ഒളിച്ചോട്ടം 5 [KAVIN P.S]

Posted by

“അനു വിടടാ എന്നേ ന്ന്” പറഞ്ഞ് അവന്റെ കൈയ്യിൽ അടിച്ച് കൊണ്ടിരുന്നു. ഈ ഒരു കാഴ്ച കണ്ട് കൊണ്ടാണ് നിയാസും അമൃതും ബൈക്കിൽ അങ്ങോട്ടെയ്ക്ക് വരുന്നത്. അമൃത് ബൈക്കിന്റെ പിറകിൽ നിന്ന് ചാടിയിറങ്ങി അനൂന്റെ കൈയ്യിൽ പിടിച്ച് വലിക്കുന്നവനെ നെഞ്ചിന് ചവിട്ടി വീഴ്ത്തി. നിയാസ് ഓടി എന്റെടുത്തേക്ക് വന്നിട്ട് ഞാനൊറ്റയ്ക്ക് നിന്ന് നേരിട്ട് കൊണ്ടിരുന്ന അവന്റെ കൂട്ടകാരെ എന്റെ കൂടെ നിന്ന് ഓരോരുത്തരെയായി ഇടിച്ചു വീഴ്ത്തി. അവരുടെ ഇടയിൽ നിന്ന് നീങ്ങിയ ഞാൻ അമൃതിന്റെ ചവിട്ടേറ്റ് വീണു കിടക്കുന്ന അനൂനെ പിടിച്ച് വലിച്ച് കൊണ്ട് പോവാൻ നോക്കിയവന്റ വയറ്റിലും അടിനാഭിയ്ക്കും ഞാനെന്റ ദേഷ്യം തീരും വരെ അവനെ ചിവിട്ടി കൂട്ടി. പിന്നെ ഞാനും നിയാസും ഓടിയടുത്തത് അമൃതിനെ വട്ടം പിടിച്ച് നിന്നവന്മാരെ ഇടിച്ച് വീഴ്ത്തി കൊണ്ടായിരുന്നു.

നേരത്തെ ഞാൻ മുഖം നിലത്തിട്ടുരച്ച് ഒരു പരുവമാക്കിയവൻ “നിന്നെ ഞാനിന്ന് തീർക്കുമെടാ ചെറ്റേന്ന്” വിളിച്ച് അലറി കൊണ്ടവൻ എന്റെ നേർക്ക് വീണ്ടും ഓടി വന്നു. അവന്റെ നേരെ ഞാനും ഒട്ടും സമയം പാഴാക്കാതെ ഓടിയടുത്തിട്ട് അവനെ ഞാൻ മുഷ്ടി ചുരുട്ടി മുഖത്തിന് ഇടിച്ച് വീഴ്ത്തിയിട്ട് അവന്റെ നെഞ്ചിൽ കേറി ഇരുന്ന് അവന്റെ ഷർട്ടിന്റെ കോളറിൽ കുത്തി പിടിച്ച് തല നിലത്തിട്ട് കുത്തുന്നതിനിടെ അനു ഓടി വന്നെന്റ തോളിൽ പിടിച്ചിട്ട് പറഞ്ഞു:

“ആദി, ഇനിയവനെ തല്ലണ്ടാ ഇത് എത്ര തല്ല് കൊണ്ടാലും നന്നാവാത്ത ഒരു ജന്മമാ, ഇവനെന്റ കൊച്ചഛന്റ മോനാ സംഗീത്” അവൾ ഇടറിയ സ്വരത്തോടെയാണിത് പറഞ്ഞത്.

അനു പറഞ്ഞത് കേട്ട് ഞാനവന്റെ നെഞ്ചിൽ നിന്നെഴുന്നേറ്റിട്ട് അനൂനെ നോക്കി അവളുടെ മുഖത്താകെ കണ്ണീരൊലിച്ച് കൺമഷിയൊക്കെ പടർന്നിട്ടുണ്ട്. മുഖമാകെ പേടിച്ച് വിളറി ഇരിപ്പാണ്. മുഖത്താകെ ചോരയൊലിച്ച് നിലത്ത് വീണ് കിടന്ന അവൻ അനൂനെ പകയോടെ നോക്കുന്നുണ്ട്. എന്റെയും നിയാസിന്റെയും അമൃതിന്റേയും കൈയ്യിന്റ ചൂടറിഞ്ഞ് നിലം പരിശായ അവന്മാരെല്ലാവരും നിലത്ത് ചോരയൊലിച്ച് കിടന്ന് ഞരങ്ങുകയും മൂളുകയുമൊക്കെ ചെയ്യുന്നുണ്ട്.

അനൂ കണ്ണീരൊലിപ്പിച്ച് നിൽക്കുന്ന കാഴ്ച കണ്ട് മനസ്സ് പിടഞ്ഞ ഞാൻ വേഗം അവളുടെ അടുത്തേയ്ക്ക് ചെന്നിട്ട് പോക്കറ്റിൽ നിന്ന് കർച്ചീഫെടുത്ത് കൊടുത്തിട്ട് അവളോട് മുഖം തുടയ്ക്കാനായി പറഞ്ഞു. അവളത് വാങ്ങി മുഖം തുടച്ചിട്ട് ഒരൊറ്റ പൊട്ടിക്കരച്ചിൽ. അനൂന്റെ കരച്ചിൽ കണ്ട് എന്റെ കണ്ണും നിറഞ്ഞു. ഞാനവളെ ആശ്വസിപ്പിക്കാനായി അവളുടെ തോളിൽ കൈ വച്ചിട്ട്:

“അനു ചേച്ചി കരയല്ലേന്നെ അതിന് ഒന്നും പറ്റിയില്ലാലോ”
പക്ഷേ പെണ്ണാണ്ണെങ്കിൽ ഏങ്ങലടിച്ച് കരഞ്ഞ് അതേ നിൽപ്പാണ്.

അനു കരച്ചിലിനിടെ തേങ്ങി കൊണ്ട്: “ആദി ഇന്നെന്റ കൂടയില്ലായിരുന്നെങ്കി ഇവരെന്നെ എന്തേലും ചെയ്തേനെ” വീണു കിടക്കുന്ന അവന്മാരെ നോക്കി കൊണ്ടാണവളിത് പറഞ്ഞത്.

“അതല്ലെ ഞാൻ അനു ചേച്ചീടെ കൂടെ തന്നെ വന്നത്”
ഞാനവളെ ആശ്വാസിപ്പിക്കാനായി അവളുടെ തോളിൽ കൈ വച്ച് കൊണ്ട് പറഞ്ഞു.

ഞാൻ പറഞ്ഞത് കേട്ട് കഴിഞ്ഞപ്പോൾ അനു വന്നെന്റെ നെഞ്ചിൽ മുഖമമർത്തി പിടിച്ച് നിന്ന് കരയാൻ തുടങ്ങി. പെട്ടെന്നവളങ്ങനെ കെട്ടിപിടിച്ചപ്പോൾ ഒരു നിമിഷം ഞാൻ ആകെ വല്ലാതായി. നിയാസും അമൃതും എന്നോട് അവളെ അവിടെ നിന്ന് കൊണ്ട് പോവാനായി പറഞ്ഞ് കൈ കൊണ്ട് ആംഗ്യം കാണിക്കുന്നുണ്ട്. അവളോടുള്ള എന്റെ മനസ്സിനുള്ളിലെ സ്നേഹത്താൽ ഞാൻ യാന്ത്രികമായി അവളെ വട്ടം കെട്ടി പിടിച്ചിട്ട് അവളുടെ മുടിയിഴയ്ക്കുള്ളിലൂടെ ഞാൻ വിരലോടിച്ചു കൊണ്ടങ്ങനെ നിന്നു.

Leave a Reply

Your email address will not be published. Required fields are marked *