ചിതറിയോടിയ സംഗീതിന്റെ കൂട്ടുകാരെ ഞങ്ങൾ ഓടിച്ച് പിടിച്ച് കൈയ്യിലുണ്ടായിരുന്ന വടികൾ കൊണ്ടും ക്രിക്കറ്റ് ബാറ്റു കൊണ്ടുമെല്ലാം നല്ല വണ്ണം കൈ കാര്യം ചെയ്തു. ഞങ്ങളുടെ കൈയ്യിൽ നിന്ന് കണക്കിന് വാങ്ങിച്ച് കൂട്ടിയ അവർ ദേഹ മൊത്തം അടി കൊണ്ട് ചതഞ്ഞ് ചോരയൊലിപ്പിച്ച് ഗ്രൗണ്ടിൽ വീണു കിടപ്പായി അവരെയെല്ലാത്തിനെയും പൊക്കിയെടുത്ത് ഞങ്ങളെല്ലാരും ഗ്രൗണ്ടിൽ നിൽക്കുന്ന ആൽമര ചുവട്ടിൽ കൊണ്ടു നിരത്തി കിടത്തി. കോളെജിൽ നടന്ന അടിയുടെ കാര്യമറിഞ്ഞ് ഇറങ്ങി വന്ന ടീച്ചർമാരോടും സാറും മാരോടെല്ലാം ശുഐബിക്ക സംഭവങ്ങൾ വിശദീകരിച്ച് കൊടുക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ പ്രിൻസിപ്പാൾ തോമസ് ആന്റണി സാർ കാര്യങ്ങൾ തിരക്കാനായി കൂട്ടം കൂടി നിൽക്കുന്ന ഞങ്ങൾക്കിടയിലേയ്ക്കിറങ്ങി വന്ന് ശുഐബിക്കയോട് കാര്യങ്ങൾ തിരക്കിയിട്ട് എന്താ വേണ്ടതെന്ന് ചോദിക്കുന്നുണ്ടായിരുന്നു “പോലീസിനെ വിളിക്ക് സാറെ”ന്ന് ശുഐബിക്ക പറഞ്ഞതോടെ തോമസ് സാർ പാന്റ്സിന്റ പോക്കറ്റിൽ നിന്ന് മൊബൈലെടുത്ത് ആലുവ സ്റ്റേഷനിലേയ്ക്ക് വിളിച്ചിട്ട് സ്വയം പരിചയപെടുത്തുന്നുണ്ടായിരുന്നു. അവിടെ നിന്ന് എന്തോ മറുപടി പറയുന്നത് കേട്ട് പുള്ളി ഗൗരവത്തിൽ തലയാട്ടുന്നുണ്ടായിരുന്നു. കോൾ കട്ടാക്കി കഴിഞ്ഞപ്പോൾ പുള്ളി ഞങ്ങളോടെല്ലാരോടുമായി ഉച്ചത്തിൽ പറഞ്ഞു.
” പിള്ളേരെ ഒന്ന് ശ്രദ്ധിച്ചേ: ഞാനിപ്പോ സ്റ്റേഷനിലേയ്ക്ക് വിളിച്ചിരുന്നു. അവിടെത്തെ പോലീസുകാരെല്ലാം നെടുമ്പാശ്ശേരി എയർപോർട്ടിൽ മുഖ്യമന്ത്രി ഉത്ഘാടനം ചെയ്യുന്ന എതോ ഫംഗ്ഷന് സെക്യൂരിറ്റി കൊടുക്കാൻ പോയിരിക്കുകയാ അവർ മടങ്ങി വരുന്ന വഴിയിൽ ഇവന്മാരെ കൊണ്ട് പോയ്ക്കൊളാന്നാ പറഞ്ഞിരിക്കണെ. അത് വരെ ഇവന്മാരെ ഒന്നും ചെയ്യരുതെന്നാ പറഞ്ഞിരിക്കണെ.” പുള്ളി പറഞ്ഞ് നിറുത്തിയിട്ട് അടി കൊണ്ട് കിടക്കുന്നവൻമാരെ ഒന്ന് കൂടി നോക്കിയ ശേഷം ചിരിച്ച് കൊണ്ട് പറഞ്ഞു ” ഇവൻമാരെ ഇനി നിങ്ങള് ചെയ്യാനൊന്നും ബാക്കിയില്ലാലോ ഡാ പിള്ളേരെ”
തോമസ് സാർ പറഞ്ഞത് കേട്ട് ശുഐബിക്ക പുള്ളിയോടായി പറഞ്ഞു: “പിന്നെ നമ്മുടെ കോളെജ് ക്യാമ്പസീ കേറി പിള്ളേരെ ചൊറിയാൻ വരുന്നവന്മാരെ ഞങ്ങളായത് കൊണ്ടാ ബാക്കി വെച്ചത് വേറെ വല്ലോടത്തുമായിരുന്നെങ്കിൽ ഇവന്മാരെ തീർത്ത് കളഞ്ഞിട്ടുണ്ടായിരുന്നെനെ സാറെ”
ശുഐബിക്ക പറഞ്ഞത് കേട്ട് തോമസ് സാർ തോളത്ത് കൈ വച്ച് കൊണ്ട് പറഞ്ഞു: “അതൊക്കെ എനിക്കറിയാം ശുഐബെ. എന്നതായാലും നിങ്ങളിവന്മാരെ ശരിക്കുമെന്ന് ശ്രദ്ധിച്ചോണെ പോലീസ് വരുന്നത് വരെ ഇനി ഇവരെ ഒന്നും ചെയ്യണ്ടാട്ടോ. എന്നാ ഞാൻ ഓഫീസിലോട്ട് പോക്കോട്ടെന്ന്” പറഞ്ഞ് പുള്ളി തിരിഞ്ഞു നടന്നിട്ട് കൂടി നിൽക്കുന്ന ടീച്ചേഴ്സിനോടും സാറുമ്മാരോടുമെല്ലാം സ്റ്റാഫ് റൂമിലേയ്ക്ക് പോയ്ക്കോള്ളാൻ പറഞ്ഞു. അതോടെ അവരെല്ലാം മടങ്ങി. ഗ്രൗണ്ടിൽ ഞങ്ങൾ സ്റ്റുഡൻസ് മാത്രമായി.