അന്ന്, ആ വിരൽ തുമ്പിൽ നിന്നും എന്നിലേക്ക് പടർന്ന ചൂട് ആയിരുന്നോ പ്രണയം?
നല്ല ചൂടുള്ള കപ്പയും പോട്ടിയും കഴിക്കുമ്പോഴും ഞാൻ അവനെ നോക്കി ഇരിക്കുക ആയിരുന്നു..കൈയിൽ ഉണ്ടായിരുന്നതു തീർത്തിട്ട് എന്റെ പ്ലേറ്റ്ൽ നിന്നും വാരി കൊണ്ട് പോകുമ്പോ എന്റെ വിശപ്പ് ഞാൻ മറന്നു..എനിക്ക് അവനെ ഊട്ടിയാൽ മതി ആയിരുന്നു.കൈ കഴുകി കഴിഞ്ഞു അവന്റെ താടി രോമങ്ങളിൽ പറ്റിയിരുന്നെതു തുടച്ചു കൊടുക്കുംമ്പോ ആ കള്ള ചിരി എന്നിൽ പതിഞ്ഞിരുന്നു..ഇന്നലെ വരെ ഉണ്ടായ ദേഷ്യം എല്ലാം എവിടെയൊക്കെയോ പോയ പോലെ
ഈ പ്രണയം എന്ന് പറയുന്നത് ഒരു ജിന്ന് ആണു അത് എവിടെ നിന്നും എങ്ങനെ ഏതു വഴിക്കു ഇപ്പോൾ വരുമെന്ന് പറയാൻ പറ്റില്ല.വന്നാൽ ഒട്ടു പോവത്തും ഇല്ലാ.ഞാൻ വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു 10,20 വർഷത്തിന് ഇടക്ക് ആദ്യം ആയിട്ട് പ്രണയം തോന്നിയ നിമിഷം..
അങ്ങനെ അവനെ നോക്കി വെള്ളം ഇറക്കുന്നതിനു ഇടയിൽ ആണു വീട്ടിലേക്കു വിളിക്കണം അല്ലോ എന്ന് ഓർത്തത്.പപ്പയുടെ ഫോൺ ഇപ്പോഴും റേഞ്ച് വന്നിട്ടില്ല..അവൻ ചേട്ടനെ വിളിച്ചു ഞാൻ അവന്റെ കൂടെ ഉണ്ട് എന്ന് പറഞ്ഞു.അവിടെ ആണെങ്കിൽ എല്ലാവരും എന്നെ കാണാൻ ഇല്ലെന്നു പറഞ്ഞു തപ്പി നടക്കുവാരുന്നു..പപ്പയും അമ്മയും വരാൻ ഒരുപാടു ലേറ്റ് ആവും എന്ന് ഉള്ളത്കൊണ്ട് ആൽഫിയെ വിളിച്ചു ക്രിസ്റ്റിയുടെ വീട്ടിലെക്കു പൊക്കോളാൻ പറഞ്ഞിരുന്നു..ഇവന്മാർ രണ്ടും കൂടെ നേരെ കോട്ടയത്തെക്കു ആണു കേറി ചെന്നത്.ചേട്ടന്റെ വീട്ടിലേക്കു..ഈ ആണ്പിള്ളേര് അല്ലേലും വെള്ളമടിക്കാൻ കിട്ടുന്ന ഒരു അവസരവും പാഴ് ആകില്ലലോ അതിന്റെ എടേൽ എന്നെ മറന്നു പോയി എന്നുള്ളതാണ് വാസ്തവം..അവിടെ ചെന്ന് കേറിയപ്പോ കുറെ കിട്ടികാണും..ചേട്ടൻ എന്നെ അന്വേഷിച്ചു കോളേജിലേക്ക് ഇറങ്ങുവാരുന്നു..അപ്പോഴാണ് എബിൻ വിളിച്ചത്..നീ ഇനി ഇപ്പോ വരേണ്ട.ഞാൻ കൊണ്ട് വന്നു ആക്കാം എന്ന് അവൻ പറയുന്നത് കേട്ടു,നല്ല മഴ ആണു ലേറ്റ് ആവും എന്നും..