അച്ഛൻ പറഞ്ഞത് കേട്ട് ഞാൻ അഞ്ജൂനോട് പറഞ്ഞു ” അഞ്ജൂസ്സെ, നീയും അമ്മേം അച്ഛന്റൊപ്പം പോയ്ക്കൊ ഞാനും അനു ചേച്ചീം എന്റെ വണ്ടീല് അവരോടൊപ്പം വരാം എല്ലാരും കൂടെ തിങ്ങി നിറഞ്ഞ് പോവ്വണ്ടാലോ രണ്ട് കാറുള്ളതല്ലേ”
ഞാൻ പറഞ്ഞത് കേട്ട് അച്ഛൻ അതാ നല്ലതെന്ന് പറഞ്ഞ് അഞ്ജൂനോട് കേറാൻ പറഞ്ഞു. അഞ്ജു മുഖം വീർപ്പിച്ച് കൊണ്ട് ബാക്കിലെ സീറ്റിൽ അമ്മയോടൊപ്പം കേറി. അവര് പോയ ഉടനെ നിയാസ് എന്റെ സാൻട്രോയുമായി ഹെഡ് ലൈറ്റ് ഒക്കെ തെളിയിച്ച് എന്റെ അടുത്ത് കൊണ്ട് വന്ന് നിർത്തി തൊട്ട് മുന്നിലെ സീറ്റിൽ അമൃതുമുണ്ടായിരുന്നു. കാറിന്റെ ബാക്ക് സീറ്റിൽ കേറിയ ഞാനും അനുവും കൈ കോർത്ത് പിടിച്ചാണ് ഇരുന്നത്. അനു എന്റെ തോളിൽ തല ചായ്ച്ചിരുന്ന് ശബ്ദം താഴ്ത്തി പറഞ്ഞു.
“അഞ്ജൂനെ നൈസായിട്ട് അങ്ങ് കേറ്റി വിട്ടതാലേ ആദി കുട്ടാ?”
” എന്നാലല്ലേ എനിക്കെന്റ അനു കുട്ടിയുടെ കൂടെ ഇങ്ങനെ കുറച്ച് നേരം കൂടി ഇരിക്കാൻ പറ്റു” ന്ന് ശബ്ദം താഴ്ത്തി പറഞ്ഞ് ഞാൻ അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു. എന്റെ ഉമ്മ കിട്ടിയതോടെ പെണ്ണൊന്ന് ഇളകി കൊണ്ട് എന്റെ നെഞ്ചിൽ മുഖം അമർത്തിയിരുപ്പായി
“ആദി കുട്ടാ എനിക്കെപ്പോ നിന്റെ ഒച്ച കേൾക്കണമെന്ന് തോന്നിയാലും ഞാൻ വിളിക്കും അപ്പോ ഫോണെടുത്തില്ലെങ്കിലാ എന്റെ വിധം മാറാ” പെണ്ണെന്റ കൈ തണ്ടയിൽ ചെറുതായൊന്ന് പിച്ചി കൊണ്ട് പറഞ്ഞു.
” അതൊക്കെ ഞാൻ എടുത്തോളാം എന്റെ പെണ്ണെ. ഞാൻ വിളിക്കുമ്പോ നീയും എടുത്തേക്കണം. ഈ കാര്യം ഡീൽ അല്ലേ?” എന്ന് ചോദിച്ച് ഞാൻ വലത്തെ കൈയ്യിലെ തള്ള വിരൽ ചുരുട്ടി പിടിച്ച് തംബ്സ് അപ്പ് കാണിച്ചു. അത് കണ്ട് അനു ഒന്ന് പുഞ്ചിരിച്ചിട്ട് ഞാൻ കൈ പിടിച്ചിരിക്കുന്ന പോലെ വിരൽ ചുരുട്ടി പിടിച്ചിട്ട് എന്റെ വിരലിൽ പതിയെ ഒന്ന് മുട്ടിച്ച് സമ്മതമാണെന്നറിയിച്ചു.
“അന്ന് ഞാൻ ഇഷ്ടമല്ലാന്ന് പറഞ്ഞപ്പോ എന്റെ ആദി കുട്ടന് ഒരുപാട് വിഷമായല്ലേ സോറീ ട്ടോ” ന്ന് പറഞ്ഞ് പെണ്ണെന്റ കവിളിൽ ഒരുമ്മ തന്നു.