അത്ര നേരം എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിന്നിരുന്ന ഞാനും നിയാസും അമൃതും ശുഐബിക്ക പറഞ്ഞത് കേട്ട് മൈൻഡ് ബൂസ്റ്റപ്പായപ്പോൾ വടി വാള് വീശി നിന്നിരുന്ന ഗുണ്ടാ പടയുടെ നേരെക്ക് മുണ്ട് മടക്കി കുത്തി ഷർട്ടിന്റെ കൈ തെറുത്ത് കേറ്റി വച്ച് പ്രേമം സിനിമാ സ്റ്റൈലിൽ സ്ലോ മോഷനിൽ നടന്നടുത്തു. വർധിത വീര്യത്തോടെയുള്ള ഞങ്ങളുടെ വരവ് കണ്ട് അവൻമാർ അലറി വിളിച്ച് കൊണ്ട് ഞങ്ങൾക്ക് നേരെ പാഞ്ഞടുത്തു. ഞങ്ങളുടെ കൈയ്യിലുണ്ടായിരുന്ന കമ്പി വടികളും ക്രിക്കറ്റു ബാറ്റുകളുമായി ഞങ്ങൾ അവരെ തലങ്ങും വിലങ്ങും അടിച്ചിട്ടു. ഞങ്ങൾക്ക് നേരെ ചാടി വന്നവൻമാരെ തല കൊണ്ടടിച്ചും കാല് ഉയർത്തി ചവിട്ടി വീഴ്ത്തിയും ഞങ്ങൾ ഗ്രൗണ്ടിൽ സീനിമയിലെ സ്റ്റണ്ടുകളെ അനുസ്മരിപ്പിക്കുന്ന വിധം തകർത്താടി. ഞങ്ങളുടെ അടിയേറ്റ് അവരിൽ പകുതിയിലധികം പേരും നിലത്ത് വീണു. ഞങ്ങളുടെ ക്യാംപസ് ഗ്രൗണ്ടിൽ നടക്കുന്ന ഈ ഗംഭീര സംഘട്ടന രംഗം കണ്ട് പെൺകുട്ടികളെല്ലാം അന്തംവിട്ട് നോക്കി നിൽപ്പുണ്ടായിരുന്നു. ഗുണ്ടാ പടയിൽ അവശേഷിക്കുന്ന 20 ഓളം പേർ ഞങ്ങളുടെ ഇടയിൽ പെട്ടു. അവന്മാർ എന്ത് ചെയ്യണമെന്നറിയാതെ കൈ കൂട്ടി പിടിച്ച് ഞങ്ങൾക്ക് ഇടയിൽ നിന്ന് വിയർക്കാൻ തുടങ്ങി. അതിലൊരുത്തൻ അവന്മാരോട് അലറി വിളിച്ചു പറഞ്ഞു “എല്ലാത്തിനേയും ചവിട്ടി വീഴ്ത്ത ഡാ” അത് കേട്ട പാടെ അവന്മാർ ചുറ്റിലും നിന്ന് പിള്ളേരെ ഓരോരുത്തരെയായി ചവിട്ടി വീഴ്ത്താനായി കാലുയർത്തി പലരും ഒഴിഞ്ഞു മാറി. ചിലർക്കൊക്കെ അവരുടെ ചവിട്ട് കൊണ്ട് വേദനിച്ചു അവിടെ നിന്ന് പിന്മാറി. ഞാനൊട്ടും പ്രതീക്ഷിക്കാതെ നിൽക്കുമ്പോൾ നേരത്തെ അടി കൊണ്ട് വീണ് കിടന്ന ഒരുത്തൻ എന്നെ പിറകെ നിന്ന് ചവിട്ടി. വേച്ച് പോയ ഞാൻ കൈ കോർത്ത് പിടിച്ച് നിൽക്കുന്ന ഗുണ്ടാ പടയിൽ ഒരുത്തന്റെ ദേഹത്താണ് ചെന്നിടിച്ച് നിന്നത്. അവനെന്റ കോളറിൽ പിടിച്ചിട്ട് അവന്റെ തല കൊണ്ട് എന്റെ തലയിൽ ശക്തിയായി ഇടിച്ചു. ഇടിയേറ്റ ഞാൻ അൽപ്പം നീങ്ങി ഗ്രൗണ്ടിലെ മണ്ണിൽ വീണു. തലയിലേറ്റ അടിയുടെ വേദന കൊണ്ട് കുറച്ച് നേരം എനിക്ക് ഒരു മരവിപ്പ് തോന്നി തലയിൽ. അത് കാരണം ഞാൻ എഴുന്നേൽക്കാനാകാതെ കിടന്നു. ഞാനെഴ്ന്നേൽക്കാത്തത് കണ്ട് പരിഭ്രമിച്ച ശുഐബിക്കയും നിയാസും അമൃതും ഓടി എന്റെ അടുത്തേക്ക് വന്നിട്ട് എന്നെ പിടിച്ചെഴുന്നേൽപ്പിച്ചിട്ട് “എന്തേലും പറ്റിയോ ഡാ ” ന്ന് ചോദിച്ചു. ഞാൻ അവരോട് ഒന്നും പറ്റിയില്ലെന്ന അർത്ഥത്തിൽ തലയാട്ടിയിട്ട് ഷർട്ടിലും മുണ്ടിലും പറ്റിയിരുന്ന മണ്ണെല്ലാം കുടഞ്ഞിട്ട് എന്റെ തല രണ്ട് ഭാഗത്തേയ്ക്കും ഒന്ന് വെട്ടിച്ച് കൊണ്ട് എന്നെ തല കൊണ്ടിടിച്ചവന്റെ നേർക്ക് പ്രതികാര ദാഹത്തോടെ മുണ്ട് മടക്കി കുത്തി ഓടി. എന്റെ നീക്കം കണ്ട് നിയാസും ശുഐബിക്കയുമെല്ലാം അന്തം വിട്ട് നോക്കി നിൽപ്പുണ്ട്.