ഏകദേശം മുന്നൂറോളം ബൈക്കുകളിൽ രണ്ട് പേർ വീതമായി സംഗീത് വിളിച്ച് വരുത്തിയവന്മാർ കൈ കളിൽ വടികളും, ഹോക്കി സ്റ്റിക്കുകളുമായി ഞങ്ങളുടെ കോളെജ് കോമ്പൗണ്ടിൽ ബൈക്കിൽ ഹോൺ മുഴക്കി കൊണ്ട് പ്രവേശിച്ചു. ചുരുക്കി പറഞ്ഞാൽ അവന്റെ കോളെജിലെ മൊത്തം പിള്ളേരും ഇങ്ങെത്തിയിട്ടുണ്ട്. ഞങ്ങളും അവരും ഇപ്പോൾ ആൾ ബലത്തിന്റെ കാര്യത്തിൽ ഏറ കുറെ സമം ആണ്. ഞങ്ങൾ നിരന്ന് നിൽക്കുന്നത് കണ്ട് ഞങ്ങളെയൊന്ന് വെല്ലുവിളിക്കാനെന്ന വണ്ണം അതിൽ ബുള്ളറ്റിൽ വന്നിരിക്കുന്നവന്മാർ ആക്സിലേറ്റർ തിരിച്ച് ശബ്ദമുണ്ടാക്കി അത് കേട്ട് ഞങ്ങളുടെയെല്ലാവരുടെയും കോപം ഇരച്ച് കയറി. “അടിച്ച് നിരത്തെടാ ഇവന്മാരെ” ഞാൻ എന്റെ ഗ്രൂപ്പിലെ പിള്ളേരെ നോക്കി അലറി . അവന്മാരത് കേട്ട നിമിഷം അവർക്ക് നേരെ പാഞ്ഞടുത്തു അവർ ബൈക്കിൽ നിന്നിറങ്ങാനുള്ള സാവകാശം കിട്ടുന്നതിന് മുൻപെ ഞാനടക്കമുള്ളവർ അവരെ കൈയ്യിലുള്ള ബാറ്റ് കൊണ്ടും വടികൾ കൊണ്ടും അടിച്ചു ഞങ്ങളുമായി അടിച്ച് നിൽക്കാൻ പറ്റാതെ അവന്മാർ ഞങ്ങളെ ഉന്തി തള്ളി കോളെജ് ഗ്രൗണ്ട് ലകഷ്യമാക്കി ചിതറി ഓടി. അവരുടെ ഓട്ടം കണ്ട് ആവേശം കയറിയ ശുഐബിക്കയും അമൃതും പിള്ളേരും ഗ്രൗണ്ടിലേയ്ക്ക് അവർക്ക് പിന്നാലെ ഓടി.
തോമസേട്ടനോട് ഗേറ്റ് പൂട്ടാൻ പറഞ്ഞിട്ട് ഞാനും നിയാസും പിള്ളേരും ഗ്രൗണ്ടിലെയ്ക്ക് ഓടി. അവിടെ ഞങ്ങൾ ചെല്ലുമ്പോൾ ശുഐബിക്ക&അമൃത് ഗ്യാങ്ങ് സംഗീത് വിളിച്ച് വരുത്തിയവന്മാരുമായി പൊരിഞ്ഞ തല്ലാണ്. അമൃത് വന്നവന്മാരെയെല്ലാം കോളറിന് കുത്തി പിടിച്ച് മുഷ്ടി ചുരുട്ടി മൂക്കിനിടിക്കുന്നുണ്ട്. കിക്ക് ബോക്സർ കൂടിയായ ശുഐബിക്ക കുറേ പേരെ ഒറ്റയ്ക്ക് നിന്ന് നേരിടുന്നുണ്ട്. എല്ലാത്തിനും പുള്ളിയുടെ കൈയ്യിൽ നിന്ന് നല്ല ഊക്കൻ പഞ്ച് മുഖത്ത് കൊണ്ട് വെള്ള ച്ചാട്ടം പോലെ ചോര പൊടിയുന്നുണ്ട് അവരുടെയെല്ലാം മുഖത്ത് നിന്ന്. പക്ഷേ നിമിഷ നേരം കൊണ്ട് കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. സംഗീത് വിളിച്ചു വരുത്തിയവരിൽ പത്തമ്പതോളം ഗുണ്ടകളും ഉണ്ടായിരുന്നു തരം കിട്ടിയപ്പോൾ അവർ കൈയിൽ കരുതിയിരുന്ന വടി വാളെടുത്ത് ഞങ്ങളുടെ പിള്ളേരുടെ നേരെ വീശി. തടയാൻ ചെന്ന പലർക്കും കൈയ്യിലും ദേഹത്തും മുറിവേറ്റു. ഇങ്ങനെ ഒരു നീക്കം അവരുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കാത്ത ഞങ്ങളെല്ലാവരും ആകെ അന്ധാളിച്ചു പോയി. ഗുണ്ടാ പട ഞങ്ങൾക്ക് നേരെ വടി വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കൊണ്ടിരിക്കുമ്പോൾ ശുഐബിക്ക അലറി വിളിച്ചു പറഞ്ഞു ” പിള്ളേരെ, എന്ത് വന്നാലും വേണ്ടില്ലാ ഇവന്മാരിനി നമ്മുടെ കോളെജ് ക്യാപസ് വിട്ട് രണ്ട് കാലിൽ പോകരുത് അടിച്ച് നിരത്തെഡാ എല്ലാത്തിനേം”