ഞാൻ കൈ കൊണ്ട് സൂപ്പറാന്ന് ആംഗ്യം കാണിച്ചു കൊണ്ട് കട്ടിലിൽ നിന്നെഴുന്നേറ്റ് അനൂന്റെ അടുത്തേക്ക് നീങ്ങി നിന്നിട്ട് അവളെ പിടിച്ച് ഡ്രസ്സിംഗ് ടേബിളിലെ കണ്ണാടിയ്ക്ക് മുന്നിലേയ്ക്ക് നീക്കി നിർത്തി ഞാനും ഒപ്പം നിന്നിട്ട് കണ്ണാടിയിൽ നോക്കി പറഞ്ഞു. “ഇപ്പോ നോക്ക്യേ നമ്മൾ മാച്ച് അല്ലേ ന്ന്?”
“കണ്ണാടിയിലൊന്നും നോക്കണ്ട നമ്മൾ രണ്ടു പേരും മാച്ച് തന്നെയാ” പെണ്ണെന്റ നെഞ്ചിൽ ഒട്ടി ചേർന്ന് നിന്ന് കൊണ്ട് പറഞ്ഞു.
“വാ അനൂസ്സെ മണി 5 ആയി നമുക്കിറങ്ങാംന്ന്” പറഞ്ഞ് ഞാനവളെ മുറുക്കെ പുണർന്ന് കൊണ്ട് പറഞ്ഞതോടെ പെണ്ണെന്റ നെഞ്ചിൽ നിന്ന് വിട്ട് മാറി കൊണ്ട് എന്റെ വലത്തെ കൈയ്യിൽ ചുറ്റി പിടിച്ച് വാ പോകാംന്ന് പറഞ്ഞ് മുന്നിലെ ഡോർ ലക്ഷ്യമാക്കി നടന്നു. ഡോർ തുറന്നിറങ്ങിയ ഞാൻ കാർ പോർച്ചിലെ ഷൂ സ്റ്റാൻഡിൽ ഇരുന്നിരുന്ന ഫോർമൽ ടൈപ്പ് ഷൂ എടുത്തിട്ട് കാറിൽ കേറി ഇരുന്നു. അനു മുന്നിലെ ഡോർ പൂട്ടി വന്ന് കാറിൽ കേറിയതോടെ ഞാൻ കാർ മുന്നോട്ടെടുത്തു. ടൗണിലെത്തിയ ഞങ്ങൾ ‘ഫെയർ മാർട്ട് സൂപ്പർ സ്റ്റോറെന്ന’ സൂപ്പർ മാർക്കറ്റിൽ കേറി ആവശ്യമുള്ള സാധനങ്ങളെല്ലാം വാങ്ങിച്ചിട്ട് വീട്ടിലേയ്ക്ക് തിരിച്ചു. കാറിൽ നിറയെ സാധനങ്ങളുമായാണ് ഞങ്ങൾ വീട്ടിലെത്തിയത്. അതെല്ലാം എടുത്ത് വച്ച ഞങ്ങൾ രാത്രി ഭക്ഷണം കഴിഞ്ഞ് ഉറങ്ങാൻ കിടന്നു. ഉച്ചയ്ക്ക് കുറേ സമയം ഉറങ്ങാൻ കിടന്നത് കൊണ്ടാണെന്ന് തോന്നുന്നു. എത്ര കിടന്നിട്ടും ഞങ്ങൾ രണ്ടാൾക്കും ഉറക്കം വരുന്നില്ല. പിന്നെ നാളെ അവരെല്ലാം പുതിയ വീട്ടിലേക്ക് വരുന്നതിന്റെ സന്തോഷവും ഉണ്ട് ഈ ഉറക്കമില്ലായ്മയ്ക്കുള്ള വേറൊരു കാരണം. ഉറക്കം വരാത്തത് കൊണ്ട് ഞാൻ അവളെ വലിച്ച് എന്റെ നെഞ്ചിലേയ്ക്ക് ചേർത്ത് കിടത്തിയിട്ട് ഞങ്ങളുടെ പ്രണയകാലത്ത് നടന്ന ഓരോ സംഭവങ്ങളെ കുറിച്ച് വെറുതെ സംസാരിച്ച് കിടന്നു. സംസാരത്തിനിടെ അനു എന്റെ നെഞ്ചിൽ പറ്റി ചേർന്ന് കിടന്നിട്ട് ചോദിച്ചു. “ആദി, നമ്മള് അടുത്തതിനു ശേഷം ആദ്യമായി കൊച്ചിയ്ക്ക് പോയത് ഓർമ്മേണ്ടോ നിനക്ക്?”
“അയ്യോ അത് അങ്ങനെ മറക്കാൻ പറ്റോ അന്നല്ലേ ഞാൻ നിന്നെ ഒഫീഷ്യലായി പ്രപ്പോസ് ചെയ്ത് നമ്മള് റിംഗ് എക്സ്ചേഞ്ച് ഒക്കെ നടത്തിയേ” വലത്തെ കൈയ്യിലെ മോതിര വിരലിൽ ചുവന്ന കല്ലോടു കൂടിയ മോതിരം അവളെ പൊക്കി കാണിച്ചു കൊണ്ട് ഞാൻ പറഞ്ഞു.