീട് എത്തിയപ്പോൾ 11 മണി കഴിഞ്ഞു..അവന്മാർ ഒക്കെ പുറത്തു തന്നെ ഉണ്ട്..ചെന്ന് കേറിയപ്പോ തന്നെ ചേട്ടന്റെ വക തെറി കിട്ടി..ഫോൺ ഓഫ് ആയതിനും ലേറ്റ് ആയി ഇറങ്ങിയ്തിനും ഒക്കെ..ഞാൻ എബിൻന്റെ പുറകിലെക്കു നീങ്ങി നിന്നു ആണു ഫുൾ കേട്ടത്..മതിയെടാ ഞാൻ പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞു എന്നെ രക്ഷിച്ചതും അവൻ തന്നെആണു..
ഞാൻ നനഞ്ഞതു മാറ്റി വരുമ്പോഴേക്കും അവന്മാർ ടെറസിൽ കുപ്പി പൊട്ടിച്ചിരിന്നു ബൈക്ക് മുറ്റത്തു തന്നെ ഉണ്ടോ എന്ന് ഞാൻ നോക്കി. ഉണ്ട് എബിൻ പോയിട്ടില്ല.ഞാൻ മേലേക്ക് കേറി ചെന്നു.. മാജിക് മൊമെന്റ്സും ചിക്കൻ ചില്ലിയും ഒക്കെ റെഡി ആണു..ഞാൻ ചെല്ലുമ്പോ എബിൻ അടുത്ത സിപ് എടുക്കുവാണ്
” ഓഹ് ഇതിനു ആണല്ലേ എന്നെ കൊണ്ട് ആക്കാൻ ഇത്രെയും ശുഷ്‌കാന്തി കാട്ടിതു ”
“പിന്നില്ലാതെ”
“നിനക്ക് വേണോ” ക്രിസ്റ്റി ആണ്.. അവൻ ആണു ഇവിടത്തെ ആംബ്രോ…എല്ലാരേം കുടിപ്പിച്ചു കൊല്ലുന്നവൻ..
“വോ എനിക്ക് വേണ്ട ”
“എന്നാ ഒഴിച്ച് താടി ” അത് കേൾക്കേണ്ട താമസം ഞാൻ എബിൻന്റെ അടുത്ത് പോയി ഇരുന്നു.. ആദ്യത്തെ പെഗ് ഒഴിച്ച് ക്രിസ്റ്റിക്കു കൊടുത്തു.. രണ്ടാമത്തെ ചേട്ടനും.. അവരുടെ കപ്പാസിറ്റി എനിക്ക് നന്നായി അറിയാം.. എബിൻ ന്റെ കാര്യം എനിക്ക് അറിയില്ലലോ..ഞാൻ ചോദിച്ചു
“ഇയാൾക്ക് എങ്ങിനെ ആണാവോ “