ഒളിച്ചോട്ടം 5 [KAVIN P.S]

Posted by

വന്നു ബൈക്കിന്റ മുൻപിൽ വന്ന് നിന്നിട്ട്:
” പോകുന്ന വഴിയ്ക്ക് എനിക്കൊരു പുതിയ ഹെൽമറ്റ് വാങ്ങണല്ലോ ആദി അല്ലേൽ അമ്മ ഓരോന്നൊക്കെ ചോദിക്കും”

” പോകുന്ന വഴീല് ആ മാർവർ ജംഗ്ഷനിലൊരു കടേണ്ട് നമ്മുക്കവടേന്ന് വാങ്ങാന്നേ, ഇപ്പോ അനു കുട്ടി സ്ക്കൂട്ടറിട്ക്ക്”
ഞാനവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

ഞാനവളെ അനു കുട്ടീന്ന് വിളിക്കുന്നത് പെണ്ണിന് ശരിക്കും സുഖിച്ചിട്ടുണ്ട് അവളെന്നെ നോക്കി ആ പാൽ പല്ല് കാണിച്ച് ചിരിച്ചിട്ട് വേഗം സ്ക്കൂട്ടറെടുത്ത് മുന്നിൽ പോയി.അവളുടെ തൊട്ട് പിറകെ എസ്കോർട്ടായി ഞാനുമുണ്ട്.

അടുത്ത ജംഗ്ഷനിൽ എത്തിയപ്പോ അവള് കട കണ്ട് സ്ക്കൂട്ടർ നിർത്തിയിട്ട് ഞാനും കൂടെ കയറാനായി കാത്ത് നിന്നു. ഞാൻ അവളുടെ കൂടെ കയറിയിട്ട് കടക്കാരനോട് നല്ല ബ്രാൻഡഡ് ആയിട്ടുള്ള ലേഡീസ് ഹെൽമറ്റ് ഏതാ ഉള്ളതെന്ന് ചോദിച്ചപ്പോ അയാൾ അനുവിനെ കാണിക്കാനായി വെഗാ, സ്റ്റീൽബേർഡ്, സ്റ്റഡ്സ് തുടങ്ങിയ ബ്രാൻഡുകളുടെയൊക്കെ ലേഡീസ് വയ്ക്കുന്ന ടൈപ്പാണെന്ന് പറഞ്ഞ് കുറച്ച് ഹെൽമറ്റുകൾ എടുത്ത് കാണിച്ചു. അത് കണ്ടിട്ട് അനു എന്നെ നോക്കി പറഞ്ഞു. “ആദി എനിക്ക് മാച്ചായിട്ടുള്ള നല്ലൊരു ഹെൽമറ്റ് സെലക്ട് ചെയ്ത് തന്നെ”

ഞാനവള് പറഞ്ഞത് കേട്ട് അനുവിനെ നോക്കി ചിരിച്ചിട്ട് ‘വെഗ’യുടെ ഒരു കോഫി റെഡ് കളറുള്ള മാറ്റ് ഫിനിഷോടു കൂടിയ ഹെൽമെറ്റ് ഞാൻ കടയിലെ സ്റ്റാൻഡിൽ നിന്നെടുത്ത് അനുവിന്റെ തലയിൽ ഞാൻ തന്നെ വച്ച് കൊടുത്തു. കടക്കാരൻ ഹെൽമറ്റ് വയ്ക്കാൻ അവളെ സഹായിക്കാനായി അടുത്തേക്ക് വന്നതാണ് പക്ഷേ ഞാൻ തന്നെ അത് അവൾക്ക് തലയിൽ ശരിയായി തന്നെ വച്ച് കൊടുത്തു. അവളുടെ കാര്യത്തിൽ ഞാൻ സ്വാർത്ഥത കാണിക്കുന്നത് കണ്ട് കടക്കാരൻ പതിയെ നീങ്ങി നിന്നു. ഹെൽമറ്റിന്റ വില ചോദിച്ചപ്പോൾ ഏകദേശം മൂവായിരം രൂപയുടെ അടുത്തുണ്ടെന്ന് കേട്ട് അനു “ഇത്രേം വില കൂടിയത് വേണ്ടാ ആദി എനിക്കെന്ന്” പറഞ്ഞ് കടക്കാരനോട് വില കുറഞ്ഞത് എടുക്കാൻ പറഞ്ഞു കൊണ്ട് തലയിലിരുന്ന ഹെൽമറ്റ് ഊരി എന്റെ കൈയ്യിൽ തന്നു. ഞാൻ അപ്പോൾ തന്നെ പേഴ്സിൽ നിന്ന് പൈസയെടുത്ത് കൊടുത്ത് ആ ഹെൽമറ്റ് വാങ്ങി അനൂന്റെ കൈയ്യിൽ പിടിച്ച് വലിച്ച് കടയ്ക്ക് പുറത്തിറങ്ങിയിട്ട് അവളോട് പറഞ്ഞു:
” രാവിലെ അനൂന്റെ ഹെൽമറ്റടിച്ച് പൊട്ടിച്ചത് ഞാനല്ലേ അതിന് പകരം വാങ്ങി തന്നതാണെന്നെ”ന്ന്” പറഞ്ഞ് ഞാൻ പുതിയ ഹെൽമെറ്റെടുത്ത് അവളുടെ തലയിൽ വച്ച് കൊടുത്തു.

അവളൊന്ന് ചിരിച്ചിട്ടെന്നോട് “താങ്ക്സ്” പറഞ്ഞു. ഞാൻ അവളോട് “നോ മെനഷൻ പ്ലീസ്” പറഞ്ഞ് കൊണ്ടൊന്ന് പുഞ്ചിരിച്ചു.

“അതേ, അനു അപ്പോൾ പറഞ്ഞതൊക്കെ ഓർമ്മേണ്ടല്ലോ ഇന്ന് നടന്ന കാര്യോന്നും ആന്റീനോടും അങ്കിളിനോടൊന്നും പറയണ്ടാ. പിന്നെ നാളെ ഞാൻ 8.15 ആകുമ്പോ റോഡ് സൈഡിലുള്ള അമ്പലത്തിന്റെ മുന്നിലെത്തീട്ട് വിളിക്കാം അപ്പോ അങ്ങോട്ടെക്കെത്തിയേക്കണേ” ഞാനവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

അനു ഞാൻ പറഞ്ഞതിന് മറുപടിയായി “ശരി ആദി ഞാൻ കറക്ട് സമയത്ത് അങ്ങോട്ടെക്കെത്താമെന്ന്” പറഞ്ഞ് കൊണ്ട് ചെന്ന് സ്കൂട്ടറിൽ കയറി സ്റ്റാർട്ടാക്കിയിട്ട് പിറകിലോട്ട് തല വെട്ടിച്ച് ഞാൻ ബൈക്ക് എടുത്തോന്ന് നോക്കി. ഞാൻ ബൈക്ക് സ്റ്റാർട്ടാക്കിയത് കണ്ടതോടെ അവൾ സ്കൂട്ടറുമായി നീങ്ങി. വീടെത്തിയപ്പോ റോഡിന്റെ ഇരുവശത്തുമായിട്ടുള്ള ഞങ്ങളുടെ വീടുകളിലേയ്ക്ക് ഞങ്ങൾ കയറി.

അന്ന് ഞാൻ വീട്ടിൽ വളരെ സന്തോഷത്തിലാണ് തിരിച്ചെത്തിയത്. അനുവുമായി ചിലവഴിച്ച നിമിഷങ്ങളെ കുറിച്ചോർത്തപ്പോൾ മനസ്സിനാകെയൊരു കുളിര്. കുളിച്ച് ഡ്രസ്സ് മാറി അടുക്കളയിലോട്ട് ചെന്നപ്പോൾ അമ്മ എനിക്കായി ചായ ഉണ്ടാക്കുന്നുണ്ടായിരുന്നു. വൈകുന്നേരം കഴിക്കാനായി എന്റെ ഇഷ്ട വിഭവമായ ഉന്ന ക്കായ ഞാൻ ചെന്നയുടനേ അമ്മ പ്ലേറ്റിലിട്ട് എന്റെ കൈയ്യിൽ തന്നു. അടുക്കളയിലെ തിണ്ണയിൽ കയറിയിരുന്ന് കഴിച്ചു

Leave a Reply

Your email address will not be published. Required fields are marked *