ഒളിച്ചോട്ടം 5 [KAVIN P.S]

Posted by

ആ ഇറങ്ങി വന്നവരിൽ ഒരാളെ മാത്രം അനു അമ്പരപ്പോടെ നോക്കി നിൽക്കുന്നത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. ഞാൻ അവരുടെ പാഞ്ഞ് വരവ് കണ്ട് പിറകോട്ട് ചുവട് വച്ച് അനുവിന്റെ സ്കൂട്ടറിലിരുന്ന അവളുടെ ഹെൽമെറ്റ് കൈയ്യിലെടുത്ത് എനിക്ക് നേരെ കൈയുയർത്തി കൊണ്ട് വന്നവന്റെ കൈയ്യിൽ ഹെൽമറ്റ് കൊണ്ട് വീശിയടിച്ചു. എന്റെ അടിയേറ്റവൻ മറിഞ്ഞു വീണു. . അടിയേറ്റ് വീണ് കിടക്കുന്നവന്റെ കൂടെ വന്ന രണ്ടുപേരിൽ ഒരു വൻ എന്നെ ചാടി ചവിട്ടാനായി കാലുയർത്തി എന്റെ നേരെ കുതിച്ചു. അവന്റെ ചവിട്ടിൽ നിന്ന് ഞാൻ വളരെ വിദഗ്ദമായി ഒഴിഞ്ഞു മാറിയിട്ട് കൈയിലുള്ള ഹെൽമറ്റ് കൊണ്ട് ഞാനവന്റെ പുറത്തടിച്ചു. ഇനി ആ പാർക്കിംഗിൽ അവശേഷിക്കുന്നത് അനൂവിനോട് മോശമായി സംസാരിച്ചതിന് എന്റെ അടി കൊണ്ടവനും അവൻ വിളിച്ച് വരുത്തിയ മൂന്നു പേരിൽ ഒരുവനും മാത്രം. അവർ രണ്ടാളും എന്റെ നേരെ പാഞ്ഞടുത്തിട്ട് എന്റെ നേരെ കാലുയർത്തി നെഞ്ചിന് ചിവിട്ടി . കാട് മൂടി കിടക്കുന്ന ബിൽഡിംഗിന്റെ അവിടെ അങ്ങിങ്ങായി പടർന്ന് കിടക്കുന്ന വള്ളി പടർപ്പിലേക്കാണ് ഞാൻ തെറിച്ച് വീണത്. പെട്ടെന്നവരുടെ ഭാഗത്ത് നിന്ന് ഇങ്ങനെയൊരു നീക്കമുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. ഒഴിഞ്ഞ ബിൽഡിംഗിൽ നിന്ന് ഇറങ്ങി വന്നവരിൽ അനു തറപ്പിച്ച് നോക്കി നിന്ന ആ ഒരുവൻ വീണ് കിടന്ന എന്റെ നെഞ്ചിലേയ്ക്ക് കയറി ഇരുന്ന് കൊണ്ട് എനിക്ക് നേരെ മുഷ്ടി ചുരുട്ടി എന്റെ മുഖത്തിന് നേരെയവൻ ഇടിക്കാനായി ഓങ്ങി. പക്ഷേ അവൻ മനസ്സിൽ കണ്ടത് ഞാൻ മാനത്ത് കണ്ടിരുന്നു. ഞാനവൻ ഇടിക്കാനോങ്ങിയ കൈയ്യിൽ എന്റെ കൈ മടക്കി പിടിച്ച് ശക്തിയായി വീശിയിടിച്ചതോടെ അവൻ അതിന്റെ വേദനയിൽ കിടന്നലറി. ഈ സമയം ഞാനവനെ തള്ളി നെഞ്ചിൽ നിന്ന് മറിച്ചിട്ടിട്ട് അപ്പോഴുണ്ടായ ദേഷ്യത്തിൽ അവന്റെ മുഖം പിടിച്ച് ഞാനവിടത്തെ പരുക്കനിട്ട തറയിൽ ഇട്ട് ഉരച്ചു. അവന്റെ മുഖത്തെ തൊലി പൊളിഞ്ഞ് അതിൽ നിന്ന് ചോര പൊടിയാൻ തുടങ്ങി.

അവിടെ നിന്ന് ചാടിയെഴുന്നേറ്റ ഞാൻ അനൂന്നെ നോക്കുമ്പോൾ അവളെന്നെ എന്തോ അത്ഭുതം കാണുന്ന മുഖഭാവത്തോടെ നോക്കി നിൽക്കുന്നുണ്ട്.

എന്നെ നോക്കി നിൽക്കുന്ന അനുവിനെ നോക്കി ഞാനൊന്ന് പുഞ്ചിരിച്ച് നിൽക്കുന്നതിനിടെ അപ്രതീക്ഷിതമായി എന്നെയാരോ പിറകിൽ നിന്ന് കഴുത്തിന് വട്ടം പിടിച് പിറകിലോട്ട് വലിച്ച് കൊണ്ടുപോയി. ഞാനെന്റ വലത്തെ കാൽ അവന്റെ വലത്ത് കാലുമായി കോർത്തിട്ട് ഞാനവനുമായി പിറകിലോട്ട് മറിഞ്ഞു വീണു. നിമിഷം നേരം കൊണ്ട് ഞാൻ ചാടിയേഴുന്നേറ്റ് എന്നെ പിറകിൽ നിന്ന് പിടിച്ചവനാരെന്ന് നോക്കിയപ്പോ നേരത്തെ ഞാൻ മുഖം നിലത്തിട്ടുരച്ച അതേ കക്ഷി തന്നെ.അവൻ തറയിൽ ചോരയൊലിച്ച മുഖത്തോടെ വീണു കിടന്ന് ഞെരങ്ങുന്നുണ്ട്.

എന്റെ കൈയ്യിൽ നിന്ന് എത്ര ഇടിയും തൊഴിയും കൊണ്ടിട്ടും അടങ്ങാതെ വീണ്ടും അവർ മൂന്നാളും എന്നെ പിറകിൽ നിന്ന് വട്ടം പിടിച്ച് പൂട്ടിട്ട് നിർത്തി. പക്ഷേ എന്റെ അനൂന്നെ ദ്രോഹിച്ചവരോടുള്ള എന്റെയുള്ളിലെ കത്തുന്ന കനൽ പോലെ ജ്വലിക്കുന്ന പകയുടെ ചൂട് പിന്നെയാണ് അവർ ശരിക്കും അറിഞ്ഞത്.

എന്നെ വട്ടം പിടിച്ചിരുന്നവന്മാരെ ഓരോരുത്തരെയായി ഞാനെന്റ പുറം കാല് കൊണ്ട് ചവിട്ടിയും തല കൊണ്ട് ഇടിച്ചും വീഴ്ത്തി. എന്റെ ഒറ്റയാൾ പോരാട്ടം അനു കണ്ണ് തള്ളി നോക്കി നിൽപ്പുണ്ട്. അനുവിനോട് തോന്നിവാസം പറഞ്ഞതിന് എന്റെ കൈയ്യിൽ നിന്ന് ഇടി കൊണ്ട് വീണു കിടന്നവൻ ഈ സമയം എഴുന്നേറ്റിട്ട് ചുണ്ട് മുറിഞ്ഞ് വായക്കകത്തായ ചോര തുപ്പി കളഞ്ഞിട്ട് അവിടെ നടക്കുന്ന തല്ല് നോക്കി നിന്നിരുന്ന അനുവിന്റെ കൈയ്യിൽ പിടിച്ച് വലിച്ച് അവളെ ഒഴിഞ്ഞ് കിടക്കുന്ന ബിൽഡിംഗിലേയ്ക്ക് വലിച്ചു കൊണ്ടു പോവാനായി ഒരു ശ്രമം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *