ബൈക്ക് കളമശ്ശേരി HMT ജംഗ്ഷനോടുക്കറായപ്പോൾ അവളുടെ അടക്കി പിടിച്ചുള്ള തേങ്ങൽ കേട്ടതോടെ ഞാൻ ബൈക്കിന്റ കണ്ണാടിയിൽ നോക്കിയപ്പോൾ കാണുന്ന കാഴ്ച അനു ഷാൾ കൊണ്ട് മുഖം പൊത്തി പിടിച്ചിരുന്നു കരയുന്നതാണ്. ഞാൻ പിറകിലോട്ട് തല ചെരിച്ചിട്ട്: ” അനു ചേച്ചി കരയല്ലേ ട്ടോ” ഞാനവളോട് ഇടറിയ സ്വരത്തിൽ പറഞ്ഞിട്ട് ബൈക്ക് വേഗത കുറച്ച് ഒതുക്കി നിറുത്തിയതോടെ അനു എന്റെ തോളിൽ മുഖമമർത്തി പിടിച്ച് കരയാൻ തുടങ്ങി. ഞാനവളെ ആശ്വസിപ്പിക്കാനായി പലതും പറഞ്ഞെങ്കിലും അവൾ പിന്നേം കരച്ചിൽ തന്നെ. ഞാനെന്റെ വലത്തെ കൈ കൊണ്ട് എന്റെ തോളിൽ തല ചേർത്ത് വച്ച് കരയുന്ന അവളുടെ തലയിൽ തലോടി കൊണ്ടിരുന്നു. കുറച്ച് നേരം കഴിഞ്ഞപ്പോൾ അനൂന്റെ കരച്ചിൽ ഒന്നടങ്ങിയപ്പോൾ അവളെന്റ തോളിൽ നിന്ന് മുഖമുയർത്തി കൊണ്ട്:
“ആദി, ഞാനിന്ന് ഓഫീസിൽ പോണില്ല.
എനിക്കെന്തോ മനസ്സിനൊരു സുഖമില്ല. നമ്മുക്ക് വീട്ടിലേയ്ക്ക് തിരിച്ചു പോകാം”
ഞാൻ ബൈക്കിൽ നിന്നിറങ്ങാതെ തന്നെ ബൈക്ക് സെന്റർ സ്റ്റാന്റിൽ കയറ്റി വച്ച് ചാടി ഇറങ്ങിയിട്ട് അൽപ്പം ദേഷ്യത്തിൽ അനൂനോടായി പറഞ്ഞു:
“എന്നാ അനു ചേച്ചി ഒരു കാര്യം ചെയ്യ് വീട്ടിൽ പോയിരുന്ന് കരയ്. അപ്പോ ആന്റിയും കൂട്ടിനുണ്ടാകും അനു ചേച്ചീടെ കൂടെ ഇരുന്ന് കരയാൻ.”
ഞാൻ പറഞ്ഞത് കേട്ട് അനു എന്നെ മനസ്സിലാകാത്ത മട്ടിൽ നോക്കിയപ്പോൾ ഞാൻ തുടർന്നു:
“അവൻ അനു ചേച്ചീനോട് പറഞ്ഞതിനുള്ളത് ഞാൻ അവന് കണക്ക് തീർത്ത് കൊടുത്തിട്ടുണ്ട്. ഇനിയവൻ അനു ചേച്ചീടെ കൺ വട്ടത്തേയ്ക്ക് വരൂല അത് പോരെ?”
” എന്നാലും എനിക്കെന്തോ പേടിയാവുണു ആദി” അനു പറഞ്ഞ് വന്നത് മുറിഞ്ഞ് പോയത് പോലെ നിറുത്തിയിട്ട് എന്നെ നോക്കി.
” ഒരു കാര്യം ചെയ്യാം നമ്മുക്ക്, ഇനി നമ്മുക്കവടെ സ്കൂട്ടർ പാർക്ക് ചെയ്യണ്ട പകരം ഇനി മുതല് ‘സിറ്റി സെന്ററിന്റെ ‘ പാർക്കിംഗിൽ വച്ചാ മതി സ്കൂട്ടറ്. ഇനി മുതൽ എല്ലാ ദിവസവും ഞാനും വരുന്നുണ്ട് അനു ചേച്ചീടെ കൂടെ ബസ് കയറ്റി വിടാനും വൈകീട്ട് തിരിച്ചു വരുമ്പോ കൂട്ടിനും അത് പോരെ?”
ഞാൻ പറഞ്ഞത് കേട്ട് അനൂ മുഖത്ത് പടർന്നിരിക്കുന്ന കണ്ണീര് ഷാൾ വച്ച് തുടച്ചിട്ട് പറഞ്ഞു:
” അയ്യോ എല്ലാ ദിവസവും വരാന്ന് വെച്ചാ അത് ആദിയ്ക്കൊരു ബുദ്ധിമുട്ടാവില്ലേ?” അവളെന്നോടായി ചോദിച്ചു
” ആ ബുദ്ധിമുട്ട് തൽക്കാലം ഞാനങ്ങ് സഹിച്ചോളാം അനൂ ചേച്ചിക്കെന്റ കൂടെ വരാൻ ഇഷ്ടമില്ലാത്തത് കൊണ്ടാണോ ഇങ്ങനെ ഓരോന്ന് ചോദിക്കണെ?”
ഞാനൊരു നീരസത്തോടു കൂടി അവൾ ചോദിച്ചതിനു ഒരു മറു ചോദ്യമെന്നോണം ചോദിച്ചതോടെ അനൂന്റെ മുഖം വാടി അവൾ നിലത്തേയ്ക്ക് നോക്കി നിന്നിട്ട് പറഞ്ഞു:
” ഇന്ന് നീയെന്റ കൂടെ വന്നത് കൊണ്ടാ ഞാനിപ്പോ ഒരു പോറല് പോലും പറ്റാതെ ഇങ്ങനെ നിൽക്കണത് ആ നീ എന്റെ കൂടെ വരുന്നത് എനിയ്ക്കൊരു സെക്യൂർ ഫീലാ തരുന്നത്. ”
അവൾ ശബ്ദമിടറി പറഞ്ഞു.