“അന്ന് നീ എനിക്ക് ബർത്ത്ഡേ ഗിഫ്റ്റ് ആയിട്ട് തന്ന ഈ മോതിരം എന്റെ വിരലിൽ ഇട്ട് തന്നിട്ടല്ലേ ഡാ കള്ളാ നീ എന്നെ വീണ്ടും പ്രപ്പോസ് ചെയ്തെ. അപ്പോ എന്റെ വിരലിൽ കിടന്നിരുന്ന ആ മോതിരം ഊരി നിനക്ക് ഇട്ട് തന്നിട്ടല്ലേ നമ്മളന്ന് റിംഗ് എക്സ്ചേഞ്ച് നടത്തിയെ” അനൂന് അന്ന് ഞാൻ വിരലിൽ അണിയിച്ച് കൊടുത്ത മോതിരത്തിൽ ചുംബിച്ച് കൊണ്ടാണ് അവളിത് പറഞ്ഞത്.
“എല്ലാം ഇന്നലെ കഴിഞ്ഞ പോലെയാ തോന്നുന്നെ അല്ലേ അനൂസ്സെ?” ഞാൻ അവളുടെ നെറ്റിയിൽ ചുംബിച്ച് കൊണ്ട് ചോദിച്ചു.
ഉം .. അനു മൂളി കൊണ്ട് പറഞ്ഞു തുടങ്ങി:
“ഒന്നേകാൽ കൊല്ലം മുൻപാ അന്ന് നമ്മള് അവിടെ പോയെ. ഇന്നിപ്പോ ഈ കള്ള മോനൂസെന്റ കെട്യോനുമായി.” അനു കൊഞ്ചി പറഞ്ഞു കൊണ്ട് എന്റെ നെഞ്ചിലേയ്ക്ക് മുഖം പൂഴ്ത്തി വച്ച് കിടന്നു. പിന്നെയും ഞങ്ങൾ കുറേ നേരം ഓരോ കിന്നാരമൊക്കെ പറഞ്ഞു കിടന്നു. കുറേ നേരം കഴിഞ്ഞ് ഞാൻ പറയുന്നതിന് അനൂന്റെ മറുപടി കേൾക്കാതായതോടെ നോക്കിയപ്പോ പെണ്ണെന്റെ നെഞ്ചിൽ മുഖം ചേർത്ത് വച്ച് എന്നെ കെട്ടി പിടിച്ചു ഉറങ്ങിയിരുന്നു. അനൂന്റെ നെറ്റിയിലൊരു സ്നേഹ ചുംബനം കൊടുത്തിട്ട് നേരത്തെ ഞങ്ങൾ സംസാരിച്ചു കൊണ്ടിരുന്ന ഞങ്ങളുടെ ആദ്യ യാത്രയുടെ ഓർമകളിലേയ്ക്ക് മനസ്സിനെ ഞാൻ ഒരിക്കൽ കൂടി തിരിച്ചു നടത്തിച്ചു.
(തുടരും……)