ഊരി സ്കൂട്ടറിന്റെ മിററിൽ കൊളുത്തിയിട്ടിട്ട് എന്നെ ടെൻഷനോടെ നോക്കിയിട്ട്:
“എനിക്ക് പേടിയാവുണു ആദി അവനെന്നെ എന്തേലും ചെയ്യുമോന്ന് ഓർത്തിട്ട് എന്റെ കൈയ്യും കാലും വിറച്ചോണ്ടിരിക്ക്യാ
“ഈ ഞാൻ കൂടെയുള്ളപ്പോ അനു ചേച്ചി എന്തിനാ പേടിക്കണെ?”
സ്കൂട്ടറിന്റെ ആക്സിലേറ്ററിൽ പിടിച്ചിരുന്ന അവളുടെ കൈയ്യിൽ ഞാനെന്റ കൈ ചേർത്ത് പിടിച്ച് അവളുടെ കണ്ണിൽ നോക്കി പ്രണയാർദ്രമായാണ് ഞാനത് പറഞ്ഞത്.
കുറച്ച് നേരം ഞാൻ അനൂന്റെ കണ്ണിൽ നോക്കി മതിമറന്നങ്ങനെ നിന്നു. അവളുടെ കൈ തണ്ടയിലെ എന്റെ പിടുത്തം മുറുകിയപ്പോ അനു പതിയെ എന്നെ വിളിച്ചു :
“ആദി, ബസ് വരുന്ന സമയമാവുണു”
അവളുടെ വിളി കേട്ടാണ് ഞാൻ ചിന്തയിൽ നിന്നുണർന്നത്. അതോടെ ഞാൻ ചേർത്ത് പിടിച്ചിരുന്ന അനൂന്റെ കൈ വിട്ടിട്ട് അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് ഞാൻ വേഗം ചെന്ന് ബൈക്ക് സ്റ്റാർട്ട് ചെയ്ത് ആക്സിലേറ്റർ ഒന്ന് റെയ്സ് ചെയ്ത് പിടിച്ചിട്ട്:
” അനു ചേച്ചി മുന്നിൽ പൊയ്ക്കോ ഞാൻ തൊട്ട് പിറകെ കൂടെ തന്നെയുണ്ടെ”
ഞാൻ പറഞ്ഞത് കേട്ടതോടെ അവൾ എന്നെ നോക്കി പുഞ്ചിരിച്ചിട്ട് സ്ക്കൂട്ടറുമായി മുന്നിൽ പോയി. അവളുടെ തൊട്ട് പിറകെ ബൈക്കിലായി ഞാനും പോയി. പാർക്കിംഗ് ഏരിയയുടെ മുന്നിൽ എത്തിയപ്പോൾ അനു സ്ക്കൂട്ടർ നിർത്തി പരിഭ്രമം കലർന്ന മുഖത്തോടെ എന്നെ വീണ്ടും നോക്കി. ഞാൻ ചെറുതായി ചിരിച്ചിട്ട് അവളോട് കയറിക്കോ ഞാൻ കൂടെ തന്നെയുണ്ടന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു.
അനു സ്കൂട്ടറുമായി പാർക്കിംഗ് ഏരിയയിലേയ്ക്ക് കയറി. ഞാൻ ബൈക്ക് അവിടെ ഒതുക്കി വച്ചിട്ട് വേഗത്തിൽ പാർക്കിംഗിലേയ്ക്ക് നടന്നു. പെട്ടെന്നാണ് എന്റെ ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടത്. ഞാൻ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് ഡിസ്പ്ലേയിലേയ്ക്ക് നോക്കി നിയാസാണ് വിളിക്കുന്നത്.
നിയാസ്: എടാ നിങ്ങളിതുവരെ എത്തിയില്ലേ? ഞങ്ങള് വന്നിട്ട് പത്ത് മിനിറ്റായിട്ടോ.
“ഞാൻ പാർക്കിംഗ് ഏരിയയുടെ മുന്നിലുണ്ട്. അനു സ്കൂട്ടറ് വയ്ക്കാൻ അകത്തേയ്ക്ക് കയറിയിട്ടുണ്ട്, ഞാൻ ബൈക്കിവിടെ സൈഡിൽ വച്ചിട്ട് പിറകെ നടക്കുമ്പോഴാ നിന്റെ കോൾ വന്നത്.”
നിയാസ്: അനു അകത്തേയ്ക്ക് സ്കൂട്ടറുമായി വന്നെന്ന് പറഞ്ഞിട്ട് ഞങ്ങള് കണ്ടില്ലാലോ.
“കണ്ടില്ലാന്നോ?… ഇപ്പോ നിങ്ങളെവിടെയാ നിൽക്കുന്നെ?”
നിയാസ്: ഞങ്ങള് പഴയ ബസ് സ്റ്റാൻഡിനടുത്തുള്ള ബിൽഡിംഗിലെ പാർക്കിംഗിൽ
“എന്റെളിയാ അവിടെയല്ലാ KSRTC ബസ് സ്റ്റാന്റിനടുത്തുള്ള ബിൽഡിംഗിലെ പാർക്കിംഗിലോട്ട് വേഗം വാ….”
ഞാൻ ഫോണിൽ സംസാരിച്ചു കൊണ്ട് പാർക്കിംഗിലോട്ട് നടന്നു. അവിടെ പണി തീരാതെ കാട് കേറി കിടക്കുന്ന ബിൽഡിംഗിനടുത്തായി കുറേ ബൈക്കുകൾ പാർക്ക് ചെയ്തിട്ടുണ്ട്. കൈയ്യിലെ വാച്ചിലേയ്ക്കൊന്നു പാളി നോക്കിയപ്പോ സമയം 8.30 കഴിഞ്ഞു. അവിടെയുള്ള മറ്റു കടകളൊന്നും തന്നെ തുറന്നിട്ടില്ല ഞാൻ കുറച്ച് മുന്നിലോട്ട് നടന്നപ്പോൾ കുറച്ചകലേ നിന്ന് കണ്ടത് ജീൻസും പാന്റും ധരിച്ച് നിൽക്കുന്ന ഒരുത്തനോട് അനു കൈ ചൂണ്ടി കയർത്ത് സംസാരിക്കുന്നതാണ് കണ്ടത്. സംഗതി പന്തിയല്ലാന്ന് മനസ്സിലാക്കിയ ഞാൻ ഫോണിലൂടെ