ഒളിച്ചോട്ടം 7 [KAVIN P.S]

Posted by

ഡോർ തുറന്ന പാടെ നിയാസും അമൃതും കൈയ്യിൽ ഒരു വലിയ കവറുമായി അനുവിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് റൂമിലേയ്ക്ക് കയറി വന്നു. ഞാൻ ബെഡിൽ എഴുന്നേറ്റിരുന്ന് ഒന്നും സംഭവിക്കാത്ത പോലെ അവരെ നോക്കി പുഞ്ചിരിച്ചത് കണ്ടതോടെ നിയാസ് എന്നെ അത്ഭുതത്തോടെ നോക്കീട്ട് പറഞ്ഞു. “ആഹാ… ഡാ തെണ്ടി നിനക്കെപ്പോഴാ ബോധം തെളിഞ്ഞെ? നിന്റെ കിടപ്പ് കണ്ടപ്പോ ഞങ്ങള് കരുതിയത് നിന്റെ ആപ്പീസ് പൂട്ടിയെന്നാ” നിയാസ് ചിരിച്ചു കൊണ്ട് പറഞ്ഞ് ബെഡിൽ എന്റെടുത്ത് വന്നിരുന്നു.

“ഒന്ന് പോടാ മൈ” അനു റൂമിലുണ്ടായിരന്നെന്ന കാര്യം ഓർത്തപ്പോ ഞാൻ അവനെ വിളിക്കാൻ വന്ന തെറി പകുതിയ്ക്ക് വച്ച് നിർത്തി. ഞാൻ വിളിച്ചത് കേട്ട് അനു എന്നെ നോക്കി കണ്ണുരുട്ടി.ഞാൻ അവളെ നോക്കി ചമ്മിയ ഒരു ചിരി ചിരിച്ചിട്ട് ഇനി അങ്ങനെ വിളിക്കില്ലാന്നുള്ള അർത്ഥത്തിൽ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു.

“പൂച്ചേടാ പോലെയാ ഇവൻ തല്ലി കൊല്ലാൻ നോക്കിയാലും ചാവത്തൊന്നുമില്ല” അമൃത് കട്ടിലിനടുത്തെ കസേര നീക്കിയിട്ടിരിക്കുന്നതിനിടെ ചിരിച്ച് കൊണ്ട് പറഞ്ഞു.

“നീ ഇപ്പോ ഒക്കെയല്ലേ മച്ചാനേ?” നിയാസെന്റ തോളിൽ കൈ വച്ച് കൊണ്ട് ചോദിച്ചു.

“ഞാൻ ഓക്കെയാണ് ആ സംഗീത് കൈയ്യും കാലും ഒടിഞ്ഞ് കിടക്കുകയാണെന്നറിഞ്ഞപ്പോ തന്നെ എന്റെ പകുതി വയ്യായ്ക മാറി” ഞാൻ ചിരിച്ചു കൊണ്ട് അവരോട് രണ്ടു പേരോടുമായി പറഞ്ഞു.

“നിന്റെ ചവിട്ട് കൊണ്ട് ചെക്കന്റ യൂറിനറി ബ്ലാഡറ് പൊട്ടിയെന്നാ പറഞ്ഞ് കേട്ടേ. പിന്നെ നമ്മുടെ പിള്ളേര് ആളെ കൂട്ടി നിന്നെ തല്ലാൻ വന്നേനും കൂടി ചേർത്ത് നല്ലത് കൊടുത്തിട്ടുണ്ട്. അങ്ങിനെയാ അവനീ കോലമായെ” അമൃത് പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.

“എന്തായാലും ഞാൻ ഹാപ്പിയാ ഇപ്പോ. എടാ എങ്ങനേലും പറഞ്ഞ് ഇന്നെന്നെ ഡിസ്ചാർജ്ജ് ചെയ്യിക്ക് പ്ലീസ് …” ഞാൻ നിയാസിന്റെ കൈയ്യിൽ പിടിച്ചു കൊണ്ടു പറഞ്ഞു.

“അയ്യോ ഡോക്ടറ് വന്ന് നോക്കീട്ട് ഡിസ്ചാർജ്ജ് ചെയ്യാന്ന് പറയുമ്പോ ഡിസ്ചാർജ്ജ് ചെയ്താ മതി.” അനു എന്റെ അടുത്തേയ്ക്ക് വേഗത്തിൽ നടന്ന് വന്ന് കൊണ്ട് എന്നെ നോക്കി അവളുടെ ഉണ്ട കണ്ണുരുട്ടി കാണിച്ചിട്ട് പറഞ്ഞു. അനു വേഗത്തിൽ എന്റെ നേരെയ്ക്ക് നടന്നു വന്നത് കണ്ട് നിയാസ് അനൂനെ നോക്കി ചിരിച്ചു കൊണ്ട് എന്നോടായി പറഞ്ഞു: “ഡാ നിന്റെ ലൗവ്വറ് പറഞ്ഞത് കേട്ടല്ലോ ഡോക്ടറ് വന്ന് നോക്കീട്ട് ഡിസ്ചാർജ് ചെയ്യാൻ പറയുമ്പോ പോയാ മതി നീ വീട്ടിലോട്ട്”

Leave a Reply

Your email address will not be published. Required fields are marked *