ഒളിച്ചോട്ടം 8 [KAVIN P.S]

Posted by

പാർക്കിന് സമീപമുള്ള ടൈൽ പാകിയ വാക്ക് വേയിലൂടെ മറൈൻ ഡ്രൈവ് ലക്ഷ്യമാക്കി ഞങ്ങൾ നടന്നു.

കായലിൽ നിന്നുള്ള കാറ്റേറ്റ് അനുവിന്റെ മുടിയും പാർട്ടി ഗൗൺ ടൈപ്പിലുള്ള ചുരിദാർ ടോപ്പിന്റെ താഴെയുള്ള അംബ്രല്ലാ കട്ടും പാറി പറക്കുന്നുണ്ടായിരുന്നു അവളത് കൈ കൊണ്ട് വലിച്ചു പിടിച്ചിട്ട് പറഞ്ഞു: “അന്നത്തെ പോലെ ഇന്നും നല്ല കാറ്റാണല്ലോ ആദി. ശ്ശോ ഈ ഡ്രസ്സ് ഇടണ്ടായിരുന്നു കാറ്റത്ത് പൊന്തുന്നുണ്ട് ഈ സാധനം” ന്ന് അൽപ്പം അസ്വസ്ഥതയോടെ പറഞ്ഞിട്ട് അനു ഡ്രസ്സ് കൂട്ടി പിടിച്ചു.

“അനൂട്ടി ഡ്രസ്സ് ശരിക്കും കൂട്ടി പിടിച്ചോ അല്ലേൽ ആളുകൾ അടിയിലുള്ള പലതും കാണുംന്ന്” പറഞ്ഞ് ഞാൻ അവളെ കളിയാക്കി ചിരിച്ചു. ഞാൻ ചിരിച്ചത് കേട്ട് ദേഷ്യം വന്ന പെണ്ണ് എന്റെ കൈ തണ്ടയിൽ നുള്ളി കൊണ്ട് എന്നെ “പോടാ കുരങ്ങാന്ന്” വിളിച്ചിട്ട് എന്റെ കൈയ്യിൽ ചുറ്റി പിടിച്ച് മറൈൻ ഡ്രൈവിലെ മഴ വിൽ പാലത്തിലേക്കുള്ള സ്റ്റെപ്പുകൾ കയറി പാലത്തിന്റെ സ്റ്റീൽ ഘടിപ്പിച്ച റെയിലിൽ ചാരി നിന്ന് കായൽ കാഴ്ചകൾ കാണാൻ തുടങ്ങി. കായലിലൂടെ ടൂറിസ്റ്റുകളെ കയറ്റിയുള്ള ചെറു ബോട്ടുകൾ അങ്ങിങ്ങായി നീങ്ങുന്നുണ്ടായിരുന്നു. കായലിൽ നിന്നുള്ള കാറ്റ് ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. അനു ഇപ്പോ എന്റെ തോളിൽ ചാരി നിന്നുകൊണ്ടാണ് കാഴ്ച കാണുന്നത്. പെണ്ണെന്നെ തോണ്ടി കൊണ്ട്:

“കുട്ടൂസ്സെ, നമ്മുക്ക് സെൽഫി എടുത്താലോന്ന്” പറഞ്ഞിട്ട് ഫോൺ നീട്ടി പിടിച്ച് ഫ്രണ്ട് ക്യാം ഓണാക്കി പെണ്ണെന്റ തോളിലേയ്ക്ക് തല ചേർത്ത് പിടിച്ചും എന്റെ നെഞ്ചിലേയ്ക്ക് ചേർന്ന് നിന്നുമുള്ള പല പോസുകളിൽ പിക്ചർ എടുത്തു. ഞങ്ങളുടെ ഫോട്ടോ സെഷൻ കണ്ട് ആളുകൾ ഞങ്ങളെ തുറിച്ച് നോക്കുന്നുണ്ടായിരുന്നു. അത് കണ്ട് എനിക്ക് ചെറുതായി നാണം തോന്നിയെങ്കിലും പെണ്ണ്‌ ഒരു കുലുക്കവുമില്ലാതെ പിന്നെയും മൊബൈലിൽ പിക്ചർ എടുക്കൽ തുടർന്നു. അവരെ കുറ്റം പറയാനും പറ്റില്ല ഇത്രയും സുന്ദരിയായ പെണ്ണിനെ കണ്ടാൽ ആർക്കാ ഒന്ന് നോക്കാൻ തോന്നാത്തത്. പിന്നെ ഞങ്ങളെ രണ്ട് പേരെ കണ്ടാൽ ഒരേ പ്രായമാണെന്നൊക്കെയേ കാണുന്നവർക്കും തോന്നുള്ളൂ. അനു എന്നെക്കാൾ 5 വയസ്സിന് മൂത്തതാന്ന് പറഞ്ഞാൽ ഒരുത്തനും വിശ്വസിക്കില്ല. അത് കൊണ്ട് ഞങ്ങളുടെ ഈ ഫോട്ടോ സെഷൻ കണ്ട് പലരും അടക്കം പറഞ്ഞ് പോയത് ഞങ്ങളീ അടുത്ത് കല്യാണം കഴിഞ്ഞ കപ്പിൾസാണെന്നാ തോന്നുന്നെന്നൊക്കെയാ. കുറേ നേരം അവിടെ നിന്ന് സെൽഫിയെടുത്തും കായലിലെ കാഴ്ചകൾ കണ്ടും മടുത്തപ്പോൾ ഞാൻ അനൂന്റെ കൈയ്യിൽ ചുറ്റി പിടിച്ച് അവളെയും കൊണ്ട് മഴവിൽ പാലത്തിന്റെ സ്റ്റെപ്പുകൾ ഇറങ്ങി.

ഉച്ചയായതോടെ നല്ല കത്തുന്ന വെയിലേറ്റ് ഞങ്ങൾ രണ്ടാളും വിയർത്ത് കുളിച്ചു. അങ്ങനെ അൽപ്പം തണലുള്ള ഭാഗത്ത് കണ്ട ബെഞ്ചിൽ ഞങ്ങൾ രണ്ടാളും പോയിരുന്നു. “ദാഹിക്കുന്നു ആദി കുറച്ച് വെള്ളം വാങ്ങി താ”ന്ന് പറഞ്ഞ് അനു എന്റെ കൈയ്യിൽ പിടിച്ച് കുലുക്കിയതോടെ ഞാൻ അവളെ അവിടെ ഇരുത്തിയിട്ട് അടുത്തുള്ള GCDA കോംപ്ലക്സിലുള്ള കൂൾ ബാറിൽ നിന്ന് 2 വലിയ ബോട്ടിൽ ഫ്രൂട്ടി വാങ്ങി അതിനോടൊപ്പം കഴിക്കാനായി രണ്ട് മൂന്ന്

Leave a Reply

Your email address will not be published. Required fields are marked *